ഇപ്പോള്‍ അനില്‍ വീല്‍ചെയറില്‍ ഇരുന്നു ആ ആശുപത്രീയിലെ ഓ ,പി ,ടിക്കെട്ടെഴുതുന്ന ജോലി ചെയ്യുന്നു ,അജി അട്ടെന്ടെര് ആയും .അവരെ ടോക്ടരിനും , മറ്റു ജോലിക്കാര്‍ക്കും ,രോഗികള്‍ക്കും വളരെ ഏറെ ഇഷ്ടമായിരുന്നു ,അവര്‍ക്ക് തിരിച്ചങ്ങോട്ടും .രെജിത അവരുടെ സ്വന്തം ചേച്ചിയായി ,കാലു നഷ്ട്ടപെട്ടെങ്കിലും അനിലിനു വിഷമം തോന്നീല്ല ,കാരണം ,അതുകൊണ്ടാണല്ലോ സ്നേഹിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടായത് .പല ദിവസ്സങ്ങളിലും പട്ടിണിയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് ഇപ്പോള്‍ ക്യാന്റീനില്‍ നിന്നും മൂന്നു നേരവും ഭക്ഷണം ,കിടക്കാന്‍ എല്ലാ സൌവ്കര്യവും ഉള്ള മുറി ,ഇടയ്ക്കൊക്കെ സ്നേഹ സമ്പന്നയായ രെജിതയുടെ വീട്ടില്‍നിന്നും കൊണ്ടുവരുന്ന പലഹാരങ്ങള്‍ ,തെരുവില്‍ പീടികത്തിണ്ണയില്‍ പട്ടിണി കിടന്നുറങ്ങി യിരുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് സന്തോഷം?
അവരുടെ ജീവിതം അങ്ങനെ പച്ചപിടിച്ചു തുടങ്ങി .
ഇങ്ങനെ സന്തോഷമായ് കഴിഞ്ഞുപോകവേ ഒരുനാള്‍ ,അവള് എത്തുന്നു ,അര്‍ച്ചന .നേഴ്സിംഗ് പാസ്സായി പ്രാക്ടീസ്സിനു എത്തിയതാണ് അവള് ,
വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി,സുന്ദരിയായ അവളെ ഇഷ്ടപെടാത്തവര്‍ ഇല്ല ,നല്ല പെരുമാറ്റം,ദിവസ്സങ്ങള്‍ കഴിയുംതോറും അവള് അവിടെ ഒരു മാലാഖയെ പോല്‍ മാറുകയായിരുന്നു ,അജിക്കും അനിലിനും
അവളെ ഒരുപാടിഷ്ട്ടമാകുന്നു.തിരിച്ചു അവള്‍ക്കും
രണ്ടുപേരോടും .ഈ ഇഷ്ടം ക്രമേണ പ്രേമം ആകുന്നു ,അജിയും അനിലും ഉള്ളിനുള്ളില്‍ അവളെ പ്രെമിച്ചുതുടങ്ങി പരസ്പ്പരം അറിയാതെ ,രണ്ടാള്‍ക്കും അവളെ സ്വന്തമാക്കണം എന്നുള്ള ആഗ്രഹം ,,,,
എന്നാല്‍ മറ്റൊരു സത്യം അവളിലും ഒളിച്ചുവചിരിക്കുന്നു ,രണ്ടു പേരിലോരാളോട് അവള്‍ക്കു പ്രേമം ,,,ആരോട് ,,?അവള് അത് രഹസ്യമായ് തന്നെ വച്ചു,
ദിവസ്സങ്ങള്‍ വീണ്ടും മുന്നോട്ട്,,,
ഇതിനകം അജി ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു ,അവള് തന്നെ പ്രേമിക്കുന്നു എന്ന്, അവളുടെ പഴയ രീതികളില്‍ ചെറിയ മാറ്റങ്ങള്‍. തന്നെ അവള്ബഹുമാനത്തോടെയോ,
ആദരവോടയോ ,ആരാധനയോടയോ.
അല്ലെ ഇപ്പോള്‍ കാണുന്നത് ?
