Monday, February 21, 2011

അനാഥന്‍ (കവിത)

കരയുവാനായ് ഭൂമിയില്‍ പിറന്നു  ഞാന്‍
പിറന്ന, നാള്‍ തൊട്ടിറ്റു സ്നേഹത്തിനായ്
കണ്ണീരില്‍ മുങ്ങി  ഞാനേകനായ്ഈ  ഭൂവില്‍
പാരിനു ഭാരമായ് അലഞ്ഞു തിരിയുന്നു

മാദൃസ്നേഹം എന്തെന്നറിയാതെയും 
പിതാവിന്‍ ലാളന ഒട്ടുമേ എല്ക്കാതയും 
ഉറ്റവരാരുമേ ഇല്ലാത്തൊരു ജന്മം
ഞാന്‍ ഉത്തരമില്ലാത്തൊരു ചോദ്യം

മുട്ടില്ല, ഒരുനേരത്തെ കഞ്ഞിക്കു
ഭിക്ഷചോദിചീടുകില്‍ വിശപ്പകറ്റീടാം 
തണ്ണീര്‍പന്തല്‍, അതില്‍, കുടിനീരതും
സ്നേഹമെന്നതെവിടെ ലഭിക്കും

ആര്‍ദ്രമാംഹൃദയങ്ങള്‍ ഏറയുണ്ടെന്നാലും 
ആശ്വാസമേകാന്‍ അനാഥനാരുമില്ല
തങ്ങുവാന്‍ അനാഥമന്ദിരം ഉണ്ടെന്നാലും
സ്നേഹമതവിടെയും അനാഥനന്യം

ആകാശ മേടയില്‍ വിളങ്ങിനില്‍ക്കും
അമ്പിളിമാമനെ വേണ്ടെനിക്ക്
സ്നേഹം ,ഒരിറ്റു സ്നേഹം അനാഥനു
ചോദിപ്പതു ഞാനിതൊന്നു മാത്രം ,

Friday, February 18, 2011

സ്മശാനം (കവിത)

പാതിരാവായി അയ്യോ ,,

കൂകുന്നതാ കാലന്‍ കോഴി ഒന്ന്

രാത്രിതന്‍ കൂരിരുളില്‍

പാറുന്നു നിശാശലഭങ്ങള്‍ എങ്ങും

ചേരികളില്‍ എങ്ങോ

ഓരിയിടുന്നു  നായകള്‍ ഉച്ചമായ്

കുന്നിന്‍നെറുകില്‍ അങ്ങ്

അലയുന്നു കുറുനരികള്‍ കൂട്ടമായ്‌

സ്മശാനമിതില്‍ ഇങ്ങ്‌

ചിറകടിക്കും നരിച്ചീറുകള്‍ ഭ്രാന്തമായ്

ശവപെട്ടിതന്‍ മുകളില്‍ 

ചാറ്റല്‍ മഴയില്‍ മുത്തുകള്‍ ചിതറുന്നു 

പാലപ്പൂവിന്‍ ഗന്ധം 

പാതിരാ കാറ്റിതില്‍ ഉതിരുന്നു ചുറ്റും

കരിമ്പന്‍ ഒന്നെന്നെ

പട്ടയാം കരങ്ങളാല്‍ മാടിവിളിക്കുന്നു

ഞാനിതാ പോകുന്നു

ഒന്ന് മയങ്ങുവാന്‍ ഒരിടം തേടി

Tuesday, February 15, 2011

സന്ദേഹം (കവിത)

ഓരോ ദിനവും ഓരോരാത്രിയും ,
ഞാറ്റുവേലയില്‍ ഇറ്റു വീഴും ,
മഴത്തുള്ളികള്‍ മുത്തുപോല്‍
മനസ്സില്‍എങ്ങോ ഏതോകോണില്‍
ഹൃദയതാളത്തില്‍ ലയിച്ചങ്ങിരിക്കവേ
മുല്ലമൊട്ടുകള്‍ വിരിഞ്ഞിടും  നേരങ്ങളില്‍
ഓരോസായം സന്ധ്യകളിലും  
ഓര്‍മ്മകള്‍  വിട്ടു പിരിയാത്തോരീ
ഒഴിവുകാലത്തിന്റെ അലസതതന്നിലും
മഴത്തുള്ളികളുടെ ലാസ്യഭാവം പോല്‍
ഈറനാം എന്മനം  പ്രേമാര്‍ദ്രമാകുംമ്പോള്‍,
നീയറിയാതെ പോകുന്നു ഒരു സത്യമുണ്ട്,
ഞാന്‍ പറയാതിരുന്നോരാ സത്യം .
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,,
പവിഴമല്ലി പൂക്കള്‍ പട്ടുമെത്ത വിരിച്ചൊരു തോപ്പില്‍  ,
ഒരു കളിതെന്നല്‍ നിന്‍ കവിളില്‍ ഉമ്മ വയ്ക്കുംനേരം മഴത്തുള്ളികള്‍ നിന്ടെ  മേല്‍ചിന്നിചിതറുംപോള്‍ 
എന്‍മനം വിതുമ്പുന്നു,എന്‍ പ്രിയേ
നീയെന്നെ സ്നേഹിച്ചിരുന്നോ ?

