Monday, January 17, 2011

സ്നേഹം (കവിത)


ഉള്ളിനുള്ളില്‍ നിന്നുയര്‍ന്നിടും
ചേതോവികാരമേ ,സ്നേഹമേ
മാനസ്സതന്ത്രികള്‍ തൊട്ടുണര്‍ത്തും
മധുരവികാരം സ്നേഹം .
ഓരോ ജീവ തരന്ഗവും ഒന്നായ്‌
എന്നുമേ പുലര്‍ത്തൂ  സ്നേഹം .
കരളിലമൃദ വര്‍ഷമായ് പെയ്യും ,
മൊഴിയുംമിഴിയും കവിത നെയ്യും ,
മൃദുല വിചാരം സ്നേഹം .
കുളിരേറ്റുലയും പുല്‍കൊടി നാമ്പിന് 
കുളിര്‍ കാറ്റിനോടും സ്നേഹം ,
പനിനീരേകും പുലരിമഞ്ഞിനോടു 
പനിനീര്‍പൂവിനും സ്നേഹം  
മഴയായ് മാറ്റും മാമലയോട്
മാരിക്കാറിനും സ്നേഹം
മനവും തനുവും അനുഭൂതിയേകും
മൃദുലം ലളിതം തരളമീ  സ്നേഹം