Thursday, March 10, 2011

മുടി കൊഴിച്ചില്‍ നമുക്ക് തടയാന്‍ പറ്റില്ല എന്നുള്ളത് സത്യം ,എന്നാല്‍ കൊഴിഞ്ഞ മുട...ിക്ക് പകരം പുതിയ മുടി കിളിര്‍ത്തു വരാനുള്ള മാര്‍ഗം ഇതാ കണ്ടുപിടിക്ക പെട്ടിരിക്കുന്നു ,

പരീഷണം നടത്തി തെളിയിച്ച കാര്യമാണ് ഇത് .

നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം .

അടുത്തുള്ള ബ്ലോക്ക് ഓഫീസ്സുകളില്‍ നിന്നും മുടി വിത്തുകള്‍ വാങ്ങുക .

എന്നിട്ട് തലയില്‍ മുടി പൊഴിഞ്ഞു പോയ സ്ഥലത്തെ തൊലി അല്പം ചെത്തിയ ശേഷം അല്‍പ്പം വിനാഗിരി ഒഴിക്കുക ,ആ ഭാഗം കുതിര്‍ന്നു കിട്ടാന്‍ വേണ്ടിയാണ്

ഇങ്ങനെ ചെയ്യുന്നത് ,ഇനീ ഒരു പേനാകത്തിയോ ,ആണിയോ കൊണ്ട് എത്ര മുടി അവശ്യം ഉണ്ടോ അത്രയും കുഴികള്‍ ഇടുക ,അതിനു ശേഷം ഓരോ കുഴിയിലും ഓരോ തുള്ളി ഫ്യുരിടാന്‍(കുരുടാന്‍)കലക്കി ഒഴിക്കുക .തണ്ട് തുരപ്പന്‍ , കൊമ്പന്‍ ചെല്ലി ,തുടങ്ങിയ കാട്ടുമ്രിഗങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കാനാണ് ഇത്, അതിനു ശേഷം കുഴികളിലെയ്ക്ക് ഒരു കുഴിക്കു മൂന്നു വിത്തുകള്‍ എന്ന നിരക്കില്‍ വയ്ക്കുക ,ഇനീ കുറച്ചു കളിമണ്‍ കുഴച്ചു കുഴികള്‍ മൂടുക ,പിറ്റെ ദിവസം ഒരു കളമാന്തി ഉപയോഗിച്ച് മണ്ട ചുരണ്ടി മുളകുപൊടിയും ,നയ്കുര്‍ണപോടിയും സമം ചേര്‍ത്ത മിശ്രതം വളമായി വിതറി കൊടുക്കുക ,അഞ്ചു മണിക്കൂര്‍ ഇടവിട്ട്‌ നനച്ചു കൊടുക്കേണം ,മൂന്നാം നാള്‍ മുളപൊട്ടി തുടങ്ങും .പത്തു ദിവസ്സത്തിനുള്ളില്‍ നിങ്ങള്‍ ആരും കൊതിക്കുന്ന ഒരു മുടി അഴകിനുടമയാകും .

Wednesday, March 9, 2011

നീലി (കവിത)



പാതിരാതാരം വിരിഞ്ഞു ,
ഈറന്‍ കാറ്റും വീശി .

കുറുനരി എങ്ങോ കൂവി .
കരിമ്പന ഒന്നിളകി ,

പാലപ്പൂമണം ഉതിര്‍ന്നു 
പാമ്പുകള്‍ എല്ലാം ചീറ്റി

നീലി അവളിങ്ങെത്തി,
ചോരകണ്ണുകള്‍ തിളങ്ങി

കോമ്പല്ലങ്ങു  വിടര്‍ന്നു 
കൂര്‍ത്ത നഖങ്ങള്‍ ഇറങ്ങി 

നെഞ്ചകം  ഒന്ന് പിളര്‍ന്നു
ചോരത്തുള്ളികള്‍ ഇറ്റി

കരളവള്‍ വലിച്ചുപറിച്ചു
കറുമുറെ അങ്ങ് തിന്നു

അസ്ഥികള്‍ ഒന്നായ്ചിതറി
അട്ടഹാസ്സമാവള്‍ ഉയര്‍ത്തി  .

