പൂന്തിങ്കള്‍ (കവിത)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുത്തു പതിച്ചൊരു പട്ടുടുത്തു
മന്ദമായ് നീങ്ങും ഇന്ദുമതീ,
നിന്നുടയാടയില്‍ നിന്നിത്തിരി മുത്തുകള്‍,
ഇന്നിവിടെ വിതറിയാല്‍
പുലരിക്കുമാവില്ലേ നിന്‍ സാമീപ്യം ?.
പകലവന്‍ അവന്‍ ഇങ്ങെത്തും നേരം ,
നിന്നുടെ മുത്തുടയാടയും ചൂടി ,
എങ്ങു പോയ് മറയും സുന്ദരീ നീ .
നിദ്രതന്‍ ആഴിയില്‍ നീരാടുവാനായ്,
നിലാ പൊഴിയുമാ ചേല ഉരിഞ്ഞു വച്ചോ ?.
താരകളാം തോഴികള്‍ കളിയായ് ,
നിന്‍ പട്ടുച്ചേല കവര്‍നീടുകില്‍,
കറുത്തവാവാകില്ലേ പിന്നുള്ള സന്ധ്യകള്‍ ?.

