പോകുവാന്‍ ഉണ്ട് എനിക്കെത്രയോ ദൂരം .
മരണമേ നീ ഒന്ന്‍ അനുവദിചീടുക.
ഓര്‍മയില്‍ എങ്ങോ പിന്നിട്ട വഴികള്‍ ,
രാത്രിയില്‍ കണ്ട സ്വപ്‌നങ്ങള്‍ മാത്രം .
പോകുവാന്‍ ഉണ്ട് എനിക്കെത്രയോ ദൂരം .
മരണമേ നീ ഒന്ന്‍ അനുവദിചീടുക.
ഒന്നുമൊന്നും ആകാതെയെങ്ങനെ
വന്നിടും ഈ നേരം നിന്നോടൊപ്പം .
ആശകളൊക്കെയും ബാക്കിയാക്കി
ആരോരുമില്ലത്തവനായ് നിനക്കൊപ്പം
പോരുവാനെനിക്ക് സന്തോഷം ഇല്ലെങ്കില്‍
എന്തിനു നീയെന്നെ കൊണ്ടുപോയീടണം .
കഴിയുമോ മരണമേ നിനക്കെന്നെ ചതിക്കുവാന്‍
നിന്നിലും ഇല്ലേ അല്പം കരുണതന്‍ കണിക .
എത്തിടൂ മ്രിത്യുവേ നീയെന്നരുകില്‍ ,
ആശകള്‍ ഒക്കയും ഒടുങ്ങുന്ന വേളയില്‍ .
പോന്നിടാം നിന്നൊപ്പം ഒട്ടും മടിക്കാതെ .
ഇപ്പോള്‍ മടങ്ങൂ നീ തനിയെ .
