പാതിരാതാരം വിരിഞ്ഞു ,
ഈറന്‍ കാറ്റും വീശി .
കുറുനരി എങ്ങോ കൂവി .
കരിമ്പന ഒന്നിളകി ,
പാലപ്പൂമണം ഉതിര്‍ന്നു
പാമ്പുകള്‍ എല്ലാം ചീറ്റി
നീലി അവളിങ്ങെത്തി,
ചോരകണ്ണുകള്‍ തിളങ്ങി
കോമ്പല്ലങ്ങു വിടര്‍ന്നു
കൂര്‍ത്ത നഖങ്ങള്‍ ഇറങ്ങി
നെഞ്ചകം ഒന്ന് പിളര്‍ന്നു
ചോരത്തുള്ളികള്‍ ഇറ്റി
കരളവള്‍ വലിച്ചുപറിച്ചു
കറുമുറെ അങ്ങ് തിന്നു
അസ്ഥികള്‍ ഒന്നായ്ചിതറി
അട്ടഹാസ്സമാവള്‍ ഉയര്‍ത്തി .

No comments:
Post a Comment