Monday, December 27, 2010

ഇന്ന് ഞാന്‍ നാളെ നീ (കവിത)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്വപ്നങ്ങളൊക്കെയും അമ്പേ തകര്‍ക്ക്ന്നോരു,

മൃത്യുവിന്‍ രഥചക്രം ചാരേതിരിയുന്നു.

മിന്നും കിരീടം, അതുചൂടി മരണം ഇരിക്കുന്നു .

മാടീ വിളിക്കുന്നവനോരോ ജന്മത്തെയും .

മണ്ണില്‍ ശരീരം അത്  വെടിഞ്ഞു നിന്‍ -

ആത്മാവുമായവന്‍ തേരില്‍ പറക്കുന്നു  .

ആരാലുമാവില്ല അവനേ തടയുവാന്‍ ,

ആര്‍ക്കുംകഴിയില്ല വിടചൊല്ലിപ്പിരിയുവാന്‍.

ഒട്ടുമേ കഴിയില്ല  ഓടീഒളിക്കുവാന്‍. 

നിനക്കോ കഴിയില്ലെന്നൊപ്പംകൂടുവാന്‍ ,

എനിക്കും ആവില്ല കൂട്ടാളിയെ കൂട്ടുവാന്‍ .

ഓര്‍മയില്‍ കരുതേണ്ടതൊന്നുമാത്രം ,

''ഇന്ന് ഞാന്‍ നാളെ നീ എന്ന സത്യം ''.

Sunday, December 26, 2010

മഴ (കവിത)

മലകള്‍ താഴുകിയൊരു
കുളിര്‍കാറ്റിന്‍  കൂട്ടായ്,
ഓരോ കണത്തിലും
മുത്തായ്‌ തിളങ്ങും
മഴനീര്‍ കനവായ് നീ-
യെന്നരുകില്‍ അണയൂ,
മുകിലേ മഴമുകിലേ.
കേരം നിറഞ്ഞോരെന്‍
സുന്ദരമാം ഗ്രാമം തന്നില്‍
മാന്‍കുരുന്നുകള്‍ മേയുമീ
പുല്‍ത്തകിടി തന്നില്‍ ,
കോടമഞ്ഞില്‍ പീലിവിടര്‍ത്തും
മയിലുകള്‍ തന്‍ താഴ്വരയില്‍
ഹംസങ്ങള്‍ ഇണചേരും
വാഹിനീ തടങ്ങളില്‍
ചെന്ത്താമാര വിടരുമാ -
അമ്പല കുളങ്ങളില്‍
ശോശന്ന പൂവിരിയും
പള്ളി  അങ്കണങ്ങളില്‍
വന്‍ മരുഭൂതന്നിലെ
പള്ളി മിനാരങ്ങളില്‍
വേഴാമ്പലായ് കേഴും
എന്‍ ,കുടില്‍ മുറ്റത്തും
പെയ്തിറങ്ങൂനീ മുകിലെ
മണ്ണിനു വിണ്ണിന്‍ വരദാനമേ .
-

