Tuesday, April 26, 2011

നാടിന്‍ വിപത്ത്



ഒരു മാമ്പൂവിന്‍ രക്ഷയ്ക്കായി
ഒരുപിടി ജന്മം തകര്‍ത്തീടും
എന്ടോസള്‍ഫാന്‍ എന്ന വിപത്ത്
എന്തിനു നമുക്ക്? വേണോ?, വേണോ?

ഒത്തിരി ഒത്തിരി ഉണ്ണി പൂവുകള്‍
ഒന്നായ് കൊഴിയാന്‍ കാരണമാം,
ഇത്തരമൊന്ന് ,വേണ്ട നമുക്ക്
എതിര്‍ക്കാം നമുക്കത് ഒറ്റകെട്ടായ്

ഓര്‍മയും,ബുദ്ധിയും മരവിപ്പിക്കും.
ഓരോ ജന്മവും കരയിപ്പിക്കും ,
നാടിന്‍ ശാപം,  നശിക്കട്ടെ ...
എല്ലില്‍ മാംസം ഉറയ്ക്കട്ടെ .

ഒത്തൊരുമിക്കൂ കൂട്ടരേ നാം ,
ഓമന മക്കളെ രക്ഷിക്കാന്‍ ,
വംശ നാശിനി  തടഞ്ഞീടാന്‍,
എതിര്‍ത്തു നിന്ന് പോരുതീടാം .

