Thursday, December 30, 2010

ആശംസ (കവിത)











നവവത്സരാശംസകള്‍
................................................
ഒരുപകല്‍ വിടചൊല്ലി പിരിഞ്ഞു  'സന്ധ്യ'യ്ക്കായ് .
സന്ധ്യയോ സ്വാഗതമരുളി മറ്റൊരു പകലിനായ്.
ഓരോ പകലും ,ഓരോ സന്ധ്യയും കടന്നുപോയ്,
ആഴ്ച്ച അതൊന്നിങ്ങ് എത്തീടുന്നു മെല്ലെയായ്.
ആഴ്ച്ചകള്‍ നാല് നീങ്ങിയങ്ങ് മന്ദമായ് .
മാസം അതൊന്നു എത്തിയിങ്ങ് ചാരെയായ്
മാസ്സങ്ങളും മെല്ലെ  മെല്ലെ  കടന്നുപോയി
ആ സുന്ദര നിമിഷമതിങ്ങ് വന്നുചേര്‍ന്നു നമുക്കായ്
നേരുന്നു ,നവവത്സരാശംസകള്‍ നിങ്ങള്‍ക്കായ് .

Monday, December 27, 2010

മഴ ഒരു സംഗീതം (കവിത)

എകാന്തമാം എന്‍രാത്രികളില്‍ അവള്‍
ശോകാര്‍ദ്രമാം ഒരു സംഗീതം പോല്‍
ഇരുളിന്‍ മറവില്‍ തേങ്ങിയെത്തും,
മിഴിനീര്തൂകും ഗീതം .
പുലരിയിലവള്‍ കണ്ണീരുതുടച്ചു
പുഞ്ചിരിതൂകി മറയുമൊരു മനോഹരി
ഇരുണ്ട്കുളിരൂറും രാത്രികളും
നനുത്തസുഖമേറും പകലുകളും
എനിക്കേകും സുന്ദരിയവള്‍
മഞ്ഞുതുള്ളിയാല്‍ വിടരുമിതള്‍പോല്‍
മേല്ലെവേ എന്നോര്മകള്‍ ഉണര്‍ത്തും
ചില നേരങ്ങളില്‍ എന്നോര്മകളെല്ലാം
കഴുകി പുത്തനാം ഉണര്‍വുകളേകും 
വരണ്ട ഭൂമിയില്‍ സ്വാന്ത്വനമേകും
മഴയേ നീയൊരു സ്വാന്ത്വനഗീതം
വിണ്ണില്‍നിന്നും മണ്ണിലേയ്ക്കിറങ്ങി
മണ്ണില്‍ നിന്നും മനസ്സിലേയ്ക്കെത്തും
മഴയേ നീയൊരു അനുരാഗഗീതം.

ഇന്ന് ഞാന്‍ നാളെ നീ (കവിത)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വപ്നങ്ങളൊക്കെയും അമ്പേ തകര്‍ക്ക്ന്നോരു,

മൃത്യുവിന്‍ രഥചക്രം ചാരേതിരിയുന്നു.

മിന്നും കിരീടം, അതുചൂടി മരണം ഇരിക്കുന്നു .

മാടീ വിളിക്കുന്നവനോരോ ജന്മത്തെയും .

മണ്ണില്‍ ശരീരം അത്  വെടിഞ്ഞു നിന്‍ -

ആത്മാവുമായവന്‍ തേരില്‍ പറക്കുന്നു  .

ആരാലുമാവില്ല അവനേ തടയുവാന്‍ ,

ആര്‍ക്കുംകഴിയില്ല വിടചൊല്ലിപ്പിരിയുവാന്‍.

ഒട്ടുമേ കഴിയില്ല  ഓടീഒളിക്കുവാന്‍. 

നിനക്കോ കഴിയില്ലെന്നൊപ്പംകൂടുവാന്‍ ,

എനിക്കും ആവില്ല കൂട്ടാളിയെ കൂട്ടുവാന്‍ .

ഓര്‍മയില്‍ കരുതേണ്ടതൊന്നുമാത്രം ,

''ഇന്ന് ഞാന്‍ നാളെ നീ എന്ന സത്യം ''.

Sunday, December 26, 2010

മഴ (കവിത)

മലകള്‍ താഴുകിയൊരു
കുളിര്‍കാറ്റിന്‍  കൂട്ടായ്,
ഓരോ കണത്തിലും
മുത്തായ്‌ തിളങ്ങും
മഴനീര്‍ കനവായ് നീ-
യെന്നരുകില്‍ അണയൂ,
മുകിലേ മഴമുകിലേ.
കേരം നിറഞ്ഞോരെന്‍
സുന്ദരമാം ഗ്രാമം തന്നില്‍
മാന്‍കുരുന്നുകള്‍ മേയുമീ
പുല്‍ത്തകിടി തന്നില്‍ ,
കോടമഞ്ഞില്‍ പീലിവിടര്‍ത്തും
മയിലുകള്‍ തന്‍ താഴ്വരയില്‍
ഹംസങ്ങള്‍ ഇണചേരും
വാഹിനീ തടങ്ങളില്‍
ചെന്ത്താമാര വിടരുമാ -
അമ്പല കുളങ്ങളില്‍
ശോശന്ന പൂവിരിയും
പള്ളി  അങ്കണങ്ങളില്‍
വന്‍ മരുഭൂതന്നിലെ
പള്ളി മിനാരങ്ങളില്‍
വേഴാമ്പലായ് കേഴും
എന്‍ ,കുടില്‍ മുറ്റത്തും
പെയ്തിറങ്ങൂനീ മുകിലെ
മണ്ണിനു വിണ്ണിന്‍ വരദാനമേ .
-