Saturday, February 5, 2011

യക്ഷി(കവിത)


ചുണ്ണാമ്പ് ചോതിച്ചവള്‍ മെല്ലെ കൈനീട്ടി


കൊടുത്തു ഞാന്‍ കത്തിയിന്‍ തുമ്പിലായ്‌ .


വെളുക്കെ ചിരിച്ചവള്‍ എന്നോട് കൊഞ്ചി

യക്ഷിയല്ല ഞാന്‍ വെറുമൊരു സാധുസ്ത്രീ
  
കണ്ണുകള്‍ തിളങ്ങുന്നതെന്തെന്നു നിനച്ചു


ആകേ വിരണ്ടു എന്നുള്ളം പിടഞ്ഞു


യക്ഷിയല്ലെങ്കില്‍ പിന്നിവള്‍ ആര്

ആരാകിലും ഒപ്പം ഞാനില്ല പെണ്ണേ


ഓം നമശിവായ ,വിഷ്ണു ദേവാ


കാത്തു കൊള്ളണേ അടിയനെ നിങ്ങള്‍


നേരം വെളിപ്പിക്കുവാന്‍ കൂട്ടിരിക്കേണമേ

കൂപ്പുന്നു കൈകള്‍ ഞാന്‍ ദൈവങ്ങളെ

Thursday, February 3, 2011

നിര്‍ജ്ജീവം(കവിത)


''ശ്ശൊ ,,,കഷ്ട്ടം'' ,
''അവന്‍ നല്ലവന്‍ ആയ്യിരുന്നു ,''
''പരോപകാരി ,ജനസമ്മതന്‍,''
''സല്‍സ്വഭാവി ,സത്യസന്ധന്‍ ,''
പുകഴ്ത്തലുകളീവിധം 
കേള്‍ക്കുവാനൊട്ടുമെ കഴിയാത്
ഇന്ന് ഞാന്‍ എങ്ങെന്നറിയുമോ ?
ഇല്ല ,ഒന്നുമൊന്നും കേള്‍ക്കുവാന്‍
ആവതില്ലതുള്ലോരീ കിടപ്പ് .
കഴിയില്ല ഇന്നെനിക്കൊന്നുമെ
കുന്തിരിക്കത്തിന്‍ ഗന്ധവും,
ചന്ദനത്തിരി ഗന്ധവും
ആസ്വദിക്കുവാന്‍ കഴിയാത്തൊരു
അവസ്ഥ ,ഹോ കഷ്ട്ടം
നിറയുന്ന കണ്ണുകള്‍ എങ്ങോ
നീറുന്ന മനസ്സുകള്‍ എങ്ങോ
ഇല്ല ,അതും കാണുവതില്ല ഞാന്‍
എന്നെ കൂട്ടുവാന്‍ എത്തിയൊരു
സത്യം,അത്ഞാനറിയുന്നു , സത്യം .

Tuesday, February 1, 2011

എന്ടെ ദേശം (കവിത)




















മണ്ണടി എന്നാല്‍ അതെന്നുടെ  നാട് 
മണ്ണും  മനുഷ്യനും  മല്ലിടും   നാട്.

ആറും തോടും ആല്‍ത്തറയും,
ഉള്ളൊരു നാട് , എന്‍ മണ്ണടി നാട് .

വയലേലകളും വാഴത്തോപ്പും ,
കൈതപ്പാടവും തെങ്ങിന്‍തോപ്പും,

ആമക്കുളവും അടയ്ക്കാതോപ്പും,
ഉള്ളൊരു നാട്   , എന്‍ മണ്ണടി നാട്.

കാവുകള്‍ കറുകകള്‍ കന്നുകള്‍,
കാടും മലയും പുല്ലും പൂക്കളും ,

ഓലക്കുടിലും    കല്ലമ്പലവും,
ഉള്ളൊരു നാട് , എന്‍ മണ്ണടി നാട് .

അമ്പലം ,പള്ളികള്‍ ഒന്നായ്‌ചേര്‍ന്ന്,
മത മൈത്രീ ഗീതം പാടിടും  നാട് ,

വീരപുരുഷന്‍ വേലുത്തമ്പിതന്‍-
ധീരധ ഒതിടും നാട്, എന്‍ മണ്ണടി നാട്.

Monday, January 31, 2011

തണല്‍ മരം (കവിത)



പാഥയോരത്തൊരു നിജമാം തണല്‍മരം
പഥികര്ക്കാശ്വാസ്സം നല്‍കിടും പാഴ്മരം
ഒട്ടുനേരം ഉല്ലാസ്സ ചിത്തരായ് മാറിയങ്ങ് 
നന്ദിവാക്കൊന്നു ചൊല്ലാതവര്‍  പഥികര്‍
ഉന്മേഷമോടെ ദൂരേയ്ക്ക്  നടന്നുമറയുന്നു


ജീവിതവഴിത്താരയില്‍ ഞാനും തണല്‍മരം
ബന്ധുജനത്തിനു സഹായഹസ്തം നീട്ടുംമരം
ഉള്ളതെല്ലാം വാങ്ങിയെടുത്ത് മെല്ലെയായ്
സ്നേഹവാക്കൊന്ന്  മിണ്ടാതവര്‍ ബന്ധുക്കള്‍ 
സന്തോഷമോടേ ജീവിതവിജയം വരിക്കുന്നു

Sunday, January 30, 2011

മാരി പെണ്ക്കൊടി(കവിത)




സിന്ദൂരം തൂകിയ സന്ധ്യയൊന്നില്‍
സുന്ദരിയാം ചന്ദ്രിക പാല്‍ ചുരത്തി .

ഈറന്‍ചേല ഞൊറിഞ്ഞുടുത്തു-
തെന്നെല്‍ ,ചാമരം  വീശി നിന്നു .

മേഘമാം പട്ടു  പുതപ്പു മാറ്റി  ,
കണ്ചിമ്മി വിടര്‍ന്നു താരകങ്ങള്‍ .

തൊടിയില്‍ എങ്ങോ മറഞ്ഞിരുന്നു
രാഗങ്ങള്‍  ഉതിര്‍ത്തു ചീവീടുകള്‍.

രാത്രിയെ പുളകിത ഗാത്രിയാക്കാന്‍
നറുമണം തൂകി നിശാഗന്ധികള്‍ .

രാക്കിളി പാടും താരാട്ടുപാട്ടില്‍
നിദ്രയെപുല്‍കി പുല്കൊടിപോലും .

യാമങ്ങളീവിധം നീങ്ങവെ, ഞാന്‍-
ദൂരയായ്   കേട്ടു ആരവങ്ങള്‍ .

എത്തീടുന്നു അവള്‍ എന്‍ തോഴി .
എന്നെ തഴുകി ഉറക്കുവാനായ്

ധുന്ധുഭിനാദം മുഴക്കി മെല്ലെ
എന്നോമല്‍ സഖിയാം, മാരി അവള്‍ ,
.