രണ്ടു രൂപയും ഒരു പിടി സ്വപ്നങ്ങളും
അന്നും വേലു തന്ടെ കച്ചവട ചരക്കുകള്‍ മായി ഇറങ്ങി ,പല പല ദൈവങ്ങളുടെയും മറ്റും സുന്ദര രൂപങ്ങള്‍ വേലുവിന്റെ കച്ചവട ചരക്കായ കളിമണ്‍ പ്രതിമകളില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും അത്തരം പ്രതിമകള്‍ വേണ്ട ,പൂച്ച പട്ടി തുടങ്ങിയ പ്രതിമകള്‍ കൊണ്ട് അലങ്കാര മുറികള്‍ മോഡി പിടിപ്പിക്കുവനാണ് എല്ലാവര്ക്കും താല്പര്യം .അതിനാല്‍ കച്ചവടം മോശമാണ് .
പട്ടിണി മാറ്റാം.വൈകും നേരങ്ങളില്‍ കടല്‍ തീരത്തെത്തുന്ന വിദേശികളാണ് അവന്ടെ ലക്ഷ്യം .ആര്‍ക്കെങ്കിലും പ്രതിമകളില്‍ കവ്തുകം തോന്നിയാല്‍ കുടുമ്പം പട്ടിണിയില്‍ നിന്നു രക്ഷ പെടും .ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങിയ കുടുമ്പം .അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് അന്നം നേടുന്നു .
ഒരു നാള് വേലുവിന്റെ പ്രതിമകള്‍ വാങ്ങാന്‍ ആരുമില്ലതായാല് കുടുമ്പം പട്ടിണി തന്നെ .അവന് വിശ്വസിക്കുന്ന അവന്ടെ ദൈവം അവനെ ഇതുവരെ ചതിച്ചിട്ടില്ല . അദ്വാനത്തിന് കൂലി അവനു കിട്ടാറുണ്ട് .
ഉള്ളില്‍ ഉള്ള ദുക്കവും പേറി അലയടിച്ചുയരുന്ന തിരമാലകള്‍ എണ്ണിഇരുപ്പു തുടങ്ങിയിട്ട് ഏറനേരം ആയി ,ഇതുവരെ കച്ചവടം ഒന്നും നടന്നില്ല .നാല് പ്രതിമകള്‍ വിറ്റാല്‍ കിട്ടുക ഇരുപതു രൂപയാണ് .അരിയും മറ്റും വാങ്ങി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ രൂപ മിച്ചം കിട്ടും .അത് ഭാര്യയെ എല്പിക്കും
ഈ മിച്ചം വയ്ക്കുന്ന പണം സൊരൂപിച്ചാണ് കുട്ടികളുടെ പടിപ്പാവശ്യങ്ങള് നടത്തുന്നത് .
ചിന്തിച്ചു ചിന്തിച്ചു വീണ്ടും കാട് കയറാന്‍ തുടങ്ങുമ്പോഴാണ് രണ്ടു വിദേശികള്‍ പ്രതിമയുടെ വില ചോതിച്ചത് ,അവ അവര്‍ക്ക് നന്നേ ഇഷ്ടമായീന്നു അവരുടെ കണ്ണുകളില്‍ നിന്നും വേലു വിനു മനസ്സിലായി .
ഇതുതന്നെ തക്കം ഇരട്ടി വില ചോതിക്കാം ,ഒത്താല്‍ പോക്കരിക്കായുടെ കടം വീട്ടണം .
എന്തായാലും ചോതിച്ച വിലക്ക് തന്നെ അവര്‍ പ്രതിമകള്‍ വാങ്ങി ,ഒത്തിരി ഒത്തിരി സന്തോഷത്തോടെ വേലു സഞ്ചിയും തൂക്കി നടന്നു ,അരിയും സാതനങ്ങളും വാങ്ങി കഴിഞ്ഞപ്പോള്‍ ഇരുപത്തഞ്ചു രൂപ മിച്ചം .നേരെ പോക്കരിക്കയുടെ കടയില്‍ ചെന്ന് പത്തു രൂപ കടം വീട്ടി .അപ്പോഴാണ് മനസ്സില്‍ ഒരാശ ഷാപ്പില് ഒന്ന് കയറിയാലോ ?
പെട്ടെന്ന് തന്നെ ആ ആശ ഉപേഷിച്ചു .കുഞ്ഞുങ്ങള്‍ക്ക് ഓരോ ജോഡി ചെരുപ്പ് വാങ്ങാം ,ചെരുപ്പില്ലാതെ ആണ് അവര്‍ സ്കൂളില്‍ പോകുന്നത്.
