Monday, May 2, 2011

ഹൃദയ രാഗം

തിരു നെറ്റിയില്‍ ചന്ദന കുറി ചാര്‍ത്തി
കാര്‍കൂന്തല്‍ കെട്ടില്‍ തുളസി കതിരും ചൂടി 
മന്ദമായ് നീങ്ങും പെണ്കൊടീ,,,,,,,,,,,നീ 
തെല്ലൊന്നു നിന്നീടില്‍ ചൊല്ലിടാം ഞാന്‍ 
എന്‍ ഉള്ളിനുള്ളിലെ മൌനാനുരാഗം  .

വയ്യിനീ പ്രീയേ,,,, ഇനീ ഒട്ടുമേ ,,,,,,
മാനസ്സ മണി വീണയിതില്‍ ഇങ്ങു -
ഒതുക്കിടുവാന്‍ ആ അനുരാഗം. 
നീറുമെന്‍ ആത്മാവില്‍ തൂകു നീ,
നിന്‍ പനിനീര്‍  തുള്ളിപോല്‍ ,മന്ദഹാസ്സം.

മുത്തുപോല്‍ വിതറിടും നിന്‍ മൊഴി 
കേള്‍പ്പതിനായ്  വേഴാമ്പലായ്‌  ഞാന്‍
കാത്തിരിക്കുന്നു പ്രീയെ എന്നും
നീ പോകും പാതയോരങ്ങളില്‍
ഒരു വാക്ക് ചൊല്ലി എന്‍ ദുഖം അകറ്റൂ .



Tuesday, April 26, 2011

നാടിന്‍ വിപത്ത്



ഒരു മാമ്പൂവിന്‍ രക്ഷയ്ക്കായി
ഒരുപിടി ജന്മം തകര്‍ത്തീടും
എന്ടോസള്‍ഫാന്‍ എന്ന വിപത്ത്
എന്തിനു നമുക്ക്? വേണോ?, വേണോ?

ഒത്തിരി ഒത്തിരി ഉണ്ണി പൂവുകള്‍
ഒന്നായ് കൊഴിയാന്‍ കാരണമാം,
ഇത്തരമൊന്ന് ,വേണ്ട നമുക്ക്
എതിര്‍ക്കാം നമുക്കത് ഒറ്റകെട്ടായ്

ഓര്‍മയും,ബുദ്ധിയും മരവിപ്പിക്കും.
ഓരോ ജന്മവും കരയിപ്പിക്കും ,
നാടിന്‍ ശാപം,  നശിക്കട്ടെ ...
എല്ലില്‍ മാംസം ഉറയ്ക്കട്ടെ .

ഒത്തൊരുമിക്കൂ കൂട്ടരേ നാം ,
ഓമന മക്കളെ രക്ഷിക്കാന്‍ ,
വംശ നാശിനി  തടഞ്ഞീടാന്‍,
എതിര്‍ത്തു നിന്ന് പോരുതീടാം .

ഹൈസം കണ്ട പട്ടണം

വാഴക്കുല കച്ചവടത്തിനു ആദ്യമായി മൂവാറ്റുപുഴ പട്ടണത്തിലെത്തിയ ഹൈസം ,കുലകള്‍ എല്ലാം വിറ്റു കഴിഞ്ഞപ്പോള്‍  നേരം ,ഇരുട്ടി . എന്നാല്‍ ഇനി ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്തു
തങ്ങീട്ട്   നാളെ തിരിച്ചു സ്വന്തം നാടായ അട്ടപാടിയിലെയ്ക്ക് മടങ്ങാം എന്ന് കരുതി .
അങ്ങനെ മുന്തിയ ഒരു ഹോട്ടലില്‍ തന്നെ മൂപ്പര് മുറിയെടുത്തു ,കഞ്ഞിയും ,കപ്പയും ,കാച്ചിലും ,ചേനയും മാത്രം കഴിച്ചു ശീലിച്ച ഹൈസം കിട്ടിയ തക്കത്തിനു ചെമ്മീന്‍ ബിരിയാണി ,വലിച്ചുവാരി അകത്താക്കി ,കഷ്ട്ടി അരമണിക്കൂര്‍ കഴിഞ്ഞില്ല മൂപ്പരുടെ വയറ്റില്‍ പമ്പ മേളം തുടങ്ങി ,പൊട്ടലും ,ചീറ്റലും ,വെടിക്കെട്ടും കമ്പവും ,എല്ലാം കൊണ്ടും ഒരു പൂരം തന്നെ .ചാടി എണീറ്റ്‌ ടോയിലെറ്റിലെയ്ക്ക് ഓടി ,ടോയിലെറ്റില്‍ കേറിയപ്പോളാണ് ,ബഹുവിശേഷം ,മുന്തിയ ഹോട്ടലല്ലേ, ?.കപ്പതോട്ടത്തെയും ബസ്‌സ്ടാണ്ടിനെയും  ആശ്രയിച്ചിരുന്ന മൂപ്പരുണ്ടോ യൂറോപ്പ്യന്‍ ക്ലോസ്സെറ്റ് കണ്ടിരിക്കുന്നു ?തുറന്നു നോക്കി കുറച്ചു വെള്ളം അതില്‍ കണ്ടപ്പോള്‍ ,അത് വല്ല പത്രവും ആയിരിക്കും എന്ന് കരുതി ,പിന്നീട് ചുറ്റും  വേവലാതിയോടെ നോക്കി.അപ്പോളതാ ടിഷ്യൂ പേപ്പെര്‍ ,ബുദ്ധിമാനായ ഹൈസം കുറച്ചുപേപ്പെര്‍ വലിച്ചെടുത്തു നിലത്തു വിരിച്ചു കാര്യമങ്ങു സാധിച്ചു ,
പിന്നീടത്‌ പൊതിഞ്ഞെടുത്തു ,ഇനിയിപ്പോ ഇതെവിടെ കളയും?,ചുറ്റും നോക്കിയപ്പോള്‍ അതാ ഭിത്തിയില്‍ ഒരു ദ്വാരം ,പിന്നൊന്നും ആലോചിച്ചില്ല ,ബാസ്കറ്റ്ബോള്‍ കളിക്കാരനെ പോലെ പാഴ്സലെടുത്തോരേറും. ചിര്ര്ര്ര്ര്‍ ,,,,,,,,പൊതി ബോംബു പോലെ പൊട്ടി തെറിച്ചു .,,,,,,ടോയിലെറ്റിണ്ടെ ഭിത്തികളിലോക്കെ മഞ്ഞപുള്ളികള്‍ ,,,,സ്പ്രേ പെയിണ്ടിംഗ് പോലെ,,,,,,,പാവം ഹോളാന്നു കരുതീത് എക്സോസ്ഫാന്‍ ആയിരുന്നു ,നല്ല സ്പീഡില്‍ കറങ്ങീരുന്നതിനാല്‍ ലീഫ് കാണാന്‍ കഴിയാതെ ഒരു ഓട്ടയായി തോന്നി .അയ്യോ ഹോട്ടലുടമ കണ്ടാല്‍ പ്രശ്നം ആകുമല്ലോ,,,,മൂപ്പര് പെട്ടന്ന് തന്നെ പുറത്തു വന്നു ,ഒരു വെയിട്ടരെ വിളിച്ചു പറഞ്ഞു ,,,ഇതൊന്നു ക്ലീന്‍ ആക്കി തന്നാല്‍ ഇരുപത്തഞ്ചു ഉറുപ്പിക തരാം ,,,ഉടന്‍ വെയിറ്റര്‍ ടോയിലെറ്റിനകത്തു കയറി ,,,അരമണിക്കൂര്‍ കഴിഞ്ഞിട്ടും ,,വെയിട്ടെരെ പുറത്തോട്ടു കാണാതായപ്പോള്‍ ഹൈസം കതകു തുറന്നു നോക്കി ....അതാ വെയിറ്റര്‍ ഒന്നും ചെയ്യാതെ മിഴിച്ചു ആ ഡിസ്സൈനും കണ്ടു നില്‍ക്കുന്നു .എടൊ താനെന്തു ചെയ്യവാ,,,എന്നാ ഹൈസമിന്ടെ ചോദ്യത്തിന് വെയിട്ടരുടെ മറുപടി,,,,''സാറേ സാരിട്ര മനോഹരമാം വിധം എങ്ങനെ  കാര്യം സാധിച്ചു ,,എന്നൊന്ന് പറഞ്ഞു തന്നാല്‍ ഞാന്‍ സാറിന് അമ്പതു രൂപ തരാം ,,,,,,,,,,

