Friday, January 28, 2011

സൌഹൃദം (കവിത)


ഒരു മഞ്ഞു കണം പ്പോല്‍  മഴതുള്ളിപോല്‍ 
കുളിര്‍ തൂകി ,സുഖമേകി
തളിരിടും  സൌഹ്രദമാം ..പൂക്കള്‍  
വിടര്‍ന്നു വിലസ്സിടും ഈ പൂന്തോപ്പില്‍ 
ഹാ എന്തു മനോഹരം
ഹാ എന്തു സന്തോഷം
ഹാ എന്തോരുന്മാതം
തെളിയട്ടെ ,തിളങ്ങട്ടെ
പുലരിയില്‍ ഒരുപൂവ്പോല്‍
മഴയില്‍ ഒരു മയിലുപോല്‍
നന്മകള്‍ നിറഞ്ഞൊരീ
കുളിരൂറും സൌഹ്രദം..
ഒരിക്കലും കൊഴിഞ്ഞീടാതുള്ള
പൂക്കളായ് എങ്ങും,പുഞ്ചിരിതൂകിടട്ടെ

Thursday, January 27, 2011

ചങ്ങാതീ



പോരുക പോരുക ചങ്ങാതീ ,,,,
പോന്നീടുക നീയെന്‍ ചങ്ങാതി
ഒന്നായ്‌ കൂടാം ഇങ്ങിവിടെ
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

കളിയും ചിരിയും ഉണ്ടിവിടെ
ചേട്ടനും,ചേച്ചിയും കൂടുണ്ട്‌
അനിയന്മാരും അനിയത്തികുട്ടിയും
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

കഥയും കവിതയും ഉണ്ടിവിടെ
പാട്ടും കൂത്തും കൂടുണ്ട്‌
ഗുരുക്കന്മാരും ശിഷ്യഗണങ്ങളും
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

പോരുക പോരുക ചങ്ങാതീ ,,,,
പോന്നീടുക നീയെന്‍ ചങ്ങാതി
ഒന്നായ്‌ കൂടാം ഇങ്ങിവിടെ
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

Monday, January 24, 2011

അമ്മ

ഓടിയെത്തും നേരമെന്നെ
ഓമനിക്കും അമ്മ
പാല്തരും പീപ്പിതരും
പാവതരും അമ്മ
ഉമ്മവയ്ക്കും പാട്ടുപാടും
എന്നുമെന്ടെ അമ്മ
പട്ടുറുമാല്‍ തുന്നിതരും
പൊട്ടുതൊടീക്കും അമ്മ
അച്ഛനെന്നെ തല്ലിടുമ്പോള്‍
ഓടിഎത്തും അമ്മ
അമ്മയാണീ പാരിടത്തില്‍
എന്നുമെന്ടെ ദൈവം 
അമ്മയെ മറക്കുമോഞാന്‍ 
ജീവനുള്ള കാലം . 

തീരം (കവിത)



നിത്യ വിസ്മയമാം കടലിന്‍   സഖീ ....
എന്തു ഭംഗിനിന്‍ ഈറന്‍ മേനി
പട്ടു മെത്തയാം പൊന്‍മണല്‍ തൂകി
ചിപ്പിയും ശങ്ഖും ചന്തമേകും ഉടല്‍
കടല്‍ തന്‍ ,തിരകളാം കൈകളില്‍
വാരിപുണര്‍ന്നുമ്മ നല്‍കും ഉടല്‍
പൂമീന്‍ കുരുന്നുകള്‍ മുത്തി മടങ്ങും
മനോഹരീ നിന്‍, കുളിര്‍ മേനി
ആരു നിനക്കേകിയീ കുളിര്‍
ആരും കൊതിക്കുമീ സുഖം
ചന്ദന തെന്നലോ ?പൂനിലാവോ ?
തിരകളാം കൈകള്‍ തന്‍ തലോടലോ ?
നിന്‍ കുളിര്‍തൂകുമാം   മടിത്തട്ടില്‍
അല്പമൊന്നിരിക്കുവാന്‍,
നിന്‍ തോഴിതന്‍ ചന്തവും 
ഒപ്പം നുകര്‍ന്നീടുവാന്‍ 
എന്‍ പൊയ്പോയ നാളുകള്‍ 
എല്ലാമേ ഓര്‍ത്തിടാന്‍
എത്തി ഞാനിന്നു നിന്നരുകില്‍ .