Friday, November 5, 2010

എന്ടെ വിദ്യാലയം (കവിത)

 

     എന്ടെ വിദ്യാലയം                                                           
                               
                                                                        
മധുവൂറം പൂക്കള്‍
                    വിരിഞ്ഞു നില്‍ക്കും
മണമേറും പൂന്തോപ്പ്‌
                ആണ്,എന്‍ പാഠ;ശാല
ശിഷ്യരാം  പുഷ്പ്പങ്ങള്‍
              സ്നേഹമായീ തോപ്പില്‍
ഗുരുക്കളാം ഊര്‍ജത്താല്‍
                    സൌരഭ്യം നല്‍കുന്നു
ഈതോപ്പിനുള്ളില്‍ .
                    സത്യവും സ്നേഹവും
പേറുന്ന ശിഷ്യരും
                     നന്മയും തെളിമയും
ഊട്ടുന്ന ഗുരുക്കളും
                      ഒന്നിച്ചു വിളങ്ങുന്നു
ഈതോപ്പിനുള്ളില്‍
                     പ്രാവുകള്‍ കുറുകുന്ന
മച്ചും പുറവും
                     കിളികള്‍ പാടുന്ന
പൂമര ചില്ലയും
                      പുല്‍മേടുകളും
ആല്‍മരത്തണലും
                   ഒത്തു ചേര്‍ന്നുള്ള
എന്‍ടെ  വിദ്യാലയം

Thursday, November 4, 2010

എന്ടെ നാട് (കവിത)

                            എന്ടെ നാട്
മലകള്‍ മരങ്ങള്‍ മതങ്ങള്‍ ,
മലരുകളും മലര്‍വനികളും,
നാടന്‍പാട്ടും നാടോടിതെയ്യവും ,
വിളങ്ങി നില്‍ക്കും മലയാളമേ ,
കുര്‍ബാന കൈകൊള്ളും മലയാളമെ.


കാടുകള്‍ കൈതകള്‍ കാട്ടരുവികള്‍ ,
കേരവൃക്ഷങ്ങളും കാട്ടാനകൂട്ടവും ,
തപ്പുംതുടിയും താരാട്ട്പാട്ടും  ,
ഒത്തു ചേരുന്നൊരു മലയാളമേ,
ബാങ്കുവിളി കേട്ടുണരുന്ന മലയാളമെ.


മൈനകള്‍ മങ്കകള്‍   മന്ദാരങ്ങള്‍ ,
മാരിവില്ലും മാന്‍പേടകളും,
കളരിപയറ്റും  കോല്‍കളിയും,
കൌതുകം നല്‍കിടും മലയാളമേ ,
ശാന്തി മന്ത്രം ഉയരും മലയാളമെ.


കദളികള്‍ കടമ്പുകള്‍ കായലുകള്‍ ,
ഓണക്കളിയും ,ഒപ്പനയും ,
മാര്‍ഗംകളിയും മയിലാട്ടങ്ങളും ,
കൊണ്ടാടുന്നൊരു മലയാളമേ,
മരതക ചേല ചുറ്റിയ മലയാളമെ .