Saturday, April 9, 2011

കുട്ടിക്കാലം (കവിത)

ഓര്‍മയിലെത്തിടുന്നു പണ്ട് പൂമ്പൈതലായ് 
പൂക്കളിറുത്തു തേന്‍തുള്ളി നുണഞ്ഞതും

പൂതുമ്പിയോന്നിന്‍  വാലില്‍ കെട്ടിയ,നൂലാല്‍. പട്ടമൊന്നെന്നപോല്‍ വാനില്‍ പറത്തീതും  

വയലിലെ ചെളിവെള്ളത്തില്‍തുടിക്കും
പരലിനെ ചേമ്പിലതാളില്‍ നിറച്ചതും  , 

കടലാസ്സുവഞ്ചികള്‍  തോട്ടിലൂടോഴുക്കീതും
ഒഴുകുമാ വഞ്ചി, തന്‍ ചന്തം രസ്സിച്ചതും 

കൊയ്ത്തു കഴിഞ്ഞുള്ള പാടത്ത് കൂട്ടരോടൊപ്പം
കുറ്റിയും കോലും കളിച്ചനടന്നതും ,

എത്രമധുരം ആ കുട്ടിക്കാലത്തിന്‍ഓര്‍മ്മകള്‍ 
എത്ര മനോഹരം ആ പൊയ്പ്പോയ നാളുകള്‍ .

Wednesday, April 6, 2011

ചരട് (കവിത)

പൊക്കിള്‍കൊടിയാം,ചരടിന്‍ബന്ധം.
വെട്ടി മുറിച്ചൊരു നാള്‍ തൊട്ട്,
മനുജന്‍ തേടി,ചരടിന്‍ സഹായം .
ഇരുപത്തെട്ടിന് കെട്ടി അരയില്‍,
ചടങ്ങിനു കറുത്തൊരു,ചരടൊന്നു.
അമ്മിഞ്ഞ ,ഉണ്ടുമയങ്ങിയ നേരം,
ഞെട്ടി ഉണര്‍ന്നു , കരഞ്ഞതിനാലെ ,
കെട്ടീ  ,മന്ത്രം ചേര്‍ത്ത ചരടൊന്നു
ദ്രിഷ്ട്ടി ദോഷം കളയുവതിനായും ,
ഭക്ഷണപ്രീയം ലഭിപ്പതിനായും .
ഭൂത,പിശാജുകള്‍,ഒഴിവാകാനും ,
ഭാഗ്യം വന്നു കുമിഞ്ഞീടാനും.
ചരടുകള്‍അങ്ങനെ,പലവിധമായി.
മനുജന്‍ കുടുങ്ങി ചരടിന്‍ കുരുക്കില്‍ .
അന്ധവിശ്വാസം  അവനില്‍ വളര്‍ന്നു .
ചരടുകളെങ്ങും  വിളങ്ങീ മണ്ണില്‍ .
ഇന്നോ? .മനുഷ്യബുദ്ധി,മൃഗ തുല്യം .

Wednesday, March 30, 2011

ചങ്ങാതി

ഇല്ല എന്‍തോഴാ ,,ഞാനുമീ പറുദീസ്സയിതില്‍ ,
ഇല്ല നിമിനേരവും തങ്ങുവാന്‍ ഇങ്ങിതില്‍
നില്ല് ചൊല്ലിടാം  വിട നാം ഒന്നായ് നമ്മള്‍തന്‍
നല്‍  ചങ്ങാതികളാം പ്രിയരോട്,ഇരുവര്‍ക്കും

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം

നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം


നീയില്ലയെങ്കില്‍ പിന്നെന്തിനിന്നെനിക്കീ സ്വര്‍ഗം 
വന്നനാള്‍തൊട്ടു പിരിഞ്ഞിടാതുള്ളോരു ബന്ധം
എവിടേയ്ക്കാണെന്നാകിലും ഞാനും നിന്നൊപ്പം
പടിയിറങ്ങാം യാത്രാമൊഴിഏകി  എന്നേയ്ക്കുമായ്,