അതെ അവള് എന്നെ പ്രേമിക്കുന്നു ,
,,,,,എന്നാല്‍ ഇതേ ചിന്തകള്‍ തന്നെ അനിലിന്ടെ മനസ്സിലും ഉണ്ടായി , അവള് തന്നെ പ്രേമിക്കുന്നു ,അജിയെ അവള് ഒരു ചങ്ങാതിയായാണ് കാണുന്നത് ,തന്നെ കാമുകനായും ,,
ഇങ്ങനെ രണ്ടാളും ഉള്ളില്‍ സന്തോഷിച്ചു .എന്നാല്‍ അവളുടെ രഹസ്യം അറിയാവുന്ന മറ്റൊരാള്‍ ക്കൂടെ ആ ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു ,അവരുടെ എല്ലാം ചേച്ചിയായ രെജിത സിസ്സ്ട്ടെര് ,ആരോടും പറയരുതെന്ന കണ്ടീഷനില്‍ അര്‍ച്ചന എല്ലാകാര്യങ്ങളും രെജിത ചേച്ചിയോട് പറഞ്ഞിട്ടുണ്ട് .
അതിനാല്‍ തന്നെ അത് രഹസ്യമായ് തന്നെ കിടന്നു .
അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ,ഹോസ്പ്പിട്ടലില്‍ പുതിയ ഡോക്റ്റര്‍ ചാര്‍ജെടുക്കുന്നു ,ഡോക്ടര്‍ ജിജി മോള് ,ഡൊമനിക് ഡോക്ടറിന്ടെ സഹോദരി , ഒപ്പം ഉത്രു,വിനു,എന്നീ ജോലിക്കാരും പുതിയ സിസ്റ്റര്‍ പദ്മയും ,
ഇതൊരു ആഘോഷമായ്
കൊണ്ടാടാന്‍ തന്നെ ഡൊമനിക് ഡോക്റ്റര്‍ തീരുമാനിച്ചു ,ഹോസ്പ്പിട്ടലില്‍ എങ്ങും സന്തോഷത്തിന്ടെ മാറ്റൊലി ,ആദ്യമായി അജിയും അനിലും മദ്യത്തിന്ടെ രുജി അറിഞ്ഞു,ഉത്രുവും വിനുവും ഒപ്പം ചേര്‍ന്നു,രോഗികളും ഡോക്റ്ററും സിസ്റ്റര്‍ മാരും ജോലിക്കാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ,എല്ലാവര്ക്കും ആഹ്ലാദത്തിന്ടെ നിമിഷങ്ങള്‍ നല്കിയ സല്‍ക്കാരം ,എല്ലാം കഴിഞ്ഞപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയും രെജിത ചേച്ചീടെ വകയായ് ,മറ്റൊന്നുമല്ല അര്‍ച്ചന അനിലിനെ സ്നേഹിക്കുന്നു എന്ന വാര്‍ത്ത തന്നെ,
അജിയില്‍ നിന്നൊരു ഞെട്ടല്‍ ,അവന്ടെ സ്വപ്നത്തേര്
തകര്‍ന്നു നിലംപറ്റി .എന്നാല്‍ അനിലോ? തന്ടെ സ്വപ്നത്തേരിനു ചിറകു മുളച്ച സന്തോഷത്തില്‍
മനസ്സ് വായുവില്‍ കൂടി പാറി നടന്നു,ആനന്ദത്തില്‍ ആറാടി.അല്‍പ്പ നേരത്തെ ഞെട്ടലില്‍ നിന്ന് മോചിതനായ അജിയും അവന്ടെ സന്തോഷത്തില്‍
പങ്കു ചേര്‍ന്നു ,സമയം ഏറെ ആയപ്പോള്‍ അനിലിന്ടെ ചെവിയില്‍ എന്തോ കുസൃതിയും പറഞ്ഞവള്‍ ,അര്‍ച്ചന രജിതയോടും പദ്മയോടും ഒപ്പം പോയി ,രണ്ടു ഡോക്ട്ടെഴ്സ്സും ഉത്രുവും വിനുവും അനിലിനും അജിക്കും ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു,അജിയും അനിലും റൂമിലെത്തി
