ഒരു മാമ്പൂവിന്‍ രക്ഷയ്ക്കായി
ഒരുപിടി ജന്മം തകര്‍ത്തീടും
എന്ടോസള്‍ഫാന്‍ എന്ന വിപത്ത്
എന്തിനു നമുക്ക്? വേണോ?, വേണോ?
ഒത്തിരി ഒത്തിരി ഉണ്ണി പൂവുകള്‍
ഒന്നായ് കൊഴിയാന്‍ കാരണമാം,
ഇത്തരമൊന്ന് ,വേണ്ട നമുക്ക്
എതിര്‍ക്കാം നമുക്കത് ഒറ്റകെട്ടായ്
ഓര്‍മയും,ബുദ്ധിയും മരവിപ്പിക്കും.
ഓരോ ജന്മവും കരയിപ്പിക്കും ,
നാടിന്‍ ശാപം, നശിക്കട്ടെ ...
എല്ലില്‍ മാംസം ഉറയ്ക്കട്ടെ .
ഒത്തൊരുമിക്കൂ കൂട്ടരേ നാം ,
ഓമന മക്കളെ രക്ഷിക്കാന്‍ ,
വംശ നാശിനി തടഞ്ഞീടാന്‍,
എതിര്‍ത്തു നിന്ന് പോരുതീടാം .

No comments:
Post a Comment