Saturday, March 19, 2011

മടിയന്‍

സമയം രാവിലെ എട്ടുമണി ,അടുക്കളയില്‍ ലെനിന്‍ടെ ഭാര്യ ജോലികള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍ ,വിവാഹത്തിനു മുന്‍പ്പ് ,കറങ്ങി തിരിഞ്ഞു അടിച്ചു പൊളിച്ചു നടന്നിരുന്ന ലെനിന്‍ ഇപ്പോള്‍ ഡീസ്സന്ടാണ്.പക്ഷെ ചില്ലറ പ്രശ്നങ്ങള്‍ എങ്കിലും ഇല്ലാതില്ല .അല്‍പ്പം സൌന്ദര്യം കൂടി പോയതിനാല്‍ ആവണം കക്ഷി എപ്പോഴും കണ്ണാടിയുടെ മുന്നില്‍ ആണ് ,കൂടാതെ മടിയനും ,മടിയന്‍ മല ചുമക്കുമെന്നാണ് ,പക്ഷെ ഈ മടിയന്‍ മല പോയിട്ട് ഒരു കുല പോലും  ചുമക്കില്ല,രാവിലെ ഒരു വിധത്തില്‍  വിളിച്ചു വിളിച്ചു  ഭാര്യ ,പുള്ളിയെ ഉണര്‍ത്തും ഉണര്‍ന്നാല്‍ എങ്ങെനെങ്കിലും കുളിയും മറ്റും കഴിഞ്ഞാല്‍ പിന്നെ ഒറ്റെ നില്‍പ്പാണ് ,കണ്ണാടിക്കു മുന്നില്‍ .കലി കയറി ഭാര്യ  വഴക്ക് പറയല്‍ പതിവ് ,ഇന്നും ഇതാ അങ്ങനെ തന്നെ,
അടുക്കളയില്‍ നിന്ന് ഭാര്യ തുടങ്ങുന്നു .
ഭാര്യ=ലെനിച്ചാ മതി ചന്തം കണ്ടത് , ഓഫീസില്‍പോകണ്ടേ ,
ലെനി= പോണോടീ?
ഭാര്യ,=വേണ്ട ഓഫീസിങ്ങോട്ട്‌  വരും ,
ലെനി,,=ഉം , ചോറെടുത്തോ?
ഭാര്യ =നിങ്ങളാ ബായ്ഗീന്നു ടിഫ്ഫിന്‍ ബോക്സ്‌ ഇങ്ങെടുത്തെ .
ലെനി= എടീ പെമ്പെരന്നോത്തീ ഇന്നെനിക്കു വാഴയിലയില്‍ പൊതി കെട്ടി തന്നാ മതി ,
ഭാര്യ=അതെന്താ ?
ലെനി=പാത്രം കഴുകാനൊന്നും എനിക്ക് വയ്യെടീ ,,
ഭാര്യ=ഓ ,പിന്നേ,, എന്നെകൊണ്ട്‌  വയ്യ ഇനീ ഇല വെട്ടാനോന്നും .
ലെനി=എടീ എന്നാ എനിക്കിന്ന് ചോറ് വേണ്ടാ ,,
ഭാര്യ = എടൊ കോന്തന്‍ കെട്ടിയോനെ .നിങ്ങക്കിത് ഇന്നലേ,പറഞ്ഞൂടായിരുന്നോ ?(ഇത്തിരി നേരം കൂടെ കിടന്നുറങ്ങാമായിരുന്നു )മര്യാദയ്ക്ക് ചോറ് കൊണ്ട് പൊയ്ക്കോ ,
ലെനി= ഓ ,,എന്നാ ഇലയില്‍ കെട്ടി താ ,,,
ഭാര്യ= ഉം ,,എന്നാ പോയ്‌ ഇല വെട്ടി കൊണ്ട് വാ ,,
ലെനി = എന്തോന്നാ ,,,പിന്നേ ,,,എന്നെകൊട്ടെങ്ങും വയ്യ ,നീപോയി വെട്ട്.
ഭാര്യ =ശെരി.
 (ഒരു കത്തിയുമായ്‌ വരുന്നു)
ലെനി= അയ്യോ ..എടീ നീയിതെന്തിനുള്ള പുറപ്പാടാ ?
ഭാര്യ=എന്താ മനുഷ്യാ കിടന്നു കാറുന്നെ?ഞാന്‍ ഇല വെട്ടാന്‍ പോവ്വാ ,,,
ലെനി= ഓഹൊ,,ഞാനങ്ങു പേടിച്ചു പോയല്ലോടീ ,,,
ഭാര്യ =അച്ചായാ,,ആ അടുപ്പില്‍ ഇരിക്കുന്ന ചോറോന്നു ഊറ്റി വയ്ക്കണേ,,,
ലെനി = ചോറ് ഊറ്റാനോ?
ഭാര്യ =ഉം, പിന്നേ തോരന്‍ വയ്ക്കാന്‍ ആ പയറ് ഒന്നറിഞ്ഞു വയ്ക്ക് .
ലെനി= പയറോ?
ഭാര്യ=അത് കഴിഞ്ഞു അരച്ച് വച്ചിരിക്കുന്ന അരപ്പെടുത്തു അടുപ്പില്‍ ചട്ടീലിരിക്കുന്ന,കറിയില്‍ ഒഴിച്ചിളക്കി ഇറക്കി വയ്ക്ക്?
ലെനി=എന്തൂട്ട് ?
ഭാര്യ= എന്നിട്ട് തേങ്ങ ഒരു മുറി എടുത്തു തിരുമി വയ്ക്ക് ,,
ലെനി =തേങ്ങയോ?
ഭാര്യ =അത് കഴിഞ്ഞു മത്തി വെള്ളത്തില്‍ ഇട്ടിട്ടുണ്ട് ,അതെടുത്തു മുറിച്ചു കഴുകി വയ്ക്ക്,
ലെനി= നിര്‍ത്തെടി,,,നീ ഇതെന്താ ഇല വെട്ടാന്‍ പോണോ ?അതോ ഇത്രയും പണി ഞാന്‍ ചെയ്തു കഴിയുംപോളെയ്ക്കും എനിക്ക് കുഴി വെട്ടാന്‍ പോന്നോ ?
ഭാര്യ = വല വളാന്ന് പറഞ്ഞോണ്ട് നില്‍ക്കാതെ പോയി ആ ജോലികളൊക്കെ ചെയ്യ് മനുഷ്യാ ...
ലെനിന്‍= ഉം..എന്നാ കത്തിയിഞ്ഞു താ ..
ഭാര്യ= മീന്‍ വെട്ടുന്ന കത്തിയല്ല ഇത് , അത് അവിടെ മീന്‍ ചട്ടീടെ പുറത്തിരുപ്പുണ്ട് .
ലെനിന്‍=എടീ മീന്‍ വെട്ടാനല്ല ,ഞാന്‍ പോയി നല്ലൊരു ഇല വെട്ടികൊണ്ട് വരാടീ ....
................................................................................



 

Thursday, March 17, 2011

പൊന്‍ താരകം


കുഞ്ഞിളം കാലുകള്‍തന്നില്‍ ,
പിച്ചവച്ചങ്ങു നടന്നീടുവാന്‍,
ആദ്യം പഠിപ്പിച്ചതെന്‍ അച്ഛന്‍ .
പുഞ്ചിരി തൂകിയെന്‍ കുസൃതി ,
കവ്തുകമോടെന്നും നോക്കിനിന്നു ,
നന്മകളോരോന്നും ഓതിയെന്നെ,
നന്നായിവളര്‍ത്തിയഎന്‍അച്ഛന്‍.
മഞ്ഞും മധുമാരിയും തൂകി മറഞ്ഞിടും 
മഴ മേഘം, അതൊന്നെന്നപോല്‍ 
സ്നേഹ, വാത്സല്ല്യം എനിക്കേകി ,
മറഞ്ഞുപോയ്‌ സ്വര്‍ഗവീഥിയിലായ്.
അച്ഛനെന്‍ ഒര്മയിലിനിയെന്നും,
മിന്നിത്തിളങ്ങും,ഒരുപൊന്‍താരകം.

Sunday, March 13, 2011

പാഥേയം (കവിത)

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം


ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍


കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി


ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍


ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍


പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍


ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ


പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍


ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ  നല്‍കാതെ കൈകഴുകീ അവന്‍


ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും


നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.

