Thursday, January 27, 2011

ചങ്ങാതീ



പോരുക പോരുക ചങ്ങാതീ ,,,,
പോന്നീടുക നീയെന്‍ ചങ്ങാതി
ഒന്നായ്‌ കൂടാം ഇങ്ങിവിടെ
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

കളിയും ചിരിയും ഉണ്ടിവിടെ
ചേട്ടനും,ചേച്ചിയും കൂടുണ്ട്‌
അനിയന്മാരും അനിയത്തികുട്ടിയും
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

കഥയും കവിതയും ഉണ്ടിവിടെ
പാട്ടും കൂത്തും കൂടുണ്ട്‌
ഗുരുക്കന്മാരും ശിഷ്യഗണങ്ങളും
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

പോരുക പോരുക ചങ്ങാതീ ,,,,
പോന്നീടുക നീയെന്‍ ചങ്ങാതി
ഒന്നായ്‌ കൂടാം ഇങ്ങിവിടെ
എല്ലാമെല്ലാം ഉണ്ടിവിടെ
കൂടുക കൂടുക ചങ്ങാത്തം

Monday, January 24, 2011

അമ്മ

ഓടിയെത്തും നേരമെന്നെ
ഓമനിക്കും അമ്മ
പാല്തരും പീപ്പിതരും
പാവതരും അമ്മ
ഉമ്മവയ്ക്കും പാട്ടുപാടും
എന്നുമെന്ടെ അമ്മ
പട്ടുറുമാല്‍ തുന്നിതരും
പൊട്ടുതൊടീക്കും അമ്മ
അച്ഛനെന്നെ തല്ലിടുമ്പോള്‍
ഓടിഎത്തും അമ്മ
അമ്മയാണീ പാരിടത്തില്‍
എന്നുമെന്ടെ ദൈവം 
അമ്മയെ മറക്കുമോഞാന്‍ 
ജീവനുള്ള കാലം . 

തീരം (കവിത)



നിത്യ വിസ്മയമാം കടലിന്‍   സഖീ ....
എന്തു ഭംഗിനിന്‍ ഈറന്‍ മേനി
പട്ടു മെത്തയാം പൊന്‍മണല്‍ തൂകി
ചിപ്പിയും ശങ്ഖും ചന്തമേകും ഉടല്‍
കടല്‍ തന്‍ ,തിരകളാം കൈകളില്‍
വാരിപുണര്‍ന്നുമ്മ നല്‍കും ഉടല്‍
പൂമീന്‍ കുരുന്നുകള്‍ മുത്തി മടങ്ങും
മനോഹരീ നിന്‍, കുളിര്‍ മേനി
ആരു നിനക്കേകിയീ കുളിര്‍
ആരും കൊതിക്കുമീ സുഖം
ചന്ദന തെന്നലോ ?പൂനിലാവോ ?
തിരകളാം കൈകള്‍ തന്‍ തലോടലോ ?
നിന്‍ കുളിര്‍തൂകുമാം   മടിത്തട്ടില്‍
അല്പമൊന്നിരിക്കുവാന്‍,
നിന്‍ തോഴിതന്‍ ചന്തവും 
ഒപ്പം നുകര്‍ന്നീടുവാന്‍ 
എന്‍ പൊയ്പോയ നാളുകള്‍ 
എല്ലാമേ ഓര്‍ത്തിടാന്‍
എത്തി ഞാനിന്നു നിന്നരുകില്‍ . 

Monday, January 17, 2011

സ്നേഹം (കവിത)


