മണ്ണടി എന്നാല്‍ അതെന്നുടെ നാട്
മണ്ണും മനുഷ്യനും മല്ലിടും നാട്.
ആറും തോടും ആല്‍ത്തറയും,
ഉള്ളൊരു നാട് , എന്‍ മണ്ണടി നാട് .
വയലേലകളും വാഴത്തോപ്പും ,
കൈതപ്പാടവും തെങ്ങിന്‍തോപ്പും,
ആമക്കുളവും അടയ്ക്കാതോപ്പും,
ഉള്ളൊരു നാട് , എന്‍ മണ്ണടി നാട്.
കാവുകള്‍ കറുകകള്‍ കന്നുകള്‍,
കാടും മലയും പുല്ലും പൂക്കളും ,
ഓലക്കുടിലും കല്ലമ്പലവും,
ഉള്ളൊരു നാട് , എന്‍ മണ്ണടി നാട് .
അമ്പലം ,പള്ളികള്‍ ഒന്നായ്‌ചേര്‍ന്ന്,
മത മൈത്രീ ഗീതം പാടിടും നാട് ,
വീരപുരുഷന്‍ വേലുത്തമ്പിതന്‍-
ധീരധ ഒതിടും നാട്, എന്‍ മണ്ണടി നാട്.