ഉറങ്ങാന്‍ കിടന്നു .അര്ച്ചനയോടുത്തുള്ള ജീവിതം സ്വപ്നം കണ്ടു അനില്‍ ഉറങ്ങി ,എന്നാല്‍ ദുഖം തളം
കെട്ടിയ മനസ്സുമായ് അജിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല ,അവന്ടെ മനസ്സില്‍ ആദ്യമായ് അനിലിനോടു വെറുപ്പ് തോന്നി ,ആ വെറുപ്പ് ക്രമേണ വളര്‍ന്നു ഒരു കുറ്റകൃത്യം ചെയ്യുവാനുള്ള ധൈര്യം അവനില്‍ ഉടലെടുക്കുന്നു .അവന് പയ്യെ എഴുന്നേറ്റു അനിലിനരുകിലെയ്ക്ക് നടക്കുന്നു ,അവന്ടെ കണ്ണുകളില്‍ ക്രൂരത യുടെ തിളക്കം ,അവന് അതാ ഒരു തലയിണ കൈലെടുത്തു ,അവന് അത് അനിലിന്ടെ മുഖത്തിനു നേരെ പിടിക്കുന്നു ,,,,,,,,,,,
അതാ ,,അജിയുടെ കൈകള്‍ താഴുന്നു ,,,,,,അനിലിന്ടെ
മുഖം അവന് തലയിണ വച്ചമര്ത്തുകയാണ്,,,,,
ശ്വാസം കിട്ടാതെ അനില്‍ പിടയുന്നു ,,,,,,
,,,,,,,,നിമിഷങ്ങള്‍ക്കകം ആപിടച്ചില് അവസാനിച്ചു
അവന്, അനില്‍,എന്നെന്നേക്കുമായ് ഈ ലോകത്തില്‍ നിന്നു
യാത്രയായ് ,
സ്ഥലകാല ബോധം തിരിച്ചു കിട്ടിയ അജി തന്ടെ തെറ്റിനെ പറ്റി,അറിഞ്ഞു ആകെ സമനിലതെറ്റി ,''അയ്യോ ,,,ഞാനെന്താണീ ചെയ്തത് ,എന്ടെ ഉറ്റ ചങ്ങാതിയെ ഞാന്‍ കൊന്നു,,,,,വേണ്ട എനിക്കിനി ജീവിക്കേണ്ട,,,,''
അവന് മേശവലിപ്പില്‍ നിന്നും കൈത്തോക്കെടുത്തു ,,,
സ്വന്തം നെറ്റിയില്‍ ചേര്‍ത്തു വച്ച് ട്രിഗര്‍ അമര്‍ത്തി ,വെടി പൊട്ടി ,,,,അവന് നിലത്തേയ്ക്ക് മറിഞ്ഞു,
,,,,,,,,,,,ഏതാനും നിമിഷങ്ങള്‍ ,,,,
എടാ അജീ എണീക്കെടാ,ഉം എണീറ്റെ ,,,എന്നിങ്ങനെയുള്ള അനിലിന്ടെ വാക്കുകള്‍ കേട്ടു അജി കണ്ണ് തുറന്നു അങ്കലാപ്പോടെ ചുറ്റും നോക്കി ,അവന് ചാടി എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും ഭ്രാന്തനെപ്പോലെ നടക്കുന്നത് കണ്ടപ്പോള്‍
അനില്‍ വീണ്ടും''എന്താടാ പോത്തെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ''?.ഇതുകേട്ട് അജിയുടെ മറുപടി ,,''എടാ നീ ചത്തില്ലേ ,അങ്ങ്ഹ,,ഞാനും ചത്തില്ലല്ലോ ..?ഹായ് ദൈവം നമ്മളെ രക്ഷിച്ചു''.
..അനിലിനു കാര്യം പിടികിട്ടി ,പോത്ത്,,,ഉറക്കത്തില്‍ സ്വപ്നം എന്തോ കണ്ടിട്ടുണ്ട് ,,,.അവന് അജിയോടു പറഞ്ഞു ,''ശെരി ശെരി ,,ട്രെയിനെത്താറായി,ഇനീം താമസിച്ചാല്‍ ഒരു ലഗേജും
കിട്ടാതെ പട്ടിണി ആകും ,ഇന്നാ ചായകുടിച്ചു റെഡിയാക്''.,,,,,,,അവന് ചായ ഗ്ലാസ് അജിയുടെ കൈകളില്‍ പിടിപ്പിച്ചു .
''സ്വപ്ന ത്തേര്'',,ഇവിടെ അവസാനിക്കുന്നു .