ഹൈസം കണ്ട പട്ടണം

വാഴക്കുല കച്ചവടത്തിനു ആദ്യമായി മൂവാറ്റുപുഴ പട്ടണത്തിലെത്തിയ ഹൈസം ,കുലകള്‍ എല്ലാം വിറ്റു കഴിഞ്ഞപ്പോള്‍  നേരം ,ഇരുട്ടി . എന്നാല്‍ ഇനി ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്തു
തങ്ങീട്ട്   നാളെ തിരിച്ചു സ്വന്തം നാടായ അട്ടപാടിയിലെയ്ക്ക് മടങ്ങാം എന്ന് കരുതി .
അങ്ങനെ മുന്തിയ ഒരു ഹോട്ടലില്‍ തന്നെ മൂപ്പര് മുറിയെടുത്തു ,കഞ്ഞിയും ,കപ്പയും ,കാച്ചിലും ,ചേനയും മാത്രം കഴിച്ചു ശീലിച്ച ഹൈസം കിട്ടിയ തക്കത്തിനു ചെമ്മീന്‍ ബിരിയാണി ,വലിച്ചുവാരി അകത്താക്കി ,കഷ്ട്ടി അരമണിക്കൂര്‍ കഴിഞ്ഞില്ല മൂപ്പരുടെ വയറ്റില്‍ പമ്പ മേളം തുടങ്ങി ,പൊട്ടലും ,ചീറ്റലും ,വെടിക്കെട്ടും കമ്പവും ,എല്ലാം കൊണ്ടും ഒരു പൂരം തന്നെ .ചാടി എണീറ്റ്‌ ടോയിലെറ്റിലെയ്ക്ക് ഓടി ,ടോയിലെറ്റില്‍ കേറിയപ്പോളാണ് ,ബഹുവിശേഷം ,മുന്തിയ ഹോട്ടലല്ലേ, ?.കപ്പതോട്ടത്തെയും ബസ്‌സ്ടാണ്ടിനെയും  ആശ്രയിച്ചിരുന്ന മൂപ്പരുണ്ടോ യൂറോപ്പ്യന്‍ ക്ലോസ്സെറ്റ് കണ്ടിരിക്കുന്നു ?തുറന്നു നോക്കി കുറച്ചു വെള്ളം അതില്‍ കണ്ടപ്പോള്‍ ,അത് വല്ല പത്രവും ആയിരിക്കും എന്ന് കരുതി ,പിന്നീട് ചുറ്റും  വേവലാതിയോടെ നോക്കി.അപ്പോളതാ ടിഷ്യൂ പേപ്പെര്‍ ,ബുദ്ധിമാനായ ഹൈസം കുറച്ചുപേപ്പെര്‍ വലിച്ചെടുത്തു നിലത്തു വിരിച്ചു കാര്യമങ്ങു സാധിച്ചു ,
പിന്നീടത്‌ പൊതിഞ്ഞെടുത്തു ,ഇനിയിപ്പോ ഇതെവിടെ കളയും?,ചുറ്റും നോക്കിയപ്പോള്‍ അതാ ഭിത്തിയില്‍ ഒരു ദ്വാരം ,പിന്നൊന്നും ആലോചിച്ചില്ല ,ബാസ്കറ്റ്ബോള്‍ കളിക്കാരനെ പോലെ പാഴ്സലെടുത്തോരേറും. ചിര്ര്ര്ര്ര്‍ ,,,,,,,,പൊതി ബോംബു പോലെ പൊട്ടി തെറിച്ചു .,,,,,,ടോയിലെറ്റിണ്ടെ ഭിത്തികളിലോക്കെ മഞ്ഞപുള്ളികള്‍ ,,,,സ്പ്രേ പെയിണ്ടിംഗ് പോലെ,,,,,,,പാവം ഹോളാന്നു കരുതീത് എക്സോസ്ഫാന്‍ ആയിരുന്നു ,നല്ല സ്പീഡില്‍ കറങ്ങീരുന്നതിനാല്‍ ലീഫ് കാണാന്‍ കഴിയാതെ ഒരു ഓട്ടയായി തോന്നി .അയ്യോ ഹോട്ടലുടമ കണ്ടാല്‍ പ്രശ്നം ആകുമല്ലോ,,,,മൂപ്പര് പെട്ടന്ന് തന്നെ പുറത്തു വന്നു ,ഒരു വെയിട്ടരെ വിളിച്ചു പറഞ്ഞു ,,,ഇതൊന്നു ക്ലീന്‍ ആക്കി തന്നാല്‍ ഇരുപത്തഞ്ചു ഉറുപ്പിക തരാം ,,,ഉടന്‍ വെയിറ്റര്‍ ടോയിലെറ്റിനകത്തു കയറി ,,,അരമണിക്കൂര്‍ കഴിഞ്ഞിട്ടും ,,വെയിട്ടെരെ പുറത്തോട്ടു കാണാതായപ്പോള്‍ ഹൈസം കതകു തുറന്നു നോക്കി ....അതാ വെയിറ്റര്‍ ഒന്നും ചെയ്യാതെ മിഴിച്ചു ആ ഡിസ്സൈനും കണ്ടു നില്‍ക്കുന്നു .എടൊ താനെന്തു ചെയ്യവാ,,,എന്നാ ഹൈസമിന്ടെ ചോദ്യത്തിന് വെയിട്ടരുടെ മറുപടി,,,,''സാറേ സാരിട്ര മനോഹരമാം വിധം എങ്ങനെ  കാര്യം സാധിച്ചു ,,എന്നൊന്ന് പറഞ്ഞു തന്നാല്‍ ഞാന്‍ സാറിന് അമ്പതു രൂപ തരാം ,,,,,,,,,,

Saturday, April 9, 2011

കുട്ടിക്കാലം (കവിത)