Sunday, December 12, 2010

പ്രവാസി

;;മരണം;; ,ഇത് ജീവിതത്തിന്‍റെ അവസാന വാക്കല്ല ,യഥാര്‍ത്ഥ ജീവിതത്തിന്‍റെ കവാടം
ആണ് 'മരണം'.   പരലോകത്താണ് നമ്മുടെ ഓരോരുത്തരുടെയും യഥാര്‍ത്ഥ ജീവിതം , അവിടെ ഇന്ത്യയോ ,ചൈനയോ ,അമേരിക്കയോ, ഒന്നും തന്നെയില്ല  . ഉള്ളത് രണ്ടേ രണ്ടു മാത്രം ,ദൈവീക നിയമങ്ങള്‍ക്കു കീഴ്പെടുകയും ,ദൈവത്തെ മാത്രം നമിച്ചു കൊണ്ട് ജീവിക്കുന്നവര്‍ക്കുള്ള സുഖസമ്പൂര്‍ണമായ  സ്വര്‍ഗ്ഗവും ,ദൈവ നിയമങ്ങള്‍ അവഗണിക്കയും, താന്തോന്നിയായ് ജീവിക്കുന്നവര്‍ക്കും ഉള്ള  നിത്യദുരിതപൂര്‍ണവും ആയ  നരകവും.അപ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് ഒന്ന് മാത്രം, 
എന്താണ് ജീവിത ലക്‌ഷ്യം ?.
ഈ ലോകത്തിലുള്ള സുഖസമൃദ്ധി മാത്രം കണക്കാക്കുകയും അത് നേടി എടുക്കുകയും ആണോ ലക്‌ഷ്യം ,? അല്ല . ഇവിടെ നമുക്ക് ഏറിവന്നാല്‍ ജീവിക്കാന്‍ കഴിയുക എഴുപതോ എന്പതോ വര്ഷം മാത്രമാണ് .അത് നാം ദൈവ നിയമങ്ങള്‍ അനുസ്സരിച്ച് ,ഖുര്‍ആന്‍,ബൈബിള്‍,ഭഗവത്ഗീത,ഇതില്‍ ഏതിന്‍ടെ സഹായത്തോട്‌    ആണെങ്കിലും  നന്മയുടെ മാര്‍ഗത്തില്‍ , ചിലവഴിച്ചാല്‍ നമുക്ക് കിട്ടാനിരിക്കുന്നത്‌ അറ്റമില്ലത്തതും നമ്മുടെ ഭാവനയില്‍ കണക്കുകൂട്ടാന്‍ പറ്റാത്തതുമായ സ്വര്‍ഗീയ ജീവിതമാണ് ,മറിച്ച് ദൈവനിയമങ്ങള്ക്ക് വിപരീതമായ് ചിലവഴിച്ചു എഴുപതോ എന്പതോ വര്ഷം എന്ന് ഒരു ഉറപ്പും ഇല്ലാതെ താന്തോന്നിയായ് കഴിച്ചുകൂട്ടിയാല്‍ കിട്ടുക അവസാനമില്ലാത്ത നരക ജീവിതമാണ് ,
അതിനാല്‍ ജീവിത ലക്‌ഷ്യം പരലോകവും ശാശ്വത മോക്ഷവും ആയിരിക്കേണം .
ഈ ലോകത്ത് ഒരു പ്രവാസിയായ് കഴിഞ്ഞുകൂടണം ,പരലോകം സ്വന്തം നാടായ്‌ കണ്ട് അവിടേയ്ക്കു സ്ഥിരതാമസ്സമാക്കാന്‍ വെമ്പുന്ന ഒരു പ്രവാസി ,അതായിരിക്കണം നാം ഓരോരുത്തരും ,

Saturday, December 11, 2010

പൂങ്കുയില്‍ (കവിത)

പൂങ്കുയില്‍
,,,,,,,,,,,,,,,,,,,,,,
പൂക്കാത്ത തളിര്കാത്ത ഒര്മയാം മാവിന്‍കൊമ്പില്‍
ഒരു പെണ്‍കുയില്‍ പാടുമാ പാട്ടില്‍ ഉയരുന്നു ,
ഏതോ വിഷാദത്തിന്‍ തേങ്ങല്‍ .
ശോകമായ് പടുന്നതെന്തിനു പൂങ്കുയിലേ
ഈ അല്ലലിന്‍ ഹേതു എന്തെന്നു ചൊല്ലുകില്‍ ,
നിന്നുള്ളിന്‍ വിങ്ങലിനു തെല്ലാശ്വസ്സമാകില്ലെ .
അറിയുന്നു ഞാനാ ആത്മദുഃഖം ,
ആര്‍ദ്രമാം ഹൃദയത്തിന്‍ നൊമ്പരങ്ങള്‍ ,
തളിര്‍ക്കാത്ത മാവിന്‍ കൂടുവിട്ട്‌,
പൂത്തുതളിര്ത്തൊരു നിജമാം ചില്ലയില്‍-
കൂട്കൂട്ടൂ, ദുഃഖങ്ങളൊക്കെ വെടിഞ്ഞു നീ ,
സന്തോഷ ഗാനമൊന്നു മൂളൂ,,,,

