നവവത്സരാശംസകള്‍
ഒരുപകല്‍ വിടചൊല്ലി പിരിഞ്ഞു 'സന്ധ്യ'യ്ക്കായ് .
സന്ധ്യയോ സ്വാഗതമരുളി മറ്റൊരു പകലിനായ്.
ഓരോ പകലും ,ഓരോ സന്ധ്യയും കടന്നുപോയ്,
ആഴ്ച്ച അതൊന്നിങ്ങ് എത്തീടുന്നു മെല്ലെയായ്.
ആഴ്ച്ചകള്‍ നാല് നീങ്ങിയങ്ങ് മന്ദമായ് .
മാസം അതൊന്നു എത്തിയിങ്ങ് ചാരെയായ്
മാസ്സങ്ങളും മെല്ലെ മെല്ലെ കടന്നുപോയി
ആ സുന്ദര നിമിഷമതിങ്ങ് വന്നുചേര്‍ന്നു നമുക്കായ്
നേരുന്നു ,നവവത്സരാശംസകള്‍ നിങ്ങള്‍ക്കായ് .

No comments:
Post a Comment