ഓരോ ദിനവും ഓരോരാത്രിയും ,
ഞാറ്റുവേലയില്‍ ഇറ്റു വീഴും ,മഴത്തുള്ളികള്‍ മുത്തുപോല്‍
മനസ്സില്‍എങ്ങോ ഏതോകോണില്‍
ഹൃദയതാളത്തില്‍ ലയിച്ചങ്ങിരിക്കവേ
മുല്ലമൊട്ടുകള്‍ വിരിഞ്ഞിടും നേരങ്ങളില്‍
ഓരോസായം സന്ധ്യകളിലും
ഓര്‍മ്മകള്‍ വിട്ടു പിരിയാത്തോരീ
ഒഴിവുകാലത്തിന്റെ അലസതതന്നിലും
മഴത്തുള്ളികളുടെ ലാസ്യഭാവം പോല്‍
ഈറനാം എന്മനം പ്രേമാര്‍ദ്രമാകുംമ്പോള്‍,
നീയറിയാതെ പോകുന്നു ഒരു സത്യമുണ്ട്,
നീയറിയാതെ പോകുന്നു ഒരു സത്യമുണ്ട്,
ഞാന്‍ പറയാതിരുന്നോരാ സത്യം .
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,,
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ,,
പവിഴമല്ലി പൂക്കള്‍ പട്ടുമെത്ത വിരിച്ചൊരു തോപ്പില്‍ ,
ഒരു കളിതെന്നല്‍ നിന്‍ കവിളില്‍ ഉമ്മ വയ്ക്കുംനേരം മഴത്തുള്ളികള്‍ നിന്ടെ മേല്‍ചിന്നിചിതറുംപോള്‍
ഒരു കളിതെന്നല്‍ നിന്‍ കവിളില്‍ ഉമ്മ വയ്ക്കുംനേരം മഴത്തുള്ളികള്‍ നിന്ടെ മേല്‍ചിന്നിചിതറുംപോള്‍
എന്‍മനം വിതുമ്പുന്നു,എന്‍ പ്രിയേ
നീയെന്നെ സ്നേഹിച്ചിരുന്നോ ?