Friday, December 10, 2010

അമ്മ ഒരു ദേവാലയം

അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .
         കാരാഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണനും
         കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും ,,,,,
         കാരാഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണനും
         കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും,
         വന്‍ മരുഭൂവില്‍ ധര്‍മപ്രവാചകനും
         ജന്മം നല്‍കിയ സുകൃതിനി നീ ,,,,,,
         വന്‍ മരുഭൂവില്‍ ധര്‍മപ്രവാചകനും
         ജന്മം നല്‍കിയ സുകൃതിനി നീ ,
അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .
         കുന്തിയും നീയെ ഗാന്ധാരിയും നീയേ,,,
         നൊന്തു പെറ്റവരുടെ ദുഃഖം നീയേ ,
         കുന്തിയും നീയെ ഗാന്ധാരിയും നീയേ,,,
         നൊന്തു പെറ്റവരുടെ ദുഃഖം നീയേ ,
         അങ്കത്തില്‍ ജയിചോരും അന്ത്യം വരിച്ചവരും
         അമ്മയ്കൊരുപോല്‍ ,ഒരുപോലെ .
         അങ്കത്തില്‍ ജയിചോരും അന്ത്യം വരിച്ചവരും
         അമ്മയ്കൊരുപോല്‍ ,ഒരുപോലെ .
അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
         രക്തസാക്ഷിയായ്   തീര്‍ന്നോരുണ്ണിക്കായ്   
         ഒരുപിടി വറ്റുമായ് നീ ഇന്നും  കാത്തിരിപ്പൂ  
         രക്തസാക്ഷിയായ്   തീര്‍ന്നോരുണ്ണിക്കായ്   
         ഒരുപിടി വറ്റുമായ് നീ ഇന്നും  കാത്തിരിപ്പൂ .
         നെഞ്ചിലെ നൊമ്പര ജ്വാലകള്ആയ്‌    
         സ്നേഹബന്ധുരെ നീനിന്നെരിയുന്നു ,
         നെഞ്ചിലെ നൊമ്പര ജ്വാലകള്ആയ്‌    
         സ്നേഹബന്ധുരെ നീനിന്നെരിയുന്നു ,
.അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം ....
അമ്മേ  നീയൊരു  ദേവാലയം
നന്മകള്‍ പൂവിട്ടു പൂവിട്ടു
പൂജിക്കും ആലയം ,ദേവാലയം .

Thursday, December 9, 2010

പൂന്തിങ്കള്‍ (കവിത)

            
  പൂന്തിങ്കള്‍  (കവിത)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുത്തു പതിച്ചൊരു പട്ടുടുത്തു
മന്ദമായ് നീങ്ങും ഇന്ദുമതീ,
നിന്നുടയാടയില്‍ നിന്നിത്തിരി മുത്തുകള്‍,
ഇന്നിവിടെ വിതറിയാല്‍
പുലരിക്കുമാവില്ലേ നിന്‍ സാമീപ്യം ?.
പകലവന്‍ അവന്‍ ഇങ്ങെത്തും നേരം ,
നിന്നുടെ മുത്തുടയാടയും ചൂടി ,
എങ്ങു പോയ്‌ മറയും സുന്ദരീ നീ .
നിദ്രതന്‍ ആഴിയില്‍ നീരാടുവാനായ്,
നിലാ പൊഴിയുമാ ചേല ഉരിഞ്ഞു വച്ചോ ?.
താരകളാം തോഴികള്‍ കളിയായ്‌ ,
നിന്‍ പട്ടുച്ചേല കവര്‍നീടുകില്‍,
കറുത്തവാവാകില്ലേ പിന്നുള്ള സന്ധ്യകള്‍ ?.

Monday, December 6, 2010

പ്രണയം (കവിത)

പ്രിയമുള്ളവളേ ,,,,പ്രണയമേ ,
പിന്നയും നീയെന്നെ തൊട്ടുണര്‍ത്തി .
ആകാശതോപ്പിലെ നക്ഷത്രപൂപോല്‍,
മിന്നിതെളിയുന്നു എന്‍ മനം തന്നില്‍  .
മന്ദാരപൂക്കളും ഇളമാന്‍മിഴികളും,
തൂമഞ്ഞുതുള്ളിയും ചന്ദനതെന്നലും.
പൂനിലാഒളിയും നിന്‍പുഞ്ചിരിയും,
ഉള്കുളിരേകുന്നു എന്നോര്മകളില്‍ .
നിന്‍മനംമൂളും       ഓരോകൊഞ്ചലും ,
ഇളം കാറ്റിലുലയും നിന്‍ മുടിഇഴകളും .
നിന്‍ കവിള്‍  കുങ്കുമവര്‍ണവും,
കവിതകള്‍ആകുന്നു എന്‍വിരല്‍തുമ്പില്‍.