അമ്മതന്‍ ഗര്ഭപാത്രമൊന്നിലായ് എത്രനാള്‍
ഭൂലോകം ഇതെന്തന്നറിയാതൊരു ഭ്രൂണമായ്
ഒട്ടുനാള്‍ മജ്ജയുംമാംസ്സവും ചെര്ന്നീടവേ
ഈലോകം എന്തെന്നരിയാത്തോരുണ്ണി ആയ്
എത്രനാള്‍ ,എത്രനാള്‍ ഉണര്ന്നുംമുറങ്ങിയും
ഊമയായ് ,അന്ധനായ് ബധിരനായ് അവന്
തിരിഞ്ഞും, ഇഴഞ്ഞുംമറിഞ്ഞും ,നാളുകള്‍
അമ്മതന്‍ രക്തവും, ഊര്ജവുമൂറ്റിയും
ഏതോഒരു നാളൊന്നിലായങ്ങവന് മെല്ലെ
പൊക്കിള്‍ക്കൊടി ബന്ധത്തിന്ചങ്ങലയറുത്തു
ഒരുകുഞ്ഞു തേങ്ങലുമായിങ്ങു ഭൂമിയില്‍
ഐശ്വര്യം തുളുമ്പുംപൈതലോന്നായ് മാറി
സ്നേഹവാത്സല്ല്യം ക്കൂട്ടികുറുക്കിയമ്മയേകി
അമൃതിനൊത്തുള്ലോരാ, അമ്മിഞ്ഞപ്പാലും
അച്ഛനോ അവനേകി ലാളനചേര്ത്തറിവും
വളര്ന്നവന് നല്ലൊരുനാളെ തന്പൌരനായ്..