സ്വപ്നതേര് (കഥ)


തലേന്ന് രാത്രിയില്‍ താമസ്സിച്ചു കിടന്നതിനാലാകാം ,അനില്‍ ഇനിയും ഉറക്കം ഉണര്‍ന്നില്ല ,എന്നാല്‍ അജി, അവന്‍ അതിരാവിലെ തന്നെ എണീറ്റ്‌ അടുത്തുള്ള തട്ടുകടയില്‍ നിന്നും കാലിച്ചായയും കുടിച്ചു ,അനിലിനുള്ള ചായയുമായി വന്ന്  അവനെ വിളിച്ചുണര്‍ത്തി,പെട്ടെന്ന് തന്നെ അനിലും റെഡിയായി ,രണ്ടാളും കൂടി നടന്നു ,അല്ല നടക്കുക ആയിരുന്നില്ല അവര്‍
ഓടുകയായിരുന്നു ,റെയില്‍വേ സ്റ്റേഷനിലെയ്ക്കുള്ള  
സ്ഥിരമായ ഓട്ടം .
ജീവിതം ജീവിച്ചു തീര്‍ക്കാനായുള്ള നെട്ടോട്ടം .ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രകാരുടെ ലഗേജുകള്‍ ടാക്സിയില്‍  കൊണ്ട് വച്ച്  കൊടുത്താല്‍ കിട്ടുന്ന
നാണയത്തുട്ടുകള്‍ ,അതാണ് അവരുടെ വരുമാനം ,പകലന്തിയോളം ചുമട് ചുമന്നാല്‍ കിട്ടുന്നത് ,പത്തോ ഇരുപതോ രൂപ .കിട്ടുന്ന കാശിനു ഭക്ഷണവും കഴിച്ചു കട തിണ്ണയില്‍ ഉറങ്ങും ,
അതാ ട്രെയിന്‍ സ്ടേഷനില്‍ നിര്‍ത്തി കഴിഞ്ഞു ,താമസിച്ചാല്‍ റെയില്‍വേ പോര്ടര്മാരുടെ കണ്ണുവെട്ടിച്ചു ഒരു യാത്രക്കാരനെ പോലും കിട്ടില്ല. അവര്‍ ഓട്ടത്തിന് സ്പീട് കൂട്ടി ,പെട്ടെന്നായിരുന്നു അത് സംഭവിച്ചത് .അയ്യോ,,,,, അജി അലറികരഞ്ഞു ,
,,,,ജനം ഓടിക്കൂടി ,അനില്‍ അതാ നിലത്തുകിടന്നു പിടയ്ക്കുന്നു ,അജി ഞെട്ടലോടെ ആകാഴച്ച കണ്ടു നില്‍ക്കുന്നു ,ഒരു കാറിന്ടെ വീലിനടിയില്‍ പെട്ട് അനിലിന്ടെ ഒരു കാലു തകര്‍ന്നു ,ആ കാറില്‍ നിന്നും അവര്‍ ഇറങ്ങി ,ഡോക്ടര്‍ ഡൊമനിക്കും
സഹോദരി ജിജിയും ,
                 ''  ചങ്ങാതി'' ഹോസ്പിറ്റല്‍ നടത്തുന്ന പാവങ്ങളുടെ ചങ്ങാതിയായ ഡോക്ടര്‍ ഡൊമനിക്ക്
മെഡിക്കല്‍ അഡ്മിഷന്‍  കിട്ടിയ സഹോദരിയെ യാത്ര അയക്കാന്‍ എത്തിയതായിരുന്നുഅവിടെ  ,താമസിച്ചു പോയതിനാല്‍ അല്‍പ്പം വേഗത്തില്‍ ആയിരുന്നു വന്നത് ,ആ വേഗത അനിലിന്ടെ ഒരു കാല്‍ നഷ്ടപെടുത്തി ,
അദ്ധേഹം അപ്പോള്‍ത്തന്നെ ഹോസ്പ്പിട്ടലില്‍ വിളിച്ചു ആംബുലന്‍സ് വരുത്തി അനിലിനെ ഹോസ്പിറ്റലിലെയ്ക്കയച്ചു,ഒപ്പം അജിയും ,
ജിജി ദുഖം തിരതല്ലുന്ന മനസ്സുമായ് യാത്രയായി ,
ആഴ്ചകള്‍ കഴിഞ്ഞു ,ഹോസ്പ്പിട്ടലില്‍ ഡോക്ടറുടെയും ,നേഴ്സ് രജിതയുടെയും,തീവ്ര പരിചരണത്തില്‍ അനില്‍ സുഖം പ്രാപിച്ചു ,പക്ഷെ വീല് കയറി ചതഞ്ഞരഞ്ഞു പോയ കാല് മുറിച്ചു മാറ്റേണ്ടി വന്നു ,ഉറ്റ സുഹൃത്തായ അജി സദാ സമയവും അവനൊപ്പം തന്നെ ഉണ്ട് ,
മാസ്സങ്ങള്‍ ഒന്ന്,രണ്ടു ,മൂന്നു ,,കഴിഞ്ഞു .
ഇപ്പോള്‍ അനില്‍ വീല്‍ചെയറില്‍ ഇരുന്നു ആ ആശുപത്രീയിലെ ഓ ,പി ,ടിക്കെട്ടെഴുതുന്ന ജോലി ചെയ്യുന്നു ,അജി അട്ടെന്ടെര്‍ ആയും .അവരെ ടോക്ടരിനും , മറ്റു ജോലിക്കാര്‍ക്കും ,രോഗികള്‍ക്കും വളരെ ഏറെ ഇഷ്ടമായിരുന്നു ,അവര്‍ക്ക് തിരിച്ചങ്ങോട്ടും .രെജിത അവരുടെ സ്വന്തം ചേച്ചിയായി ,കാലു നഷ്ട്ടപെട്ടെങ്കിലും അനിലിനു വിഷമം തോന്നീല്ല ,കാരണം ,അതുകൊണ്ടാണല്ലോ സ്നേഹിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടായത് .പല ദിവസ്സങ്ങളിലും പട്ടിണിയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് ഇപ്പോള്‍ ക്യാന്റീനില്‍ നിന്നും മൂന്നു നേരവും ഭക്ഷണം ,കിടക്കാന്‍ എല്ലാ സൌവ്കര്യവും ഉള്ള മുറി ,ഇടയ്ക്കൊക്കെ സ്നേഹ സമ്പന്നയായ രെജിതയുടെ വീട്ടില്‍നിന്നും കൊണ്ടുവരുന്ന പലഹാരങ്ങള്‍ ,തെരുവില്‍ പീടികത്തിണ്ണയില്‍ പട്ടിണി കിടന്നുറങ്ങി യിരുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് സന്തോഷം?
അവരുടെ ജീവിതം അങ്ങനെ പച്ചപിടിച്ചു തുടങ്ങി .
ഇങ്ങനെ സന്തോഷമായ് കഴിഞ്ഞുപോകവേ ഒരുനാള്‍ ,അവള്‍ എത്തുന്നു ,അര്‍ച്ചന .നേഴ്സിംഗ് പാസ്സായി പ്രാക്ടീസ്സിനു എത്തിയതാണ്  അവള്‍ ,
വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി,സുന്ദരിയായ അവളെ ഇഷ്ടപെടാത്തവര്‍ ഇല്ല ,നല്ല പെരുമാറ്റം,ദിവസ്സങ്ങള്‍ കഴിയുംതോറും അവള്‍ അവിടെ ഒരു മാലാഖയെ പോല്‍ മാറുകയായിരുന്നു ,അജിക്കും അനിലിനും  