Saturday, March 5, 2011

ഫേസ്ബുക്ക് എന്നൊരു രാജ്യമതില്‍
ഉള്ളൊരു രാജാ ,ഡൊമനിക്ക്
ഒരുനാളോന്നില്‍ സൃഷ്ടിച്ചു
ചങ്ങാതി എന്നൊരു പറുദീസ്സ
നോക്കിനടപ്പതിനേല്പ്പിച്ചു ,
അജി,അനില്‍ ,എന്ന കിങ്കരരെ .
നാളുകള്‍ നാല് കഴിഞ്ഞപ്പോള്‍
എത്തി ഒത്തിരി ചങ്ങാതികള്‍
പാട്ടും കൂത്തും പതിവായി ,
കളിയും ചിരിയും നടമാടി
ആമോദമെങ്ങും കളിയാടി
ചങ്ങാതി അങ്ങനെ പുകള്‍നേടി.
കൂട്ടുകാരങ്ങനെ കൂടീയനേരം 
കിങ്കരര്‍ രണ്ടും കുഴഞ്ഞീടെ
എത്തി സഹായ ഹസ്തം നീട്ടി 
രജിത ,പദ്മ ,മാലാഖമാര്‍ 
പാട്ടും കൂത്തും പതിവായി 
കളിയും ചിരിയും നടമാടി 
ആമോദമെങ്ങും കളിയാടി  
ചങ്ങാതി വീണ്ടും ഉയിര്‍നേടി
വീണ്ടും കൂട്ടുകാര്‍ എത്തീടെ
മാലാഖമാരും കുഴഞ്ഞന്നേരം
എത്തീ മറ്റൊരു മാലാഖജിജിയും
വിനു, ഉത്രു ,എന്ന രണ്ടു  ശിഷ്യന്മാരും .
ചങ്ങാതി വീണ്ടും ജോറായി
കൂട്ടുകാരെല്ലാം ഒന്നായി
ആമോദമെങ്ങും കളിയാടി
രാജാവങ്ങനെ മഹാനായി .

Wednesday, February 23, 2011

ഏകാന്തത (കവിത)

ഞാനൊരു  ഏകാന്തന്‍,
ഇന്നീഭൂമി എന്‍ തടവറ
ഈഏകാന്തത എനിക്കേകി
ഒരുപിടി  സ്വപ്നങ്ങള്‍ മാത്രം


എന്‍ ഏകാന്തമാം  ദിനങ്ങളില്‍ 
മോഹങ്ങളെല്ലാം അടര്‍ന്നുവീണു
ജീവിതവഴിത്താരയില്‍ എന്നും
ഞാന്‍ വെറുമൊരു ഏകാന്ത പഥികന്‍


നഷ്ടസ്വപ്നങ്ങളും 
മൌനനൊമ്പരങ്ങളും  
എകാന്തമാം ചിന്തയും
തകര്ത്തു എന്‍  ജീവിതം


പാഴ്മാരുഭൂവില്‍ ചിന്നിയ
ചാറ്റല്‍  മഴപോല്‍ ഞാനീ ഭൂവില്‍
എന്തിനെന്നറിയാതെ ആശ്രയമില്ലാതെ
ഒറ്റയ്ക്ക് നില്‍ക്കുന്നു ഒരു ശിലപോല്‍


''ഹേ മനുഷ്യാ,, നിര്‍ത്ത്നിന്‍ ജല്‍പ്പനം
ഒന്നുമറിയാതൊന്നും കേള്‍ക്കാതുള്ളോരു 
ജീവിതം അല്ലോ സ്രേഷ്ട്ടമാംജീവിതം
എത്ര മഹത്തരം അതെന്നറിഞ്ഞീടുക നീ ''


വേണ്ടവേണ്ടെന്‍ മനമേ, നിന്‍
ആശ്വാസ വാക്കുകള്‍
ഏകാന്തവാസം ഇത്
സ്രേഷ്ട്ടമെന്നോതുവാന്‍ നിനക്ക് ലജ്ജയില്ലേ  ?


ആര് പഠിപ്പിച്ചു ഇത്തരം വാക്കുകള്‍
ഇല്ല നീയെന്‍ മനമല്ല,പോവുക,,,പോവുക
പോയിടൂ വേഗം എന്നില്നീന്നകലെ
വെടിയെണം എനിക്കിന്നീ ഏകാന്തവാസം.

പുഞ്ചിരി (കവിത)

