ഓര്‍മയിലെത്തിടുന്നു പണ്ട് പൂമ്പൈതലായ്
പൂക്കളിറുത്തു തേന്‍തുള്ളി നുണഞ്ഞതും
പൂതുമ്പിയോന്നിന്‍ വാലില്‍ കെട്ടിയ,നൂലാല്‍. പട്ടമൊന്നെന്നപോല്‍ വാനില്‍ പറത്തീതും
വയലിലെ ചെളിവെള്ളത്തില്‍തുടിക്കും
പരലിനെ ചേമ്പിലതാളില്‍ നിറച്ചതും ,
കടലാസ്സുവഞ്ചികള്‍ തോട്ടിലൂടോഴുക്കീതും
ഒഴുകുമാ വഞ്ചി, തന്‍ ചന്തം രസ്സിച്ചതും
കൊയ്ത്തു കഴിഞ്ഞുള്ള പാടത്ത് കൂട്ടരോടൊപ്പം
കുറ്റിയും കോലും കളിച്ചനടന്നതും ,
എത്രമധുരം ആ കുട്ടിക്കാലത്തിന്‍ഓര്‍മ്മകള്‍
എത്ര മനോഹരം ആ പൊയ്പ്പോയ നാളുകള്‍ .