സമയം രാവിലെ എട്ടുമണി ,അടുക്കളയില്‍ ലെനിന്‍ടെ ഭാര്യ ജോലികള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍ ,വിവാഹത്തിനു മുന്‍പ്പ് ,കറങ്ങി തിരിഞ്ഞു അടിച്ചു പൊളിച്ചു നടന്നിരുന്ന ലെനിന് ഇപ്പോള്‍ ഡീസ്സന്ടാണ്.പക്ഷെ ചില്ലറ പ്രശ്നങ്ങള്‍ എങ്കിലും ഇല്ലാതില്ല .അല്‍പ്പം സൌന്ദര്യം കൂടി പോയതിനാല്‍ ആവണം കക്ഷി എപ്പോഴും കണ്ണാടിയുടെ മുന്നില്‍ ആണ് ,കൂടാതെ മടിയനും ,മടിയന്‍ മല ചുമക്കുമെന്നാണ് ,പക്ഷെ ഈ മടിയന്‍ മല പോയിട്ട് ഒരു കുല പോലും ചുമക്കില്ല,രാവിലെ ഒരു വിധത്തില്‍ വിളിച്ചു വിളിച്ചു ഭാര്യ ,പുള്ളിയെ ഉണര്‍ത്തും ഉണര്‍ന്നാല്‍ എങ്ങെനെങ്കിലും കുളിയും മറ്റും കഴിഞ്ഞാല്‍ പിന്നെ ഒറ്റെ നില്‍പ്പാണ് ,കണ്ണാടിക്കു മുന്നില്‍ .കലി കയറി ഭാര്യ വഴക്ക് പറയല്‍ പതിവ് ,ഇന്നും ഇതാ അങ്ങനെ തന്നെ,
അടുക്കളയില്‍ നിന്ന് ഭാര്യ തുടങ്ങുന്നു .
ഭാര്യ=ലെനിച്ചാ മതി ചന്തം കണ്ടത് , ഓഫീസില്പോകണ്ടേ ,
ഭാര്യ=ലെനിച്ചാ മതി ചന്തം കണ്ടത് , ഓഫീസില്പോകണ്ടേ ,
ലെനി= പോണോടീ?
ഭാര്യ,=വേണ്ട ഓഫീസിങ്ങോട്ട് വരും ,
ലെനി,,=ഉം , ചോറെടുത്തോ?
ഭാര്യ =നിങ്ങളാ ബായ്ഗീന്നു ടിഫ്ഫിന്‍ ബോക്സ് ഇങ്ങെടുത്തെ .
ലെനി= എടീ പെമ്പെരന്നോത്തീ ഇന്നെനിക്കു വാഴയിലയില്‍ പൊതി കെട്ടി തന്നാ മതി ,
ഭാര്യ=അതെന്താ ?
ലെനി=പാത്രം കഴുകാനൊന്നും എനിക്ക് വയ്യെടീ ,,
ഭാര്യ=ഓ ,പിന്നേ,, എന്നെകൊണ്ട് വയ്യ ഇനീ ഇല വെട്ടാനോന്നും .
ലെനി=എടീ എന്നാ എനിക്കിന്ന് ചോറ് വേണ്ടാ ,,
ഭാര്യ = എടൊ കോന്തന് കെട്ടിയോനെ .നിങ്ങക്കിത് ഇന്നലേ,പറഞ്ഞൂടായിരുന്നോ ?(ഇത്തിരി നേരം കൂടെ കിടന്നുറങ്ങാമായിരുന്നു )മര്യാദയ്ക്ക് ചോറ് കൊണ്ട് പൊയ്ക്കോ ,
ലെനി= ഓ ,,എന്നാ ഇലയില്‍ കെട്ടി താ ,,,
ഭാര്യ= ഉം ,,എന്നാ പോയ് ഇല വെട്ടി കൊണ്ട് വാ ,,
ലെനി = എന്തോന്നാ ,,,പിന്നേ ,,,എന്നെകൊട്ടെങ്ങും വയ്യ ,നീപോയി വെട്ട്.
ഭാര്യ =ശെരി.
(ഒരു കത്തിയുമായ് വരുന്നു)
ലെനി= അയ്യോ ..എടീ നീയിതെന്തിനുള്ള പുറപ്പാടാ ?
ഭാര്യ=എന്താ മനുഷ്യാ കിടന്നു കാറുന്നെ?ഞാന്‍ ഇല വെട്ടാന്‍ പോവ്വാ ,,,
ലെനി= ഓഹൊ,,ഞാനങ്ങു പേടിച്ചു പോയല്ലോടീ ,,,
ഭാര്യ =അച്ചായാ,,ആ അടുപ്പില്‍ ഇരിക്കുന്ന ചോറോന്നു ഊറ്റി വയ്ക്കണേ,,,
ലെനി = ചോറ് ഊറ്റാനോ?
ഭാര്യ =ഉം, പിന്നേ തോരന്‍ വയ്ക്കാന്‍ ആ പയറ് ഒന്നറിഞ്ഞു വയ്ക്ക് .
ലെനി= പയറോ?
ഭാര്യ=അത് കഴിഞ്ഞു അരച്ച് വച്ചിരിക്കുന്ന അരപ്പെടുത്തു അടുപ്പില്‍ ചട്ടീലിരിക്കുന്ന,കറിയില്‍ ഒഴിച്ചിളക്കി ഇറക്കി വയ്ക്ക്?
ലെനി=എന്തൂട്ട് ?
ഭാര്യ= എന്നിട്ട് തേങ്ങ ഒരു മുറി എടുത്തു തിരുമി വയ്ക്ക് ,,
ലെനി =തേങ്ങയോ?
ഭാര്യ =അത് കഴിഞ്ഞു മത്തി വെള്ളത്തില്‍ ഇട്ടിട്ടുണ്ട് ,അതെടുത്തു മുറിച്ചു കഴുകി വയ്ക്ക്,
ലെനി= നിര്‍ത്തെടി,,,നീ ഇതെന്താ ഇല വെട്ടാന്‍ പോണോ ?അതോ ഇത്രയും പണി ഞാന്‍ ചെയ്തു കഴിയുംപോളെയ്ക്കും എനിക്ക് കുഴി വെട്ടാന്‍ പോന്നോ ?
ഭാര്യ = വല വളാന്ന് പറഞ്ഞോണ്ട് നില്‍ക്കാതെ പോയി ആ ജോലികളൊക്കെ ചെയ്യ് മനുഷ്യാ ...
ലെനിന്= ഉം..എന്നാ കത്തിയിഞ്ഞു താ ..
ഭാര്യ= മീന്‍ വെട്ടുന്ന കത്തിയല്ല ഇത് , അത് അവിടെ മീന്‍ ചട്ടീടെ പുറത്തിരുപ്പുണ്ട് .
ലെനിന്=എടീ മീന്‍ വെട്ടാനല്ല ,ഞാന്‍ പോയി നല്ലൊരു ഇല വെട്ടികൊണ്ട് വരാടീ ....
................................................................................