Thursday, February 10, 2011

ജനനം (കവിത)


അമ്മതന്‍ ഗര്‍ഭപാത്രമൊന്നിലായ്  എത്രനാള്‍

ഭൂലോകം ഇതെന്തന്നറിയാതൊരു ഭ്രൂണമായ്‌

ഒട്ടുനാള്‍  മജ്ജയുംമാംസ്സവും ചെര്‍ന്നീടവേ

ഈലോകം എന്തെന്നരിയാത്തോരുണ്ണി ആയ്‌

എത്രനാള്‍ ,എത്രനാള്‍ ഉണര്‍ന്നുംമുറങ്ങിയും 

ഊമയായ്  ,അന്ധനായ്‌ ബധിരനായ്  അവന്‍

തിരിഞ്ഞും, ഇഴഞ്ഞുംമറിഞ്ഞും ,നാളുകള്‍

അമ്മതന്‍ രക്തവും, ഊര്ജവുമൂറ്റിയും 

ഏതോഒരു നാളൊന്നിലായങ്ങവന്‍  മെല്ലെ

പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ചങ്ങലയറുത്തു

ഒരുകുഞ്ഞു തേങ്ങലുമായിങ്ങു ഭൂമിയില്‍

ഐശ്വര്യം തുളുമ്പുംപൈതലോന്നായ് മാറി

സ്നേഹവാത്സല്ല്യം ക്കൂട്ടികുറുക്കിയമ്മയേകി

അമൃതിനൊത്തുള്ലോരാ,  അമ്മിഞ്ഞപ്പാലും

അച്ഛനോ അവനേകി ലാളനചേര്‍ത്തറിവും

വളര്‍ന്നവന്‍ നല്ലൊരുനാളെ തന്‍പൌരനായ്..

Monday, February 7, 2011

സ്വര്‍ഗ്ഗം (കവിത)



അമ്മയെ കാണുവാന്‍ പോയീടേണം ,
മുത്തമൊന്നങ്ങേറ്റു വാങ്ങീടേണം,,,,,.
എന്നമ്മതന്‍ മടിയില്‍ മയങ്ങീടേണം.
പോയീടേണമങ്ങ്,പോയീടേണം.


അച്ഛനോടൊത്തൊന്നു കഴിഞ്ഞീടേണം,
കൈയൊന്നു പിടിച്ചു നടന്നീടേണം ,,,,,,
എന്നച്ഛന്‍തന്‍ വാത്സല്യം നുകര്‍ന്നീടേണം .
പോയീടേണമങ്ങ്,പോയീടേണം.


കുഞ്ഞനുജത്തിയെയുമങ്ങു കണ്ടീടേണം,
മുത്തുമാല ഒന്നങ്ങു നല്കീടേണം ,,,,,,
കുഞ്ഞിളം കവിള്‍ ഒന്നുമുത്തിടേണം .
പോയീടേണമങ്ങ്,പോയീടേണം.


കാതങ്ങളെത്രയകലെ, ആണന്നാലും,
പോയീടേണമങ്ങ്,പോയീടേണം,,,,,
പ്രാണന്‍ വെടിഞ്ഞും  ദേഹംവെടിഞ്ഞും,
മൃത്യുവിന്‍ തെരോന്നില്‍ പോയീടേണം.

Saturday, February 5, 2011

യക്ഷി(കവിത)


ചുണ്ണാമ്പ് ചോതിച്ചവള്‍ മെല്ലെ കൈനീട്ടി


കൊടുത്തു ഞാന്‍ കത്തിയിന്‍ തുമ്പിലായ്‌ .


വെളുക്കെ ചിരിച്ചവള്‍ എന്നോട് കൊഞ്ചി

യക്ഷിയല്ല ഞാന്‍ വെറുമൊരു സാധുസ്ത്രീ
  
കണ്ണുകള്‍ തിളങ്ങുന്നതെന്തെന്നു നിനച്ചു


ആകേ വിരണ്ടു എന്നുള്ളം പിടഞ്ഞു


യക്ഷിയല്ലെങ്കില്‍ പിന്നിവള്‍ ആര്

ആരാകിലും ഒപ്പം ഞാനില്ല പെണ്ണേ


ഓം നമശിവായ ,വിഷ്ണു ദേവാ


കാത്തു കൊള്ളണേ അടിയനെ നിങ്ങള്‍


നേരം വെളിപ്പിക്കുവാന്‍ കൂട്ടിരിക്കേണമേ

കൂപ്പുന്നു കൈകള്‍ ഞാന്‍ ദൈവങ്ങളെ

Thursday, February 3, 2011

നിര്‍ജ്ജീവം(കവിത)


''ശ്ശൊ ,,,കഷ്ട്ടം'' ,
''അവന്‍ നല്ലവന്‍ ആയ്യിരുന്നു ,''
''പരോപകാരി ,ജനസമ്മതന്‍,''
''സല്‍സ്വഭാവി ,സത്യസന്ധന്‍ ,''
പുകഴ്ത്തലുകളീവിധം 
കേള്‍ക്കുവാനൊട്ടുമെ കഴിയാത്
ഇന്ന് ഞാന്‍ എങ്ങെന്നറിയുമോ ?
ഇല്ല ,ഒന്നുമൊന്നും കേള്‍ക്കുവാന്‍
ആവതില്ലതുള്ലോരീ കിടപ്പ് .
കഴിയില്ല ഇന്നെനിക്കൊന്നുമെ
കുന്തിരിക്കത്തിന്‍ ഗന്ധവും,
ചന്ദനത്തിരി ഗന്ധവും
ആസ്വദിക്കുവാന്‍ കഴിയാത്തൊരു
അവസ്ഥ ,ഹോ കഷ്ട്ടം
നിറയുന്ന കണ്ണുകള്‍ എങ്ങോ
നീറുന്ന മനസ്സുകള്‍ എങ്ങോ
ഇല്ല ,അതും കാണുവതില്ല ഞാന്‍
എന്നെ കൂട്ടുവാന്‍ എത്തിയൊരു
സത്യം,അത്ഞാനറിയുന്നു , സത്യം .