Sunday, December 12, 2010

പ്രവാസി

;;മരണം;; ,ഇത് ജീവിതത്തിന്‍റെ അവസാന വാക്കല്ല ,യഥാര്‍ത്ഥ ജീവിതത്തിന്‍റെ കവാടം
ആണ് 'മരണം'.   പരലോകത്താണ് നമ്മുടെ ഓരോരുത്തരുടെയും യഥാര്‍ത്ഥ ജീവിതം , അവിടെ ഇന്ത്യയോ ,ചൈനയോ ,അമേരിക്കയോ, ഒന്നും തന്നെയില്ല  . ഉള്ളത് രണ്ടേ രണ്ടു മാത്രം ,ദൈവീക നിയമങ്ങള്‍ക്കു കീഴ്പെടുകയും ,ദൈവത്തെ മാത്രം നമിച്ചു കൊണ്ട് ജീവിക്കുന്നവര്‍ക്കുള്ള സുഖസമ്പൂര്‍ണമായ  സ്വര്‍ഗ്ഗവും ,ദൈവ നിയമങ്ങള്‍ അവഗണിക്കയും, താന്തോന്നിയായ് ജീവിക്കുന്നവര്‍ക്കും ഉള്ള  നിത്യദുരിതപൂര്‍ണവും ആയ  നരകവും.അപ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് ഒന്ന് മാത്രം, 
എന്താണ് ജീവിത ലക്‌ഷ്യം ?.
ഈ ലോകത്തിലുള്ള സുഖസമൃദ്ധി മാത്രം കണക്കാക്കുകയും അത് നേടി എടുക്കുകയും ആണോ ലക്‌ഷ്യം ,? അല്ല . ഇവിടെ നമുക്ക് ഏറിവന്നാല്‍ ജീവിക്കാന്‍ കഴിയുക എഴുപതോ എന്പതോ വര്ഷം മാത്രമാണ് .അത് നാം ദൈവ നിയമങ്ങള്‍ അനുസ്സരിച്ച് ,ഖുര്‍ആന്‍,ബൈബിള്‍,ഭഗവത്ഗീത,ഇതില്‍ ഏതിന്‍ടെ സഹായത്തോട്‌    ആണെങ്കിലും  നന്മയുടെ മാര്‍ഗത്തില്‍ , ചിലവഴിച്ചാല്‍ നമുക്ക് കിട്ടാനിരിക്കുന്നത്‌ അറ്റമില്ലത്തതും നമ്മുടെ ഭാവനയില്‍ കണക്കുകൂട്ടാന്‍ പറ്റാത്തതുമായ സ്വര്‍ഗീയ ജീവിതമാണ് ,മറിച്ച് ദൈവനിയമങ്ങള്ക്ക് വിപരീതമായ് ചിലവഴിച്ചു എഴുപതോ എന്പതോ വര്ഷം എന്ന് ഒരു ഉറപ്പും ഇല്ലാതെ താന്തോന്നിയായ് കഴിച്ചുകൂട്ടിയാല്‍ കിട്ടുക അവസാനമില്ലാത്ത നരക ജീവിതമാണ് ,
അതിനാല്‍ ജീവിത ലക്‌ഷ്യം പരലോകവും ശാശ്വത മോക്ഷവും ആയിരിക്കേണം .
ഈ ലോകത്ത് ഒരു പ്രവാസിയായ് കഴിഞ്ഞുകൂടണം ,പരലോകം സ്വന്തം നാടായ്‌ കണ്ട് അവിടേയ്ക്കു സ്ഥിരതാമസ്സമാക്കാന്‍ വെമ്പുന്ന ഒരു പ്രവാസി ,അതായിരിക്കണം നാം ഓരോരുത്തരും ,