സുന്ദരീ കണ്ടുഞ്ഞാന്‍, 
ആ  പുഞ്ചിരിയില്‍
വിടര്ന്നിടും രണ്ടു ,  
പനിനീര്‍    ദളങ്ങള്‍
ചന്തമേറുംനിന്‍ പുഞ്ചിരി
എന്‍ഹൃത്തില്‍ ആകയും
ചന്ദ്രകാന്ത പ്രഭ ചൊരിഞ്ഞു .
കുളിര്‍ തൂകുമാപുഞ്ചിരി
തരളിതമാക്കിയെന്‍  മനം
പുതു മഴതുള്ളി  ഒരു
പുല്‍കൊടിയെ, എന്നപോല്‍
പൂന്തേന്‍ചഷകമൊന്ന്  എന്‍  
ചുണ്ടോടു ചേര്‍ത്തപോല്‍
എന്നില്‍, ഉന്മാദമത് ഉണരത്തി.
ഒരുകുഞ്ഞു കുളിര്‍കാറ്റായ്
സുഖമേറുംമൊര് അനുഭൂതി
നീറുമെന്‍ പ്രാണനില്‍ ഏകി 
ഉള്ളിലെ നോവുകള്‍ തെല്ലടങ്ങി 
പാലൊളി ചന്ദ്രിക ഒന്നെത്തി
ഇരുളിനെ അകറ്റീടും പോല്‍
ഇനിയുമാ പുഞ്ചിരി തൂകി
ദളങ്ങള്‍ വിടരുവാനായ്
എന്തുഞാനേകണം പ്രിയസഖീ.

Tuesday, February 22, 2011

പാഥേയം (കവിത)

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം


ഒരുനാളോന്നില്‍ പിരിഞ്ഞൊരു കൂട്ടുകാര്‍
ഒത്തിരി നാളുകള്‍ കഴിഞ്ഞൊരു നാളില്‍


കട്ടുമുട്ടി അവരൊരു പാഥവക്കില്‍
കണ്ണീര്‍ തൂകി സൌഹൃദം പുതുക്കി


ഒപ്പം കളിച്ചും ചിരിച്ചും രസിച്ചും
ഒട്ടേറെ നേരം തള്ളിനീക്കീ അവര്‍


ഉച്ചയൂണിനു നേരമങ്ങായപ്പോള്‍
ഉറ്റസുഹൃത്താം അവളെവെടിഞ്ഞവന്‍


പാട്ടും കൂത്തും ചിരിയും കളഞ്ഞവന്‍
പാഥയോരത്തൊരു പൂമരച്ചോട്ടില്‍


ഒറ്റക്കിരുന്നവന്‍ പാഥേയമെടുത്തങ്ങ്
ഒന്നുമേ ചൊല്ലാതെ വിശപ്പടക്കീടവേ


പ്രദീക്ഷ നശിച്ച്, അവളൊന്നു അന്നേരം
പ്രീയ സുഹൃത്തല്ലേ എന്നുള്ള ചിന്തയില്‍


ഒരു പിടി ചോറിനായ് കൈനീട്ടി നിന്നു.
ഒട്ടുമേ  നല്‍കാതെ കൈകഴുകീ അവന്‍


ഇനീയെന്തിനീബന്ധം എന്നവള്‍ നിനച്ചാല്‍
ഇല്ലതില്‍ തെറ്റൊന്നും ചൊല്ലുവാന്‍ തെല്ലും


നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം.

Monday, February 21, 2011

അനാഥന്‍ (കവിത)

കരയുവാനായ് ഭൂമിയില്‍ പിറന്നു  ഞാന്‍
പിറന്ന, നാള്‍ തൊട്ടിറ്റു സ്നേഹത്തിനായ്
കണ്ണീരില്‍ മുങ്ങി  ഞാനേകനായ്ഈ  ഭൂവില്‍
പാരിനു ഭാരമായ് അലഞ്ഞു തിരിയുന്നു

മാദൃസ്നേഹം എന്തെന്നറിയാതെയും 
പിതാവിന്‍ ലാളന ഒട്ടുമേ എല്ക്കാതയും 
ഉറ്റവരാരുമേ ഇല്ലാത്തൊരു ജന്മം
ഞാന്‍ ഉത്തരമില്ലാത്തൊരു ചോദ്യം

മുട്ടില്ല, ഒരുനേരത്തെ കഞ്ഞിക്കു
ഭിക്ഷചോദിചീടുകില്‍ വിശപ്പകറ്റീടാം 
തണ്ണീര്‍പന്തല്‍, അതില്‍, കുടിനീരതും
സ്നേഹമെന്നതെവിടെ ലഭിക്കും

ആര്‍ദ്രമാംഹൃദയങ്ങള്‍ ഏറയുണ്ടെന്നാലും 
ആശ്വാസമേകാന്‍ അനാഥനാരുമില്ല
തങ്ങുവാന്‍ അനാഥമന്ദിരം ഉണ്ടെന്നാലും
സ്നേഹമതവിടെയും അനാഥനന്യം

ആകാശ മേടയില്‍ വിളങ്ങിനില്‍ക്കും
അമ്പിളിമാമനെ വേണ്ടെനിക്ക്
സ്നേഹം ,ഒരിറ്റു സ്നേഹം അനാഥനു
ചോദിപ്പതു ഞാനിതൊന്നു മാത്രം ,