അവളെ ഒരുപാടിഷ്ട്ടമാകുന്നു.തിരിച്ചു അവള്‍ക്കും
രണ്ടുപേരോടും .ഈ ഇഷ്ടം ക്രമേണ പ്രേമം ആകുന്നു ,അജിയും അനിലും ഉള്ളിനുള്ളില്‍ അവളെ പ്രെമിച്ചുതുടങ്ങി പരസ്പ്പരം അറിയാതെ ,രണ്ടാള്‍ക്കും അവളെ സ്വന്തമാക്കണം എന്നുള്ള ആഗ്രഹം ,,,,
എന്നാല്‍ മറ്റൊരു സത്യം അവളിലും ഒളിച്ചുവചിരിക്കുന്നു ,രണ്ടു പേരിലോരാളോട് അവള്‍ക്കു പ്രേമം ,,,ആരോട് ,,?അവള്‍ അത് രഹസ്യമായ് തന്നെ വച്ചു,
ദിവസ്സങ്ങള്‍ വീണ്ടും മുന്നോട്ട്,,,
ഇതിനകം അജി ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു ,അവള്‍ തന്നെ പ്രേമിക്കുന്നു എന്ന്, അവളുടെ പഴയ രീതികളില്‍ ചെറിയ മാറ്റങ്ങള്‍. തന്നെ അവള്‍ബഹുമാനത്തോടെയോ,
ആദരവോടയോ ,ആരാധനയോടയോ.
അല്ലെ ഇപ്പോള്‍ കാണുന്നത് ? 
അതെ അവള്‍ എന്നെ പ്രേമിക്കുന്നു ,
,,,,,എന്നാല്‍ ഇതേ ചിന്തകള്‍ തന്നെ അനിലിന്ടെ മനസ്സിലും ഉണ്ടായി , അവള്‍ തന്നെ പ്രേമിക്കുന്നു ,അജിയെ അവള്‍ ഒരു ചങ്ങാതിയായാണ് കാണുന്നത് ,തന്നെ കാമുകനായും ,,
ഇങ്ങനെ രണ്ടാളും ഉള്ളില്‍ സന്തോഷിച്ചു .എന്നാല്‍ അവളുടെ രഹസ്യം അറിയാവുന്ന മറ്റൊരാള്‍ ക്കൂടെ ആ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു ,അവരുടെ എല്ലാം ചേച്ചിയായ രെജിത സിസ്സ്ട്ടെര്‍ ,ആരോടും പറയരുതെന്ന കണ്ടീഷനില്‍ അര്‍ച്ചന എല്ലാകാര്യങ്ങളും രെജിത ചേച്ചിയോട്  പറഞ്ഞിട്ടുണ്ട് .
അതിനാല്‍ തന്നെ അത് രഹസ്യമായ് തന്നെ കിടന്നു .
അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ,ഹോസ്പ്പിട്ടലില്‍ പുതിയ ഡോക്റ്റര്‍ ചാര്‍ജെടുക്കുന്നു ,ഡോക്ടര്‍ ജിജി മോള്‍ ,ഡൊമനിക് ഡോക്ടറിന്ടെ സഹോദരി , ഒപ്പം ഉത്രു,വിനു,എന്നീ ജോലിക്കാരും പുതിയ സിസ്റ്റര്‍ പദ്മയും  ,
ഇതൊരു ആഘോഷമായ് 
കൊണ്ടാടാന്‍ തന്നെ  ഡൊമനിക് ഡോക്റ്റര്‍ തീരുമാനിച്ചു ,ഹോസ്പ്പിട്ടലില്‍ എങ്ങും സന്തോഷത്തിന്ടെ മാറ്റൊലി ,ആദ്യമായി അജിയും അനിലും മദ്യത്തിന്ടെ രുജി അറിഞ്ഞു,ഉത്രുവും വിനുവും ഒപ്പം ചേര്ന്നു,രോഗികളും ഡോക്റ്ററും സിസ്റ്റര്‍ മാരും ജോലിക്കാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ,എല്ലാവര്ക്കും ആഹ്ലാദത്തിന്ടെ നിമിഷങ്ങള്‍ നല്‍കിയ സല്‍ക്കാരം ,എല്ലാം കഴിഞ്ഞപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയും രെജിത ചേച്ചീടെ  വകയായ് ,മറ്റൊന്നുമല്ല അര്‍ച്ചന അനിലിനെ സ്നേഹിക്കുന്നു എന്ന വാര്‍ത്ത തന്നെ,
അജിയില്‍ നിന്നൊരു ഞെട്ടല്‍ ,അവന്ടെ സ്വപ്നത്തേര് 
തകര്‍ന്നു നിലംപറ്റി .എന്നാല്‍ അനിലോ? തന്ടെ സ്വപ്നത്തേരിനു ചിറകു മുളച്ച സന്തോഷത്തില്‍ 
മനസ്സ്  വായുവില്‍ കൂടി പാറി നടന്നു,ആനന്ദത്തില്‍ ആറാടി.അല്‍പ്പ നേരത്തെ ഞെട്ടലില്‍ നിന്ന് മോചിതനായ അജിയും അവന്ടെ സന്തോഷത്തില്‍
പങ്കു ചേര്‍ന്നു ,സമയം ഏറെ ആയപ്പോള്‍ അനിലിന്ടെ ചെവിയില്‍ എന്തോ കുസൃതിയും പറഞ്ഞവള്‍ ,അര്‍ച്ചന രജിതയോടും പദ്മയോടും ഒപ്പം പോയി ,രണ്ടു ഡോക്ട്ടെഴ്സ്സും  ഉത്രുവും വിനുവും അനിലിനും അജിക്കും ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു,അജിയും അനിലും റൂമിലെത്തി
ഉറങ്ങാന്‍ കിടന്നു .അര്ച്ചനയോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു അനില്‍ ഉറങ്ങി ,എന്നാല്‍ ദുഖം തളം
കെട്ടിയ മനസ്സുമായ് അജിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല ,അവന്ടെ മനസ്സില്‍ ആദ്യമായ് അനിലിനോടു വെറുപ്പ്‌ തോന്നി ,ആ വെറുപ്പ്‌ ക്രമേണ വളര്‍ന്നു ഒരു കുറ്റകൃത്യം ചെയ്യുവാനുള്ള ധൈര്യം അവനില്‍ ഉടലെടുക്കുന്നു .അവന്‍ പയ്യെ എഴുന്നേറ്റു അനിലിനരുകിലെയ്ക്ക് നടക്കുന്നു ,അവന്ടെ കണ്ണുകളില്‍ ക്രൂരത യുടെ തിളക്കം ,അവന്‍ അതാ ഒരു തലയിണ കൈലെടുത്തു ,അവന്‍ അത് അനിലിന്ടെ മുഖത്തിനു  നേരെ  പിടിക്കുന്നു ,,,,,,,,,,,
                                               