എന്നാല്‍ ആ തീരുമാനവും മാറി .ഭാര്യയ്ക്ക് മാറി ഉടുക്കാന്‍ ഒരു മുണ്ട് വാങ്ങാം .നേരെ തുണി ക്കടയിലെയ്ക്ക് നടന്നു .അപ്പോള്‍ മറ്റൊരു ചിന്ത അവനെ പിടിക്കൂടി .ഈ പണം സൂക്ഷിച്ചു വച്ചിരുന്നാല്‍ പലപ്പോഴായ് കിട്ടുന്ന പണം കൂട്ടി വച്ച് വീടിന്ടെ ഓല മാറ്റി ഒടാക്കാമല്ലോ .അതെ അതുതന്നെ ആണ് ശരിയായ തീരുമാനം .അവന് തിരികെ വീട്ടിലേയ്ക്ക് നടന്നു .വീട്ടിലെത്തിയപ്പോള്‍ അവിടെ ആരെയും കാണുന്നില്ല .അടുത്ത വീട്ടില്‍ അന്ന്വെഷിച്ചപ്പോള് ഞെട്ടിക്കുന്ന വാര്‍ത്ത ആണ് കേട്ടത് .മൂത്ത കുട്ടിയെ പാമ്പ് കടിച്ചു ആശുപത്രിയില്‍ ആക്കിയത്രെ,വേലു പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തി .ഭാഗ്യം കുട്ടികൊന്നും സംഭവിച്ചില്ല .
പക്ഷെ ആശുപത്രി ബില്ലിലെ തുക കണ്ടപ്പോള്‍ വേലു വിന്ടെ കണ്ണു നിറഞ്ഞു .''പതിമൂന്നു'' രൂപ .അന്നും, ഭാര്യേ എല്പ്പിക്കുവാന് മിച്ചം രണ്ടു രൂപ മാത്രം .
Saturday, October 23, 2010
Wednesday, October 20, 2010
കണ്ണീര് പൂക്കള്‍
കണ്ണീര് പൂക്കള്‍
\എല്ലാ തവണയും വെക്കേഷന് നാട്ടിലെത്തി തിരികെ പോരുമ്പോള്‍ ചിരിച്ചു കൊണ്ട്
സന്തോഷത്തോടു കൂടി യാത്രയാക്കുന്ന ഒരേ ഒരു വെക്തി എന്ടെ ബാപ്പയാണ്.പണി ഇല്ലാതെ നാട്ടില്‍ നിന്നാല്‍ ശരിയാകില്ലന്നു ബാപ്പയ്ക്അറിയാം ,അതിനാല്‍ പിരിയുന്നതില്‍ നല്ല പ്രയാസം ഉണ്ടെങ്കിലും പുറമേ ചിരിച്ചു കൊണ്ട് എന്നെ യാത്രയാക്കും.
എന്നാല്‍ കഴിഞ്ഞ വെക്കേഷന് തിരികെ വന്നപ്പോള്‍ പതിവിനു വിപരീതമായ അനുഭവമാണ് ,ബാപ്പയുടെ കണ്ണുകള്‍ ഈറനായി ,എയര്പോര്ട്ടിലെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ബാപ്പയുടെ ചോദ്യം ?, ''എന്ടെ പെനിഷന് തുക നിനക്ക് തന്നാല്‍ യാത്ര ഒഴുവാകുമോ ?, ഉമ്മയുടെ ശമ്പള തുക കൊണ്ട് ബാക്കി കാര്യങ്ങള്‍ നടന്നു കൊള്ളും.''
പ്രദീഷിക്കാത്ത ഈ ചോദ്യം കേട്ടപ്പോള്‍ ഒരു സമാശ്വാസ്സ തെന്നലായ് അന്ന് അതെന്നില്‍ വീശി .ഞാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു .
ഗള്‍ഫിലെത്തി ആറു മാസം കഴിഞ്ഞ് ഒരുനാള്‍ ബാപ്പ ഈ ലോകത്തോട് യാത്ര പറഞ്ഞു എന്ന് ഇക്ക ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ ,അന്നത്തെ ബാപ്പയുടെ വാക്കുകള്‍ ഒരു കൊടുങ്കാറ്റു പോലെ കാതില്‍ മുഴങ്ങി .ആറു മാസം മുമ്പ് തന്നെ ബാപ്പ അറിഞ്ഞുവോ ?.ബാക്കി ദിവസ്സങ്ങള്‍ ഒപ്പം കഴിച്ചു കൂട്ടാനുള്ള ഒരു ക്ഷണം ആയിരുന്നില്ലേ അത് .?.
സ്നേഹ നിധി ആയ ആ ബാപ്പയ്ക് ഈ മകന്ടെ കണ്ണീര് പൂക്കള്‍ .

Subscribe to:
Posts (Atom)