ഉള്ളിനുള്ളില്‍ നിന്നുയര്‍ന്നിടും
ചേതോവികാരമേ ,സ്നേഹമേ
മാനസ്സതന്ത്രികള്‍ തൊട്ടുണര്‍ത്തും
മധുരവികാരം സ്നേഹം .
ഓരോ ജീവ തരന്ഗവും ഒന്നായ്‌
എന്നുമേ പുലര്‍ത്തൂ  സ്നേഹം .
കരളിലമൃദ വര്‍ഷമായ് പെയ്യും ,
മൊഴിയുംമിഴിയും കവിത നെയ്യും ,
മൃദുല വിചാരം സ്നേഹം .
കുളിരേറ്റുലയും പുല്‍കൊടി നാമ്പിന് 
കുളിര്‍ കാറ്റിനോടും സ്നേഹം ,
പനിനീരേകും പുലരിമഞ്ഞിനോടു 
പനിനീര്‍പൂവിനും സ്നേഹം  
മഴയായ് മാറ്റും മാമലയോട്
മാരിക്കാറിനും സ്നേഹം
മനവും തനുവും അനുഭൂതിയേകും
മൃദുലം ലളിതം തരളമീ  സ്നേഹം

Tuesday, January 11, 2011

പനിനീര്‍ മഴ (കവിത)


ഒരു മഴവില്‍ ചാരുതയില്‍ പ്രദീക്ഷതന്‍ പ്രകാശത്തിന്‍


ധുംന്ധുഭി ഭേരി മുഴക്കി  ചടുല താള നൃത്ത ചുവടില്‍


ഒളിവീശി,മധുതൂകി,എത്തീടുമൊടുവില്ന്നോമല്‍ സഖീ.


കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.




ഏകാന്ത രാത്രികളില്‍ കനവുകള്‍ നല്‍കിയ 


ഓരോ കിനാവിലും ഏഴഴക് വിടര്‍ത്തിയ


പ്രണയിനിയാം ,സ്നേഹമയി , എന്നോമല്‍ സഖി


കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.




കനകമിഴിയില്‍ ആനന്ദ ബഷ്പ്പവും ,കവിതയും തൂകി


പനിനീര്‍ മുത്തുകള്‍ വിതറിയിങ്ങെത്തുമാപെണ്‍കൊടി


അവള്‍ തൂകും പനിനീര്‍ കണങ്ങള്‍  ഏറ്റുവാങ്ങാന്‍


കാത്തു നില്‍ക്കുന്നു ഞാനവള്‍ക്കായ്.

Friday, January 7, 2011

പ്രണയം (കവിത )

എന്നോര്‍മതന്‍ തീരങ്ങളില്‍

കൂടണയും പ്രണയമേ

എന്നോ മറന്നൊരു പാട്ടിന്‍ ശീലുകള്‍

വീണ്ടും ഉണര്‍ന്നു  എന്‍മനോവീണയില്‍

നെഞ്ചുടുക്കില്‍ താളമുതിര്‍ന്നു

മനസ്സിന്‍ കോണില്‍ മൌനമുടഞ്ഞു

ആടി പാടാന്‍ മോഹമുണര്‍ന്നു

ആശകളൊക്കെയും ഓടിയണഞ്ഞു

നോമ്പരമെല്ലാം ഉള്ളിലൊതുക്കി

ഉള്ളിലെ സ്വപ്നം ചിറകു വിരിച്ചു

സ്നേഹം പുല്‍കി ഉണര്‍ത്തിയ ശീലില്‍

മോഹപ്പൈക്കിളി പാറിനടന്നു

Sunday, January 2, 2011

പനിനീര്‍പ്പൂ (കവിത)


പനിനീര്‍പ്പൂ
,,,,,,,,,,,,,,,,,,,,
സുന്ദരീ നിന്‍മേനിയില്‍ , കവിള്‍തടങ്ങളില്‍
എന്തിത്ര ചിന്തൂരം  ,എന്തിനീ തുടുതുടിപ്പ്,?
പുലരിയില്‍  , പൊന്കതിര്‍   ശോഭയില്‍
വിടര്‍ന്നൊരു ചെമ്പനീര്‍ പൂവേ ....
ധളങ്ങളില്‍ പനിനീര്‍ പൊഴിച്ച് ,
മനോഹാരിണീ,നീ ഏകാകിനിയായ്
പട്ടുമേനിയില്‍ സൌരഭ്യവുമായ്
പ്രേമലോലയായ് ചാഞ്ചാടി മെല്ലെ
കാത്തു നില്പ്പതാരെ നീ സുന്ദരീ ...?