അതാ ,,അജിയുടെ കൈകള്‍ താഴുന്നു ,,,,,,അനിലിന്ടെ
മുഖം അവന്‍ തലയിണ വച്ചമര്‍ത്തുകയാണ്,,,,,
ശ്വാസം കിട്ടാതെ അനില്‍ പിടയുന്നു ,,,,,,
,,,,,,,,നിമിഷങ്ങള്‍ക്കകം ആപിടച്ചില്‍ അവസാനിച്ചു
അവന്‍, അനില്‍,എന്നെന്നേക്കുമായ് ഈ ലോകത്തില്‍ നിന്നു 
യാത്രയായ് ,
സ്ഥലകാല  ബോധം തിരിച്ചു കിട്ടിയ അജി തന്ടെ തെറ്റിനെ പറ്റി,അറിഞ്ഞു ആകെ സമനിലതെറ്റി ,''അയ്യോ ,,,ഞാനെന്താണീ ചെയ്തത് ,എന്ടെ ഉറ്റ ചങ്ങാതിയെ ഞാന്‍ കൊന്നു,,,,,വേണ്ട എനിക്കിനി ജീവിക്കേണ്ട,,,,''
അവന്‍ മേശവലിപ്പില്‍ നിന്നും കൈത്തോക്കെടുത്തു ,,,
സ്വന്തം നെറ്റിയില്‍ ചേര്‍ത്തു വച്ച് ട്രിഗര്‍ അമര്‍ത്തി ,വെടി പൊട്ടി ,,,,അവന്‍ നിലത്തേയ്ക്ക് മറിഞ്ഞു,
,,,,,,,,,,,ഏതാനും നിമിഷങ്ങള്‍ ,,,,
എടാ അജീ എണീക്കെടാ,ഉം എണീറ്റെ ,,,എന്നിങ്ങനെയുള്ള അനിലിന്ടെ വാക്കുകള്‍ കേട്ടു അജി കണ്ണ് തുറന്നു അങ്കലാപ്പോടെ ചുറ്റും നോക്കി ,അവന്‍ ചാടി എണീറ്റ്‌  അങ്ങോട്ടും ഇങ്ങോട്ടും ഭ്രാന്തനെപ്പോലെ നടക്കുന്നത് കണ്ടപ്പോള്‍
അനില്‍ വീണ്ടും''എന്താടാ പോത്തെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ''?.ഇതുകേട്ട് അജിയുടെ മറുപടി ,,''എടാ നീ ചത്തില്ലേ ,അങ്ങ്ഹ,,ഞാനും ചത്തില്ലല്ലോ ..?ഹായ് ദൈവം നമ്മളെ രക്ഷിച്ചു''.
..അനിലിനു കാര്യം പിടികിട്ടി ,പോത്ത്,,,ഉറക്കത്തില്‍ സ്വപ്നം എന്തോ കണ്ടിട്ടുണ്ട് ,,,.അവന്‍ അജിയോടു പറഞ്ഞു ,''ശെരി ശെരി  ,,ട്രെയിനെത്താറായി,ഇനീം താമസിച്ചാല്‍ ഒരു ലഗേജും 
കിട്ടാതെ പട്ടിണി ആകും  ,ഇന്നാ ചായകുടിച്ചു റെഡിയാക്''.,,,,,,,അവന്‍ ചായ ഗ്ലാസ്‌ അജിയുടെ കൈകളില്‍ പിടിപ്പിച്ചു .

''സ്വപ്ന ത്തേര്'',,ഇവിടെ അവസാനിക്കുന്നു .

Thursday, March 10, 2011

പല രാജ്യങ്ങളിലെയും മനുഷ്യരുടെ തലച്ചോറ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു കടയിലെ വി...ല വിവരപട്ടിക

ആണ് മുകളില്‍ കാണുന്നത്.

ഈ കടയില്‍ എത്തിയ ഒരു ഇന്ത്യക്കാരന്‍ ഇതിലെ ഇന്ത്യന്‍ തലച്ചോറിന്‍റെ വില കണ്ട്

ഇത്ര വില പിടിപ്പുള്ളതാണല്ലോ നമ്മുടെ തലച്ചോറ് എന്ന് തെല്ലഹങ്കരത്തോട് കൂടി കച്ചവടക്കാരനോട് ചോദിക്കുന്നു.

''ഹേ എന്താ ബാക്കി ഉള്ളതിനേക്കാള്‍ ഈ തലച്ചോറിനു ഇത്ര വില ''.

ഉടനെ കച്ചവടക്കാരന്ടെ മറുപടി ,

''എന്ത് പറയാനാ കൂട്ടുകാരാ മറ്റുള്ള രാജ്യക്കാരുടെ തലച്ചോറ് സുലഭം,

പക്ഷെ ഒരു ഇന്ത്യന്‍ തലച്ചോറ് കിട്ടണമെങ്കില്‍ കുറഞ്ഞത്‌ പത്തിരുപത്തഞ്ചു തലകള്‍ എങ്കിലും വെട്ടി പൊളിക്കണം എങ്കിലെ ഒരെണ്ണം കിട്ടുകയുള്ളൂ '','
കൂടുതല്‍ കാണുക
പ്രകാരം: Anil Shams Mannady
മുടി കൊഴിച്ചില്‍ നമുക്ക് തടയാന്‍ പറ്റില്ല എന്നുള്ളത് സത്യം ,എന്നാല്‍ കൊഴിഞ്ഞ മുട...ിക്ക് പകരം പുതിയ മുടി കിളിര്‍ത്തു വരാനുള്ള മാര്‍ഗം ഇതാ കണ്ടുപിടിക്ക പെട്ടിരിക്കുന്നു ,

പരീഷണം നടത്തി തെളിയിച്ച കാര്യമാണ് ഇത് .

നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം .

അടുത്തുള്ള ബ്ലോക്ക് ഓഫീസ്സുകളില്‍ നിന്നും മുടി വിത്തുകള്‍ വാങ്ങുക .

