Thursday, September 30, 2010

സ്വപ്നതേര്

                       
  സ്വപ്നതേര് . കവിത



                                                                
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകിലേറി


ഞാനിന്നാദ്യമായ് ഈ മലര്‍ തോപ്പിലെത്തി ,   


പൂമണം തൂകി എത്തിയൊരു കുഞ്ഞു-


 തെന്നലോന്നെന്നെ മെല്ലെ തഴുകി നിന്നു .

വര്‍ണങ്ങള്‍ ഒരായിരം വിതറി നില്‍ക്കും


സുന്ദര സൂനങ്ങള്‍ വരവേല്‍പ്പ് നല്‍കി ,

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകിലേറി


ഞാനിന്നാദ്യമായ് ഈ മലര്‍ തോപ്പിലെത്തി ,  


ഒരു കുഞ്ഞു കുരുവിതന്‍ ചുണ്ടിനാല്‍ 


കോര്‍ത്തൊരു കുന്നിക്കുരു മാല ചാര്‍ത്തി തന്നു .


പൊന്പട്ടു ചിറകുകള്‍ വീശി വന്നെത്തിയ 


പൂമ്പാറ്റ കുരുന്നുകള്‍ നൃത്തമാടി


ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകിലേറി

ഞാനിന്നാദ്യമായ്  ഈമലര്‍തോപ്പിലെത്തി ,   

                                                                                  
ഇത്തിരി ഒന്ന് മയങ്ങുവാനായ് തെന്നല്‍ 


 
നല്ലിളം പൂമെത്ത തീര്‍ത്തുതന്നു .

ഒരു പൂങ്കുയില്‍  പാടിയ പാട്ടില്‍ ഞാന്‍ ,

എന്നെ മറന്നങ്ങു നിന്നു പോയി .

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകിലേറി

ഞാനിന്നാദ്യമായ് ഈ മലര്‍ തോപ്പിലെത്തി,


ആവോളം  മധു ഉണ്ടു ഞാന്‍ പൂം-

തളിര്‍ മെത്തയില്‍ മയങ്ങും നേരം ,

ആരോ ഒരിറ്റു പനിനീര്‍ തളിച്ചെന്‍

സ്വപ്ന വിപഞ്ചിക തകര്‍ത്തുവല്ലോ .

ഒരു കൊച്ചു സ്വപ്നത്തിന്‍   ചിറകിലേറി


ഞാനിന്നാദ്യമായ് ഈ മലര്‍  തോപ്പിലെത്തി
            
                                       
                                               

                                          
.