ചാക്കോ എന്നൊരു മുതലാളി ഉണ്ടായിരുന്നു ,അയാളുടെ വീട്ടില്‍ ഒരു കരിമ്പന ഉണ്ടായിരുന്നതിനാല്‍ അയാള്‍ ''കരിമ്പനചാക്കോ'' എന്നാണ് അറിയപെട്ടിരുന്നത് .
ഒരു ദിവസം അയാള്‍ കരിമ്പനയുടെ കുറച്ച് പട്ട വെട്ടി ഒതുക്കി .അന്ന് മുതല്‍ അയാള്‍ ''പനമ്പട്ടചാക്കോ'' ആയി .പിന്നീട് ഒരു മഴ സീസണില്‍ ഇടിവെട്ടി പനയുടെ മണ്ട പോയി. അങ്ങനെ '' ഇടിപ്പനചാക്കോ'' എന്ന് പേര് വീണു.ഇടി വീണ പന ഇനി നിന്നിട്ട് കാര്യമില്ലാന്നു തോന്നി അയാള്‍ പനയുടെ മണ്ട വെട്ടി . അതോടെ പേര് ''പനവെട്ടിചാക്കോ'' എന്നായി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പനയുടെ ബാക്കി കുറച്ചുകൂടി ഉണങ്ങി ,അതിന്‍റെ നടുക്ക് വച്ച് വെട്ടികളഞ്ഞു അതാ പേര് വീണ്ടും മാറുന്നു , ''നടുവെട്ടിചാക്കോ'' . ഈ അവസ്സരത്തില്‍ ആണ് നാട്ടിലാകെ തന്ടെ പേരില്‍ മാറ്റം വന്ന കാര്യം അയാള്‍ അറിഞ്ഞത്. ''കരിമ്പനചാക്കോ'' നടുവെട്ടിചാക്കോ ആയതില്‍ ഉള്ള അമര്‍ഷം ബാക്കി നിന്ന പനയുടെ അടുക്കല്‍ തീര്‍ത്തു .പനം കുറ്റിയോളം ചേര്‍ത്ത് വെട്ടി കളഞ്ഞു . കുറ്റി മാത്രം ബാക്കി യായി . നാട്ടുകരുണ്ടോ വിടുന്നു ,പുതിയ പേരിട്ടു ''പനംകുറ്റിചാക്കോ'' . ദേഷ്യം മൂത്ത് അയാള്‍ വേര് ഉള്‍പ്പടെ മാന്തി കളഞ്ഞു ,വീണ്ടും പേര് മാറ്റം ''വേര്മാന്തിചാക്കോ'' .സഹി കേട്ട് ചാക്കോ പത്രത്തില്‍ പരസ്യം കൊടുത്തു ,എന്ടെ പേര് വേര്മാന്തിചാക്കോ എന്നല്ല വെറും ചാക്കോ എന്നാണ്. എന്തായാലും ഈ പരസ്യം വന്നതിനു ശേഷം ആരും അയാളെ വേര്മാന്തിചാക്കോ എന്ന് വിളിച്ചില്ല. പകരം ''വെറുംചാക്കോ'' എന്ന് വിളിച്ചു . മരിക്കുന്നവരെ അയാള്‍ ''വെറുംചാക്കോ'' ആയിരുന്നു ..
Saturday, November 27, 2010
Wednesday, November 24, 2010
അമ്മേ നീ ഒരു ദേവാലയം (കഥ)
അമ്മേ നീ ഒരു ദേവാലയം
ഭര്‍ത്താവിന്‍റെ മരണ ശേഷം ആ അമ്മ വളരെ കഷ്ട്ടപെട്ടാണ് ആ മകനെ വളര്‍ത്തിയത് .വിവാഹ പ്രായമെത്തിയപ്പോള്‍ അവന്‍ ഒരു ഭാര്യയെ കണ്ടെത്തി .അമ്മയും, മകനും, ഭാര്യയും .
ദിനങ്ങള്‍ കടന്നു പോയ്കൊണ്ടിരിക്കെ ,ഭാര്യയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി ,അമ്മയ്ക്ക് മകനോടുള്ള സ്നേഹത്തില്‍ അവള്‍ക്ക് അസൂയ തോന്നി തുടങ്ങുന്നു .ക്രമേണ അസൂയ വെറുപ്പാകുന്നു .എങ്ങിനെ തങ്ങളുടെ ജീവിതത്തില്‍ നിന്നും അമ്മയെ ഒഴിവാക്കും എന്ന ചിന്തയായി പിന്നീട് .
ഒടുവില്‍ ലക്‌ഷ്യം നേടാന്‍ അവള്‍ ഒരു വഴി കണ്ടെത്തുന്നു ,അവള്‍ക്ക് പ്രേതബാധ കൂടിയിരിക്കയാണ് എന്നും ബാധ ഒഴുപ്പിക്കാന്‍ പൂജ ചെയ്യണം ,പൂജയ്ക്ക് ഭര്‍ത്താവിന്‍റെ അമ്മയുടെ കരള്‍ വേണമെന്നും ,ഒരു ദുര്‍മന്ത്രവാതി വഴി അവള്‍ ഭര്‍ത്താവിനെ അറിയിച്ചു .
അങ്ങനെ ആ ക്രൂരനായ മകന്‍ തന്ടെ അമ്മയെ കൊല്ലുകയും കരള്‍ പറിച്ച്എടുക്കയും ചെയ്തു .
പിടയ്ക്കുന്ന കരളുമായ് ആ നികൃഷ്ട്ടജന്മം, മന്ത്രവാതിയുടെ വീട്ടിലേയ്ക്ക് പോകുന്ന വഴി കല്ലില്‍ തട്ടി വീഴാന്‍ തുടങ്ങി .അപ്പോള്‍ അവന്ടെ കയ്യില്‍ ഇരുന്ന് ആ പാവം അമ്മയുടെ കരള്‍ പറയുന്നു ,''അയ്യോ മോനെ വീഴല്ലേ, കല്ലില്‍ തട്ടാതെ നോക്കി നടക്ക്.''

Subscribe to:
Posts (Atom)