എന്നിട്ട് തലയില്‍ മുടി പൊഴിഞ്ഞു പോയ സ്ഥലത്തെ തൊലി അല്പം ചെത്തിയ ശേഷം അല്‍പ്പം വിനാഗിരി ഒഴിക്കുക ,ആ ഭാഗം കുതിര്‍ന്നു കിട്ടാന്‍ വേണ്ടിയാണ്

ഇങ്ങനെ ചെയ്യുന്നത് ,ഇനീ ഒരു പേനാകത്തിയോ ,ആണിയോ കൊണ്ട് എത്ര മുടി അവശ്യം ഉണ്ടോ അത്രയും കുഴികള്‍ ഇടുക ,അതിനു ശേഷം ഓരോ കുഴിയിലും ഓരോ തുള്ളി ഫ്യുരിടാന്‍(കുരുടാന്‍)കലക്കി ഒഴിക്കുക .തണ്ട് തുരപ്പന്‍ , കൊമ്പന്‍ ചെല്ലി ,തുടങ്ങിയ കാട്ടുമ്രിഗങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കാനാണ് ഇത്, അതിനു ശേഷം കുഴികളിലെയ്ക്ക് ഒരു കുഴിക്കു മൂന്നു വിത്തുകള്‍ എന്ന നിരക്കില്‍ വയ്ക്കുക ,ഇനീ കുറച്ചു കളിമണ്‍ കുഴച്ചു കുഴികള്‍ മൂടുക ,പിറ്റെ ദിവസം ഒരു കളമാന്തി ഉപയോഗിച്ച് മണ്ട ചുരണ്ടി മുളകുപൊടിയും ,നയ്കുര്‍ണപോടിയും സമം ചേര്‍ത്ത മിശ്രതം വളമായി വിതറി കൊടുക്കുക ,അഞ്ചു മണിക്കൂര്‍ ഇടവിട്ട്‌ നനച്ചു കൊടുക്കേണം ,മൂന്നാം നാള്‍ മുളപൊട്ടി തുടങ്ങും .പത്തു ദിവസ്സത്തിനുള്ളില്‍ നിങ്ങള്‍ ആരും കൊതിക്കുന്ന ഒരു മുടി അഴകിനുടമയാകും .

Wednesday, March 9, 2011

നീലി (കവിത)



പാതിരാതാരം വിരിഞ്ഞു ,
ഈറന്‍ കാറ്റും വീശി .

കുറുനരി എങ്ങോ കൂവി .
കരിമ്പന ഒന്നിളകി ,

പാലപ്പൂമണം ഉതിര്‍ന്നു 
പാമ്പുകള്‍ എല്ലാം ചീറ്റി

നീലി അവളിങ്ങെത്തി,
ചോരകണ്ണുകള്‍ തിളങ്ങി

കോമ്പല്ലങ്ങു  വിടര്‍ന്നു 
കൂര്‍ത്ത നഖങ്ങള്‍ ഇറങ്ങി 

നെഞ്ചകം  ഒന്ന് പിളര്‍ന്നു
ചോരത്തുള്ളികള്‍ ഇറ്റി

കരളവള്‍ വലിച്ചുപറിച്ചു
കറുമുറെ അങ്ങ് തിന്നു

അസ്ഥികള്‍ ഒന്നായ്ചിതറി
അട്ടഹാസ്സമാവള്‍ ഉയര്‍ത്തി  .

Saturday, March 5, 2011

ഫേസ്ബുക്ക് എന്നൊരു രാജ്യമതില്‍
ഉള്ളൊരു രാജാ ,ഡൊമനിക്ക്
ഒരുനാളോന്നില്‍ സൃഷ്ടിച്ചു
ചങ്ങാതി എന്നൊരു പറുദീസ്സ
നോക്കിനടപ്പതിനേല്പ്പിച്ചു ,
അജി,അനില്‍ ,എന്ന കിങ്കരരെ .
നാളുകള്‍ നാല് കഴിഞ്ഞപ്പോള്‍
എത്തി ഒത്തിരി ചങ്ങാതികള്‍
പാട്ടും കൂത്തും പതിവായി ,
കളിയും ചിരിയും നടമാടി
ആമോദമെങ്ങും കളിയാടി
ചങ്ങാതി അങ്ങനെ പുകള്‍നേടി.
കൂട്ടുകാരങ്ങനെ കൂടീയനേരം 
കിങ്കരര്‍ രണ്ടും കുഴഞ്ഞീടെ
എത്തി സഹായ ഹസ്തം നീട്ടി 
രജിത ,പദ്മ ,മാലാഖമാര്‍ 
പാട്ടും കൂത്തും പതിവായി 
കളിയും ചിരിയും നടമാടി 
ആമോദമെങ്ങും കളിയാടി  
ചങ്ങാതി വീണ്ടും ഉയിര്‍നേടി
വീണ്ടും കൂട്ടുകാര്‍ എത്തീടെ
മാലാഖമാരും കുഴഞ്ഞന്നേരം
എത്തീ മറ്റൊരു മാലാഖജിജിയും
വിനു, ഉത്രു ,എന്ന രണ്ടു  ശിഷ്യന്മാരും .
ചങ്ങാതി വീണ്ടും ജോറായി
കൂട്ടുകാരെല്ലാം ഒന്നായി
ആമോദമെങ്ങും കളിയാടി
രാജാവങ്ങനെ മഹാനായി .

Wednesday, February 23, 2011

ഏകാന്തത (കവിത)

ഞാനൊരു  ഏകാന്തന്‍,
ഇന്നീഭൂമി എന്‍ തടവറ
ഈഏകാന്തത എനിക്കേകി
ഒരുപിടി  സ്വപ്നങ്ങള്‍ മാത്രം


എന്‍ ഏകാന്തമാം  ദിനങ്ങളില്‍ 
മോഹങ്ങളെല്ലാം അടര്‍ന്നുവീണു
ജീവിതവഴിത്താരയില്‍ എന്നും
ഞാന്‍ വെറുമൊരു ഏകാന്ത പഥികന്‍


നഷ്ടസ്വപ്നങ്ങളും 
മൌനനൊമ്പരങ്ങളും  
എകാന്തമാം ചിന്തയും
തകര്ത്തു എന്‍  ജീവിതം


പാഴ്മാരുഭൂവില്‍ ചിന്നിയ
ചാറ്റല്‍  മഴപോല്‍ ഞാനീ ഭൂവില്‍
എന്തിനെന്നറിയാതെ ആശ്രയമില്ലാതെ
ഒറ്റയ്ക്ക് നില്‍ക്കുന്നു ഒരു ശിലപോല്‍


''ഹേ മനുഷ്യാ,, നിര്‍ത്ത്നിന്‍ ജല്‍പ്പനം
ഒന്നുമറിയാതൊന്നും കേള്‍ക്കാതുള്ളോരു 
ജീവിതം അല്ലോ സ്രേഷ്ട്ടമാംജീവിതം
എത്ര മഹത്തരം അതെന്നറിഞ്ഞീടുക നീ ''


വേണ്ടവേണ്ടെന്‍ മനമേ, നിന്‍
ആശ്വാസ വാക്കുകള്‍
ഏകാന്തവാസം ഇത്
സ്രേഷ്ട്ടമെന്നോതുവാന്‍ നിനക്ക് ലജ്ജയില്ലേ  ?


ആര് പഠിപ്പിച്ചു ഇത്തരം വാക്കുകള്‍
ഇല്ല നീയെന്‍ മനമല്ല,പോവുക,,,പോവുക
പോയിടൂ വേഗം എന്നില്നീന്നകലെ
വെടിയെണം എനിക്കിന്നീ ഏകാന്തവാസം.