ഓര്‍മയിലെത്തിടുന്നു പണ്ട് പൂമ്പൈതലായ് 
പൂക്കളിറുത്തു തേന്‍തുള്ളി നുണഞ്ഞതും

പൂതുമ്പിയോന്നിന്‍  വാലില്‍ കെട്ടിയ,നൂലാല്‍. പട്ടമൊന്നെന്നപോല്‍ വാനില്‍ പറത്തീതും  

വയലിലെ ചെളിവെള്ളത്തില്‍തുടിക്കും
പരലിനെ ചേമ്പിലതാളില്‍ നിറച്ചതും  , 

കടലാസ്സുവഞ്ചികള്‍  തോട്ടിലൂടോഴുക്കീതും
ഒഴുകുമാ വഞ്ചി, തന്‍ ചന്തം രസ്സിച്ചതും 

കൊയ്ത്തു കഴിഞ്ഞുള്ള പാടത്ത് കൂട്ടരോടൊപ്പം
കുറ്റിയും കോലും കളിച്ചനടന്നതും ,

എത്രമധുരം ആ കുട്ടിക്കാലത്തിന്‍ഓര്‍മ്മകള്‍ 
എത്ര മനോഹരം ആ പൊയ്പ്പോയ നാളുകള്‍ .

Wednesday, April 6, 2011

ചരട് (കവിത)

പൊക്കിള്‍കൊടിയാം,ചരടിന്‍ബന്ധം.
വെട്ടി മുറിച്ചൊരു നാള്‍ തൊട്ട്,
മനുജന്‍ തേടി,ചരടിന്‍ സഹായം .
ഇരുപത്തെട്ടിന് കെട്ടി അരയില്‍,
ചടങ്ങിനു കറുത്തൊരു,ചരടൊന്നു.
അമ്മിഞ്ഞ ,ഉണ്ടുമയങ്ങിയ നേരം,
ഞെട്ടി ഉണര്‍ന്നു , കരഞ്ഞതിനാലെ ,
കെട്ടീ  ,മന്ത്രം ചേര്‍ത്ത ചരടൊന്നു
ദ്രിഷ്ട്ടി ദോഷം കളയുവതിനായും ,
ഭക്ഷണപ്രീയം ലഭിപ്പതിനായും .
ഭൂത,പിശാജുകള്‍,ഒഴിവാകാനും ,
ഭാഗ്യം വന്നു കുമിഞ്ഞീടാനും.
ചരടുകള്‍അങ്ങനെ,പലവിധമായി.
മനുജന്‍ കുടുങ്ങി ചരടിന്‍ കുരുക്കില്‍ .
അന്ധവിശ്വാസം  അവനില്‍ വളര്‍ന്നു .
ചരടുകളെങ്ങും  വിളങ്ങീ മണ്ണില്‍ .
ഇന്നോ? .മനുഷ്യബുദ്ധി,മൃഗ തുല്യം .

Wednesday, March 30, 2011

ചങ്ങാതി

ഇല്ല എന്‍തോഴാ ,,ഞാനുമീ പറുദീസ്സയിതില്‍ ,
ഇല്ല നിമിനേരവും തങ്ങുവാന്‍ ഇങ്ങിതില്‍
നില്ല് ചൊല്ലിടാം  വിട നാം ഒന്നായ് നമ്മള്‍തന്‍
നല്‍  ചങ്ങാതികളാം പ്രിയരോട്,ഇരുവര്‍ക്കും

കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും
കാലങ്ങള്‍ ഏറെയായ്‌ ഉള്ളൊരു സൌഹ്രദം

നേരം പോക്കിനുള്ള വഴിയല്ല സൌഹൃദം
നേരും നെറിയും പുലര്‍ത്തുന്നതാവണം


നീയില്ലയെങ്കില്‍ പിന്നെന്തിനിന്നെനിക്കീ സ്വര്‍ഗം 
വന്നനാള്‍തൊട്ടു പിരിഞ്ഞിടാതുള്ളോരു ബന്ധം
എവിടേയ്ക്കാണെന്നാകിലും ഞാനും നിന്നൊപ്പം
പടിയിറങ്ങാം യാത്രാമൊഴിഏകി  എന്നേയ്ക്കുമായ്,

