പാതിരാവായി അയ്യോ ,,
കൂകുന്നതാ കാലന് കോഴി ഒന്ന്
രാത്രിതന്‍ കൂരിരുളില്‍
പാറുന്നു നിശാശലഭങ്ങള്‍ എങ്ങും
ചേരികളില്‍ എങ്ങോ
ഓരിയിടുന്നു നായകള്‍ ഉച്ചമായ്
കുന്നിന്നെറുകില് അങ്ങ്
അലയുന്നു കുറുനരികള്‍ കൂട്ടമായ്
സ്മശാനമിതില് ഇങ്ങ്
ചിറകടിക്കും നരിച്ചീറുകള്‍ ഭ്രാന്തമായ്
ശവപെട്ടിതന് മുകളില്‍
ചാറ്റല്‍ മഴയില്‍ മുത്തുകള്‍ ചിതറുന്നു
പാലപ്പൂവിന് ഗന്ധം
പാതിരാ കാറ്റിതില് ഉതിരുന്നു ചുറ്റും
കരിമ്പന്‍ ഒന്നെന്നെ
പട്ടയാം കരങ്ങളാല്‍ മാടിവിളിക്കുന്നു
ഞാനിതാ പോകുന്നു
ഒന്ന് മയങ്ങുവാന്‍ ഒരിടം തേടി
