Wednesday, February 23, 2011

ഏകാന്തത (കവിത)

ഞാനൊരു  ഏകാന്തന്‍,
ഇന്നീഭൂമി എന്‍ തടവറ
ഈഏകാന്തത എനിക്കേകി
ഒരുപിടി  സ്വപ്നങ്ങള്‍ മാത്രം


എന്‍ ഏകാന്തമാം  ദിനങ്ങളില്‍ 
മോഹങ്ങളെല്ലാം അടര്‍ന്നുവീണു
ജീവിതവഴിത്താരയില്‍ എന്നും
ഞാന്‍ വെറുമൊരു ഏകാന്ത പഥികന്‍


നഷ്ടസ്വപ്നങ്ങളും 
മൌനനൊമ്പരങ്ങളും  
എകാന്തമാം ചിന്തയും
തകര്ത്തു എന്‍  ജീവിതം


പാഴ്മാരുഭൂവില്‍ ചിന്നിയ
ചാറ്റല്‍  മഴപോല്‍ ഞാനീ ഭൂവില്‍
എന്തിനെന്നറിയാതെ ആശ്രയമില്ലാതെ
ഒറ്റയ്ക്ക് നില്‍ക്കുന്നു ഒരു ശിലപോല്‍


''ഹേ മനുഷ്യാ,, നിര്‍ത്ത്നിന്‍ ജല്‍പ്പനം
ഒന്നുമറിയാതൊന്നും കേള്‍ക്കാതുള്ളോരു 
ജീവിതം അല്ലോ സ്രേഷ്ട്ടമാംജീവിതം
എത്ര മഹത്തരം അതെന്നറിഞ്ഞീടുക നീ ''


വേണ്ടവേണ്ടെന്‍ മനമേ, നിന്‍
ആശ്വാസ വാക്കുകള്‍
ഏകാന്തവാസം ഇത്
സ്രേഷ്ട്ടമെന്നോതുവാന്‍ നിനക്ക് ലജ്ജയില്ലേ  ?


ആര് പഠിപ്പിച്ചു ഇത്തരം വാക്കുകള്‍
ഇല്ല നീയെന്‍ മനമല്ല,പോവുക,,,പോവുക
പോയിടൂ വേഗം എന്നില്നീന്നകലെ
വെടിയെണം എനിക്കിന്നീ ഏകാന്തവാസം.

പുഞ്ചിരി (കവിത)

സുന്ദരീ കണ്ടുഞ്ഞാന്‍, 
ആ  പുഞ്ചിരിയില്‍
വിടര്ന്നിടും രണ്ടു ,  
പനിനീര്‍    ദളങ്ങള്‍
ചന്തമേറുംനിന്‍ പുഞ്ചിരി
എന്‍ഹൃത്തില്‍ ആകയും
ചന്ദ്രകാന്ത പ്രഭ ചൊരിഞ്ഞു .
കുളിര്‍ തൂകുമാപുഞ്ചിരി
തരളിതമാക്കിയെന്‍  മനം
പുതു മഴതുള്ളി  ഒരു
പുല്‍കൊടിയെ, എന്നപോല്‍
പൂന്തേന്‍ചഷകമൊന്ന്  എന്‍  
ചുണ്ടോടു ചേര്‍ത്തപോല്‍
എന്നില്‍, ഉന്മാദമത് ഉണരത്തി.
ഒരുകുഞ്ഞു കുളിര്‍കാറ്റായ്
സുഖമേറുംമൊര് അനുഭൂതി
നീറുമെന്‍ പ്രാണനില്‍ ഏകി 
ഉള്ളിലെ നോവുകള്‍ തെല്ലടങ്ങി 
പാലൊളി ചന്ദ്രിക ഒന്നെത്തി
ഇരുളിനെ അകറ്റീടും പോല്‍
ഇനിയുമാ പുഞ്ചിരി തൂകി
ദളങ്ങള്‍ വിടരുവാനായ്
എന്തുഞാനേകണം പ്രിയസഖീ.

Tuesday, February 22, 2011

പാഥേയം (കവിത)

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം


ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍


കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി


ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍


ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍


പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍


ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ


പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍


ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ  നല്‍കാതെ കൈകഴുകീ അവന്‍


ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും


നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.

Monday, February 21, 2011

അനാഥന്‍ (കവിത)

കരയുവാനായ് ഭൂമിയില്‍ പിറന്നു  ഞാന്‍
പിറന്ന, നാള്‍ തൊട്ടിറ്റു സ്നേഹത്തിനായ്
കണ്ണീരില്‍ മുങ്ങി  ഞാനേകനായ്ഈ  ഭൂവില്‍
പാരിനു ഭാരമായ് അലഞ്ഞു തിരിയുന്നു

മാദൃസ്നേഹം എന്തെന്നറിയാതെയും 
പിതാവിന്‍ ലാളന ഒട്ടുമേ എല്ക്കാതയും 
ഉറ്റവരാരുമേ ഇല്ലാത്തൊരു ജന്മം
ഞാന്‍ ഉത്തരമില്ലാത്തൊരു ചോദ്യം

മുട്ടില്ല, ഒരുനേരത്തെ കഞ്ഞിക്കു
ഭിക്ഷചോദിചീടുകില്‍ വിശപ്പകറ്റീടാം 
തണ്ണീര്‍പന്തല്‍, അതില്‍, കുടിനീരതും
സ്നേഹമെന്നതെവിടെ ലഭിക്കും

ആര്‍ദ്രമാംഹൃദയങ്ങള്‍ ഏറയുണ്ടെന്നാലും 
ആശ്വാസമേകാന്‍ അനാഥനാരുമില്ല
തങ്ങുവാന്‍ അനാഥമന്ദിരം ഉണ്ടെന്നാലും
സ്നേഹമതവിടെയും അനാഥനന്യം

ആകാശ മേടയില്‍ വിളങ്ങിനില്‍ക്കും
അമ്പിളിമാമനെ വേണ്ടെനിക്ക്
സ്നേഹം ,ഒരിറ്റു സ്നേഹം അനാഥനു
ചോദിപ്പതു ഞാനിതൊന്നു മാത്രം ,