Saturday, March 19, 2011

മടിയന്‍

സമയം രാവിലെ എട്ടുമണി ,അടുക്കളയില്‍ ലെനിന്‍ടെ ഭാര്യ ജോലികള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കില്‍ ,വിവാഹത്തിനു മുന്‍പ്പ് ,കറങ്ങി തിരിഞ്ഞു അടിച്ചു പൊളിച്ചു നടന്നിരുന്ന ലെനിന്‍ ഇപ്പോള്‍ ഡീസ്സന്ടാണ്.പക്ഷെ ചില്ലറ പ്രശ്നങ്ങള്‍ എങ്കിലും ഇല്ലാതില്ല .അല്‍പ്പം സൌന്ദര്യം കൂടി പോയതിനാല്‍ ആവണം കക്ഷി എപ്പോഴും കണ്ണാടിയുടെ മുന്നില്‍ ആണ് ,കൂടാതെ മടിയനും ,മടിയന്‍ മല ചുമക്കുമെന്നാണ് ,പക്ഷെ ഈ മടിയന്‍ മല പോയിട്ട് ഒരു കുല പോലും  ചുമക്കില്ല,രാവിലെ ഒരു വിധത്തില്‍  വിളിച്ചു വിളിച്ചു  ഭാര്യ ,പുള്ളിയെ ഉണര്‍ത്തും ഉണര്‍ന്നാല്‍ എങ്ങെനെങ്കിലും കുളിയും മറ്റും കഴിഞ്ഞാല്‍ പിന്നെ ഒറ്റെ നില്‍പ്പാണ് ,കണ്ണാടിക്കു മുന്നില്‍ .കലി കയറി ഭാര്യ  വഴക്ക് പറയല്‍ പതിവ് ,ഇന്നും ഇതാ അങ്ങനെ തന്നെ,
അടുക്കളയില്‍ നിന്ന് ഭാര്യ തുടങ്ങുന്നു .
ഭാര്യ=ലെനിച്ചാ മതി ചന്തം കണ്ടത് , ഓഫീസില്‍പോകണ്ടേ ,
ലെനി= പോണോടീ?
ഭാര്യ,=വേണ്ട ഓഫീസിങ്ങോട്ട്‌  വരും ,
ലെനി,,=ഉം , ചോറെടുത്തോ?
ഭാര്യ =നിങ്ങളാ ബായ്ഗീന്നു ടിഫ്ഫിന്‍ ബോക്സ്‌ ഇങ്ങെടുത്തെ .
ലെനി= എടീ പെമ്പെരന്നോത്തീ ഇന്നെനിക്കു വാഴയിലയില്‍ പൊതി കെട്ടി തന്നാ മതി ,
ഭാര്യ=അതെന്താ ?
ലെനി=പാത്രം കഴുകാനൊന്നും എനിക്ക് വയ്യെടീ ,,
ഭാര്യ=ഓ ,പിന്നേ,, എന്നെകൊണ്ട്‌  വയ്യ ഇനീ ഇല വെട്ടാനോന്നും .
ലെനി=എടീ എന്നാ എനിക്കിന്ന് ചോറ് വേണ്ടാ ,,
ഭാര്യ = എടൊ കോന്തന്‍ കെട്ടിയോനെ .നിങ്ങക്കിത് ഇന്നലേ,പറഞ്ഞൂടായിരുന്നോ ?(ഇത്തിരി നേരം കൂടെ കിടന്നുറങ്ങാമായിരുന്നു )മര്യാദയ്ക്ക് ചോറ് കൊണ്ട് പൊയ്ക്കോ ,
ലെനി= ഓ ,,എന്നാ ഇലയില്‍ കെട്ടി താ ,,,
ഭാര്യ= ഉം ,,എന്നാ പോയ്‌ ഇല വെട്ടി കൊണ്ട് വാ ,,
ലെനി = എന്തോന്നാ ,,,പിന്നേ ,,,എന്നെകൊട്ടെങ്ങും വയ്യ ,നീപോയി വെട്ട്.
ഭാര്യ =ശെരി.
 (ഒരു കത്തിയുമായ്‌ വരുന്നു)
