ധുംന്ധുഭി ഭേരി മുഴക്കി ചടുല താള നൃത്ത ചുവടില്‍
ഒളിവീശി,മധുതൂകി,എത്തീടുമൊടുവില്ന്നോമല്‍ സഖീ.
കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.
ഏകാന്ത രാത്രികളില്‍ കനവുകള്‍ നല്‍കിയ
ഓരോ കിനാവിലും ഏഴഴക് വിടര്‍ത്തിയ
പ്രണയിനിയാം ,സ്നേഹമയി , എന്നോമല്‍ സഖി
കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.
കനകമിഴിയില്‍ ആനന്ദ ബഷ്പ്പവും ,കവിതയും തൂകി
പനിനീര്‍ മുത്തുകള്‍ വിതറിയിങ്ങെത്തുമാപെണ്‍കൊടി
അവള്‍ തൂകും പനിനീര്‍ കണങ്ങള്‍ ഏറ്റുവാങ്ങാന്‍
കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.




