പാഥയോരത്തൊരു നിജമാം തണല്‍മരം
പഥികര്ക്കാശ്വാസ്സം നല്കിടും പാഴ്മരം
ഒട്ടുനേരം ഉല്ലാസ്സ ചിത്തരായ് മാറിയങ്ങ്
നന്ദിവാക്കൊന്നു ചൊല്ലാതവര് പഥികര്‍
ഉന്മേഷമോടെ ദൂരേയ്ക്ക് നടന്നുമറയുന്നു
ജീവിതവഴിത്താരയില്‍ ഞാനും തണല്‍മരം
ബന്ധുജനത്തിനു സഹായഹസ്തം നീട്ടുംമരം
ഉള്ളതെല്ലാം വാങ്ങിയെടുത്ത് മെല്ലെയായ്
സ്നേഹവാക്കൊന്ന് മിണ്ടാതവര്‍ ബന്ധുക്കള്‍
സന്തോഷമോടേ ജീവിതവിജയം വരിക്കുന്നു