ലെനി= അയ്യോ ..എടീ നീയിതെന്തിനുള്ള പുറപ്പാടാ ?
ഭാര്യ=എന്താ മനുഷ്യാ കിടന്നു കാറുന്നെ?ഞാന്‍ ഇല വെട്ടാന്‍ പോവ്വാ ,,,
ലെനി= ഓഹൊ,,ഞാനങ്ങു പേടിച്ചു പോയല്ലോടീ ,,,
ഭാര്യ =അച്ചായാ,,ആ അടുപ്പില്‍ ഇരിക്കുന്ന ചോറോന്നു ഊറ്റി വയ്ക്കണേ,,,
ലെനി = ചോറ് ഊറ്റാനോ?
ഭാര്യ =ഉം, പിന്നേ തോരന്‍ വയ്ക്കാന്‍ ആ പയറ് ഒന്നറിഞ്ഞു വയ്ക്ക് .
ലെനി= പയറോ?
ഭാര്യ=അത് കഴിഞ്ഞു അരച്ച് വച്ചിരിക്കുന്ന അരപ്പെടുത്തു അടുപ്പില്‍ ചട്ടീലിരിക്കുന്ന,കറിയില്‍ ഒഴിച്ചിളക്കി ഇറക്കി വയ്ക്ക്?
ലെനി=എന്തൂട്ട് ?
ഭാര്യ= എന്നിട്ട് തേങ്ങ ഒരു മുറി എടുത്തു തിരുമി വയ്ക്ക് ,,
ലെനി =തേങ്ങയോ?
ഭാര്യ =അത് കഴിഞ്ഞു മത്തി വെള്ളത്തില്‍ ഇട്ടിട്ടുണ്ട് ,അതെടുത്തു മുറിച്ചു കഴുകി വയ്ക്ക്,
ലെനി= നിര്‍ത്തെടി,,,നീ ഇതെന്താ ഇല വെട്ടാന്‍ പോണോ ?അതോ ഇത്രയും പണി ഞാന്‍ ചെയ്തു കഴിയുംപോളെയ്ക്കും എനിക്ക് കുഴി വെട്ടാന്‍ പോന്നോ ?
ഭാര്യ = വല വളാന്ന് പറഞ്ഞോണ്ട് നില്‍ക്കാതെ പോയി ആ ജോലികളൊക്കെ ചെയ്യ് മനുഷ്യാ ...
ലെനിന്‍= ഉം..എന്നാ കത്തിയിഞ്ഞു താ ..
ഭാര്യ= മീന്‍ വെട്ടുന്ന കത്തിയല്ല ഇത് , അത് അവിടെ മീന്‍ ചട്ടീടെ പുറത്തിരുപ്പുണ്ട് .
ലെനിന്‍=എടീ മീന്‍ വെട്ടാനല്ല ,ഞാന്‍ പോയി നല്ലൊരു ഇല വെട്ടികൊണ്ട് വരാടീ ....
................................................................................



 

Thursday, March 17, 2011

പൊന്‍ താരകം


കുഞ്ഞിളം കാലുകള്‍തന്നില്‍ ,
പിച്ചവച്ചങ്ങു നടന്നീടുവാന്‍,
ആദ്യം പഠിപ്പിച്ചതെന്‍ അച്ഛന്‍ .
പുഞ്ചിരി തൂകിയെന്‍ കുസൃതി ,
കവ്തുകമോടെന്നും നോക്കിനിന്നു ,
നന്മകളോരോന്നും ഓതിയെന്നെ,
നന്നായിവളര്‍ത്തിയഎന്‍അച്ഛന്‍.
മഞ്ഞും മധുമാരിയും തൂകി മറഞ്ഞിടും 
മഴ മേഘം, അതൊന്നെന്നപോല്‍ 
സ്നേഹ, വാത്സല്ല്യം എനിക്കേകി ,
മറഞ്ഞുപോയ്‌ സ്വര്‍ഗവീഥിയിലായ്.
അച്ഛനെന്‍ ഒര്മയിലിനിയെന്നും,
മിന്നിത്തിളങ്ങും,ഒരുപൊന്‍താരകം.