പുഞ്ചിരി (കവിത)

സുന്ദരീ കണ്ടുഞ്ഞാന്‍, 
ആ  പുഞ്ചിരിയില്‍
വിടര്ന്നിടും രണ്ടു ,  
പനിനീര്‍    ദളങ്ങള്‍
ചന്തമേറുംനിന്‍ പുഞ്ചിരി
എന്‍ഹൃത്തില്‍ ആകയും
ചന്ദ്രകാന്ത പ്രഭ ചൊരിഞ്ഞു .
കുളിര്‍ തൂകുമാപുഞ്ചിരി
തരളിതമാക്കിയെന്‍  മനം
പുതു മഴതുള്ളി  ഒരു
പുല്‍കൊടിയെ, എന്നപോല്‍
പൂന്തേന്‍ചഷകമൊന്ന്  എന്‍  
ചുണ്ടോടു ചേര്‍ത്തപോല്‍
എന്നില്‍, ഉന്മാദമത് ഉണരത്തി.
ഒരുകുഞ്ഞു കുളിര്‍കാറ്റായ്
സുഖമേറുംമൊര് അനുഭൂതി
നീറുമെന്‍ പ്രാണനില്‍ ഏകി 
ഉള്ളിലെ നോവുകള്‍ തെല്ലടങ്ങി 
പാലൊളി ചന്ദ്രിക ഒന്നെത്തി
ഇരുളിനെ അകറ്റീടും പോല്‍
ഇനിയുമാ പുഞ്ചിരി തൂകി
ദളങ്ങള്‍ വിടരുവാനായ്
എന്തുഞാനേകണം പ്രിയസഖീ.

Tuesday, February 22, 2011

പാഥേയം (കവിത)

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം


ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍


കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി


ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍


ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍


പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍


ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ


പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍


ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ  നല്‍കാതെ കൈകഴുകീ അവന്‍


ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും


നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.

Monday, February 21, 2011

അനാഥന്‍ (കവിത)

കരയുവാനായ് ഭൂമിയില്‍ പിറന്നു  ഞാന്‍
പിറന്ന, നാള്‍ തൊട്ടിറ്റു സ്നേഹത്തിനായ്
കണ്ണീരില്‍ മുങ്ങി  ഞാനേകനായ്ഈ  ഭൂവില്‍
പാരിനു ഭാരമായ് അലഞ്ഞു തിരിയുന്നു

മാദൃസ്നേഹം എന്തെന്നറിയാതെയും 
പിതാവിന്‍ ലാളന ഒട്ടുമേ എല്ക്കാതയും 
ഉറ്റവരാരുമേ ഇല്ലാത്തൊരു ജന്മം
ഞാന്‍ ഉത്തരമില്ലാത്തൊരു ചോദ്യം

മുട്ടില്ല, ഒരുനേരത്തെ കഞ്ഞിക്കു
ഭിക്ഷചോദിചീടുകില്‍ വിശപ്പകറ്റീടാം 
തണ്ണീര്‍പന്തല്‍, അതില്‍, കുടിനീരതും
സ്നേഹമെന്നതെവിടെ ലഭിക്കും

ആര്‍ദ്രമാംഹൃദയങ്ങള്‍ ഏറയുണ്ടെന്നാലും 
ആശ്വാസമേകാന്‍ അനാഥനാരുമില്ല
തങ്ങുവാന്‍ അനാഥമന്ദിരം ഉണ്ടെന്നാലും
സ്നേഹമതവിടെയും അനാഥനന്യം

ആകാശ മേടയില്‍ വിളങ്ങിനില്‍ക്കും
അമ്പിളിമാമനെ വേണ്ടെനിക്ക്
സ്നേഹം ,ഒരിറ്റു സ്നേഹം അനാഥനു
ചോദിപ്പതു ഞാനിതൊന്നു മാത്രം ,

Friday, February 18, 2011

സ്മശാനം (കവിത)

പാതിരാവായി അയ്യോ ,,

കൂകുന്നതാ കാലന്‍ കോഴി ഒന്ന്

രാത്രിതന്‍ കൂരിരുളില്‍

പാറുന്നു നിശാശലഭങ്ങള്‍ എങ്ങും

ചേരികളില്‍ എങ്ങോ

ഓരിയിടുന്നു  നായകള്‍ ഉച്ചമായ്

കുന്നിന്‍നെറുകില്‍ അങ്ങ്

അലയുന്നു കുറുനരികള്‍ കൂട്ടമായ്‌

സ്മശാനമിതില്‍ ഇങ്ങ്‌

ചിറകടിക്കും നരിച്ചീറുകള്‍ ഭ്രാന്തമായ്

ശവപെട്ടിതന്‍ മുകളില്‍ 

ചാറ്റല്‍ മഴയില്‍ മുത്തുകള്‍ ചിതറുന്നു 

പാലപ്പൂവിന്‍ ഗന്ധം 

പാതിരാ കാറ്റിതില്‍ ഉതിരുന്നു ചുറ്റും

കരിമ്പന്‍ ഒന്നെന്നെ

പട്ടയാം കരങ്ങളാല്‍ മാടിവിളിക്കുന്നു

ഞാനിതാ പോകുന്നു

ഒന്ന് മയങ്ങുവാന്‍ ഒരിടം തേടി

Tuesday, February 15, 2011

സന്ദേഹം (കവിത)

ഓരോ ദിനവും ഓരോരാത്രിയും ,
ഞാറ്റുവേലയില്‍ ഇറ്റു വീഴും ,
മഴത്തുള്ളികള്‍ മുത്തുപോല്‍
മനസ്സില്‍എങ്ങോ ഏതോകോണില്‍
ഹൃദയതാളത്തില്‍ ലയിച്ചങ്ങിരിക്കവേ
മുല്ലമൊട്ടുകള്‍ വിരിഞ്ഞിടും  നേരങ്ങളില്‍
ഓരോസായം സന്ധ്യകളിലും  
ഓര്‍മ്മകള്‍  വിട്ടു പിരിയാത്തോരീ
ഒഴിവുകാലത്തിന്റെ അലസതതന്നിലും
മഴത്തുള്ളികളുടെ ലാസ്യഭാവം പോല്‍
ഈറനാം എന്മനം  പ്രേമാര്‍ദ്രമാകുംമ്പോള്‍,
നീയറിയാതെ പോകുന്നു ഒരു സത്യമുണ്ട്,
ഞാന്‍ പറയാതിരുന്നോരാ സത്യം .
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,,
പവിഴമല്ലി പൂക്കള്‍ പട്ടുമെത്ത വിരിച്ചൊരു തോപ്പില്‍  ,
ഒരു കളിതെന്നല്‍ നിന്‍ കവിളില്‍ ഉമ്മ വയ്ക്കുംനേരം മഴത്തുള്ളികള്‍ നിന്ടെ  മേല്‍ചിന്നിചിതറുംപോള്‍ 
എന്‍മനം വിതുമ്പുന്നു,എന്‍ പ്രിയേ
നീയെന്നെ സ്നേഹിച്ചിരുന്നോ ?