Sunday, January 30, 2011

മാരി പെണ്ക്കൊടി(കവിത)




സിന്ദൂരം തൂകിയ സന്ധ്യയൊന്നില്‍
സുന്ദരിയാം ചന്ദ്രിക പാല്‍ ചുരത്തി .

ഈറന്‍ചേല ഞൊറിഞ്ഞുടുത്തു-
തെന്നെല്‍ ,ചാമരം  വീശി നിന്നു .

മേഘമാം പട്ടു  പുതപ്പു മാറ്റി  ,
കണ്ചിമ്മി വിടര്‍ന്നു താരകങ്ങള്‍ .

തൊടിയില്‍ എങ്ങോ മറഞ്ഞിരുന്നു
രാഗങ്ങള്‍  ഉതിര്‍ത്തു ചീവീടുകള്‍.

രാത്രിയെ പുളകിത ഗാത്രിയാക്കാന്‍
നറുമണം തൂകി നിശാഗന്ധികള്‍ .

രാക്കിളി പാടും താരാട്ടുപാട്ടില്‍
നിദ്രയെപുല്‍കി പുല്കൊടിപോലും .

യാമങ്ങളീവിധം നീങ്ങവെ, ഞാന്‍-
ദൂരയായ്   കേട്ടു ആരവങ്ങള്‍ .

എത്തീടുന്നു അവള്‍ എന്‍ തോഴി .
എന്നെ തഴുകി ഉറക്കുവാനായ്

ധുന്ധുഭിനാദം മുഴക്കി മെല്ലെ
എന്നോമല്‍ സഖിയാം, മാരി അവള്‍ ,
.

No comments:

Post a Comment