അമ്മയെ കാണുവാന്‍ പോയീടേണം ,
മുത്തമൊന്നങ്ങേറ്റു വാങ്ങീടേണം,,,,,.
എന്നമ്മതന്‍ മടിയില്‍ മയങ്ങീടേണം.
പോയീടേണമങ്ങ്,പോയീടേണം.
അച്ഛനോടൊത്തൊന്നു കഴിഞ്ഞീടേണം,
കൈയൊന്നു പിടിച്ചു നടന്നീടേണം ,,,,,,
എന്നച്ഛന്തന് വാത്സല്യം നുകര്ന്നീടേണം .
പോയീടേണമങ്ങ്,പോയീടേണം.
കുഞ്ഞനുജത്തിയെയുമങ്ങു കണ്ടീടേണം,
മുത്തുമാല ഒന്നങ്ങു നല്കീടേണം ,,,,,,
കുഞ്ഞിളം കവിള് ഒന്നുമുത്തിടേണം .
പോയീടേണമങ്ങ്,പോയീടേണം.
കാതങ്ങളെത്രയകലെ, ആണന്നാലും,
പോയീടേണമങ്ങ്,പോയീടേണം,,,,,
പ്രാണന് വെടിഞ്ഞും ദേഹംവെടിഞ്ഞും,
മൃത്യുവിന് തെരോന്നില് പോയീടേണം.



