അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .
കാരാഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും ,,,,,
കാരാഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും,
വന്‍ മരുഭൂവില്‍ ധര്‍മപ്രവാചകനും
ജന്മം നല്‍കിയ സുകൃതിനി നീ ,,,,,,
വന്‍ മരുഭൂവില്‍ ധര്‍മപ്രവാചകനും
ജന്മം നല്‍കിയ സുകൃതിനി നീ ,
അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .
കുന്തിയും നീയെ ഗാന്ധാരിയും നീയേ,,,
നൊന്തു പെറ്റവരുടെ ദുഃഖം നീയേ ,
കുന്തിയും നീയെ ഗാന്ധാരിയും നീയേ,,,
നൊന്തു പെറ്റവരുടെ ദുഃഖം നീയേ ,
അങ്കത്തില്‍ ജയിചോരും അന്ത്യം വരിച്ചവരും
അമ്മയ്കൊരുപോല്‍ ,ഒരുപോലെ .
അങ്കത്തില്‍ ജയിചോരും അന്ത്യം വരിച്ചവരും
അമ്മയ്കൊരുപോല്‍ ,ഒരുപോലെ .
അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
രക്തസാക്ഷിയായ് തീര്‍ന്നോരുണ്ണിക്കായ്
ഒരുപിടി വറ്റുമായ് നീ ഇന്നും കാത്തിരിപ്പൂ
രക്തസാക്ഷിയായ് തീര്‍ന്നോരുണ്ണിക്കായ്
ഒരുപിടി വറ്റുമായ് നീ ഇന്നും കാത്തിരിപ്പൂ .
നെഞ്ചിലെ നൊമ്പര ജ്വാലകള്ആയ്
സ്നേഹബന്ധുരെ നീനിന്നെരിയുന്നു ,
നെഞ്ചിലെ നൊമ്പര ജ്വാലകള്ആയ്
സ്നേഹബന്ധുരെ നീനിന്നെരിയുന്നു ,
.അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
അമ്മേ നീയൊരു ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .